The Angelus
i) For Ordinary Days
The Angelus of the Lord declared unto Mary; And she conceived by the Holy Spirit. Hail Mary....
Behold the handmaid of the Lord; Be it done unto me according to your word. Hail Mary....
The Word was made flesh; And dwelt amoung us. Hail Mary....
Pray for us, O holy mother of God. That we may be made worthy of the promises of Christ.
Let us pray
Pour forth, we beseech you, O Lord, Your grace into our hearts, that we, to whom the incarnation of Christ, Your Son, was made known by the message of an angel, may by His passion and cross, be brought to glory of His resurrection; through the same Christ our Lord. Amen. Glory be .....
ii) Holy Week Prayer
(From Holy Wednesday evening to Holy Saturday evening)
Christ was made obedient unto death, for our sake. He obeyed even unto death on the Cross. So God, the Father has exalted Him. And given the name above all. Our Father .........
Let us pray
We beseech you, O Lord, Mercifully look upon this, your family, whom our Lord Jesus Christ saved by delivering himself freely into the hands of his enemies, and suffered the torments of death, upon the cross; who lives and reign for all eterntiy. Amen. Glory be ......
iii) Regina Coeli (The Queen of Heaven)
(From Easter Sunday to Trintiy Sunday)
Queen of Heaven, rejoice Alleluia.
For He whom you did merit to bear. Alleluia.
Has risen, as He said. Alleluia.
Pray for us to God. Alleluia.
Rejoice and be glad, O virgin Mary Alleluia.
For the Lord hast ruly risen. Alleluia.
Let us pray
O God, who gave joy to the world through the resurrection of your Son our Lord Jesus Christ, grant that we may obtain, through His Virgin mother, Mary, the joys of everlasting life, through the same Christ our Lord. Amen. Glory be ......
ത്രിസന്ധ്യാജപങ്ങള്‍
i) സാധാരണ ത്രിസന്ധ്യാജപം
കര്‍ത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു; പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു. 1. നന്മ.
ഇതാ! കര്‍ത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാവട്ടെ. 1. നന്മ.
വചനം മാംസമായി; നമ്മുടെ ഇടയില്‍ വസിച്ചു. 1. നന്മ.
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.
സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാരവാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിര്‍പ്പിന്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമെ എന്ന് ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. 3. ത്രിത്വ.
ii) വിശുദ്ധവാര ത്രിസന്ധ്യാജപം
(വലിയ ബുധനാഴ്ച സായാഹ്നം മുതല്‍ ഉയര്‍പ്പു ഞായ്‌റാഴ്ച്ചവരെ ചൊല്ലേണ്ടത്)
മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്‌വഴങ്ങി അതേ; അവിടുന്ന് കുരിശുമരണത്തോളം കീഴ്‌വഴങ്ങി. അതിനാല്‍ സര്‍വ്വേശ്വരന്‍ അവിടുത്തെ ഉയര്‍ത്തി; എല്ലാ നാമത്തെയുംകാള്‍ ഉന്നതമായ നാമം അവിടുത്തേക്കു നല്കി. 1. സ്വര്‍ഗ്ഗ.
പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ, ഞങ്ങളുടെ കര്‍ത്താവായ ഈശോ മിശിഹാ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്പിക്കപ്പെട്ട്, കുരിശിലെ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍പാര്‍ക്കണമേ എന്ന് അങ്ങയോടുകൂടി എന്നേക്കും ജീവിച്ചുവാഴുന്ന ഞങ്ങളുടെ കര്‍ത്താവ് ഈശോ മിശിഹാ വഴി അങ്ങയോടു ഞങ്ങളപേക്ഷിക്കുന്നു. ആമ്മേന്‍. 3 ത്രിത്വ.
iii) ഉയിര്‍പ്പുകാല (പെസഹാക്കാല) ത്രിസന്ധ്യാജപം
(ഉയിര്‍പ്പു ഞായറാഴ്ച്ച തുടങ്ങി പരിശുദ്ധത്രിത്വത്തിന്റെ ഞായാറാഴ്ച്ച വരെ ചൊല്ലേണ്ടത്)
സ്വര്‍ല്ലോകരാജ്ഞി, ആനന്ദിച്ചാലും! ഹല്ലേല്ലൂയാ.
എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തില്‍ അവതരിച്ചയാള്‍! ഹല്ലേലൂയാ.
അരുളിച്ചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു! ഹല്ലേലൂയാ.
ഞങ്ങള്‍ക്കുവേണ്ടി സര്‍വ്വേശ്വരനോടു പ്രാര്‍ത്ഥിക്കണമേ! ഹല്ലേലൂയാ.
കന്യകാമറിയമേ, ആമോദിച്ചാനന്ദിച്ചാലും! ഹല്ലേലൂയാ.
എന്തെന്നാല്‍ കര്‍ത്താവ് സത്യമായി ഉയിര്‍ത്തെഴുന്നേറ്റു! ഹല്ലേലൂയാ.
പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ, അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ ഉത്ഥാനത്താല്‍ ലോകത്തെ ആനന്ദിപ്പിക്കുവാന്‍ അങ്ങു തിരുമനസ്സായല്ലോ. അവിടുത്തെ മാതാവായ കന്യകാമറിയം മുഖേന ഞങ്ങള്‍ നിത്യാനന്ദം പ്രാപിക്കുവാന്‍ അനുഗ്രഹം നല്കണമേ എന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. 3 ത്രിത്വ.
+++