കുരുക്കുകള്‍ അഴിക്കുന്ന പരിശുദ്ധ കന്യകാമറിയത്തോടുളള നൊവേന   

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമ്മേന്‍ (കുരിശു വരക്കുക)
മനസ്താപപ്രകരണം
എന്റെ ദൈവമേ, ഏറ്റവും നല്ലവനും എല്ലാറ്റിനും ഉപരിയായി സ്‌നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേയ്‌ക്കെതിരായി പാപം ചെയ്തുപോയതിനാല്‍ പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു.  അങ്ങയെ ഞാന്‍ സ്‌നേഹിക്കുന്നു.  എന്റെ പാപത്താല്‍ എന്റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അര്‍ഹനായി (അര്‍ഹയായി) തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു.  അങ്ങയുടെ പ്രസാദവര സഹായത്താല്‍ പാപ സാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്യുകയില്ലെന്നും ദൃഢമായി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.  ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കുവാനും ഞാന്‍ സന്നദ്ധനാ (സന്നദ്ധയാ)യിരിക്കുന്നു ആമ്മേന്‍.
രാഷ്ട്രങ്ങളുടേയും, മനുഷ്യരാശിയുടെയും, പ്രത്യുത നമ്മുടെ കുടുംബ ജീവിതങ്ങളിലുണ്ടാകുന്ന കുരുക്കുകളെ അഴിച്ചുകളയുന്ന പരിശുദ്ധ കന്യാമറിയമേ, ഈ നൊവേന താഴെപ്പറയുന്ന നിയോഗങ്ങള്‍ക്കുവേണ്ടി (നിയോഗം പറയുക) സമര്‍പ്പിക്കുന്നു.

ഒന്നാം ദിവസം
അവള്‍ ഒരു പുത്രനെ പ്രസവിക്കും, നീ അവന് യേശു എന്ന് പേരിടണം, എന്തെന്നാല്‍ അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നും മോചിപ്പിക്കും. (മത്തായി 1, 21)
നമുക്ക് ധ്യാനിക്കാം
നമ്മുടെ കര്‍ത്താവായ ഈശോമിശിഹ മാംസരക്തങ്ങള്‍ സ്വീകരിച്ച് ജന്മമെടുത്തത് പരിശുദ്ധാത്മാവിന്റെ മണവാട്ടിയായ പരിശുദ്ധ കന്യാകാമറിയത്തില്‍ നിന്നാണ്.  യേശു തന്റെ മരണത്താല്‍ സംസാരശേഷിയില്ലാത്തവരുടെ നാവിന്റെ കെട്ടുകളെ അഴിച്ച് സംസാരശേഷി നല്‍കുകയും, തളര്‍വാതരോഗികളുടെ തടസ്സങ്ങള്‍ മാറ്റിക്കൊടുക്കുകയും, പീഡിതരുടെ നുകങ്ങള്‍ എടുത്തുമാറ്റുകയും, പാപികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. ഏറ്റവും വലിയ കുരുക്കുകള്‍ അഴിക്കുന്നവനായ ഈശോ തന്റെ മരണവും ഉത്ഥാനവും വഴി മനുഷ്യരാശിയുടെ പാപത്തിന്റെ കുരുക്കുകള്‍ അഴിച്ചുകളഞ്ഞു.  അതിനാല്‍ തന്റെ ആദ്യ ശിഷ്യയും, സഹരക്ഷകയുമായ പരിശുദ്ധ അമ്മ നമുക്കുണ്ടാകുന്ന കുരുക്കളെ അഴിച്ചുകളയുകതന്നെ ചെയ്യും. (1 സ്വര്‍ഗ്ഗ..., 10 നന്മനിറഞ്ഞ..., 1 ത്രിത്വസ്തുതി ചൊല്ലുക.  

കുരുക്കുകള്‍ അഴിക്കുന്ന പരിശുദ്ധ കന്യകാമറിയത്തോടുളള പ്രാര്‍ത്ഥന  
ദൈവീകസാന്നിദ്ധ്യം പൂര്‍ണ്ണമായും നിറഞ്ഞു നില്‍ക്കുന്ന പരിശുദ്ധ കന്യകാമറിയമേ, അമ്മയുടെ ജീവിതകാലം മുഴുവന്‍ അമ്മ വളരെയധികം എളിമയോടുകൂടി പിതാവായ ദൈവത്തിന്റെ ഹിതവും അങ്ങയുടെ പുത്രനും ഞങ്ങളുടെ നാഥനുമായ കര്‍ത്താവ് ഈശോമിശിഹായുടെ മാതൃത്വവും സ്വീകരിച്ചുവല്ലോ.  തിന്മയൊരിക്കലും ആശയക്കുഴപ്പത്താല്‍ അങ്ങയെ കുടുക്കുവാനോ, അകപ്പെടുത്തുവാനോ ധൈര്യപ്പെട്ടിട്ടില്ല. കാനായിലെ കല്ല്യാണ വിരുന്നില്‍ അങ്ങ് മാദ്ധ്യസ്ഥ്യം വഹിച്ചതുപോലെ ഞങ്ങളുടെ ബുദ്ധിമുട്ടുകളിലും, ക്‌ളേശങ്ങളിലും അങ്ങ് മാദ്ധ്യസ്ഥ്യം വഹിച്ചിട്ടുണ്ട്.  സങ്കീര്‍ണ്ണമായ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന കുരുക്കുകള്‍ ലാളിത്യത്തോടും ക്ഷമയോടും കൂടി അഴിച്ചുമാറ്റുവാനുളള മാതൃക അമ്മ ഞങ്ങള്‍ക്ക് കാണിച്ചുതന്നിട്ടുമുണ്ട്.  നിത്യവും ഞങ്ങളുടെ അമ്മയായിരുന്നുകൊണ്ട് ദൈവവുമായി ഒന്നുചേരുവാനുളള പാത ഞങ്ങള്‍ക്ക് വ്യക്തമാക്കി ഒരുക്കിത്തരുകയും ചെയ്യുന്നത് അമ്മ തന്നെയാണ്. പരിശുദ്ധ അമ്മേ, ഞങ്ങളുടെ അമ്മയായ ദൈവമാതാവേ, അമ്മയുടെ മാതൃഹൃദയത്താല്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്ന ജീവിതക്കുരുക്കുകളെ അഴിച്ചു മാറ്റേണമെ.  ഞങ്ങളുടെ ഈ അപേക്ഷ (ആവശ്യം പറയുക) അമ്മയുടെ തൃക്കരങ്ങളില്‍ സ്വീകരിച്ച് ഞങ്ങളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ആശയക്കുഴപ്പങ്ങളെ ബന്ധനത്തില്‍നിന്ന് വിടുതല്‍ വാങ്ങിത്തരേണമെ.  അനുഗ്രഹീതയായ അമ്മേ, അമ്മയുടെ കൃപയാലും മാതൃകയാലും മാദ്ധ്യസ്ഥത്താലും തിന്മയില്‍നിന്ന് വിടുതലും, ദൈവവുമായി ഒന്നുചേരുന്നതില്‍ നിന്ന് ഞങ്ങളെ അകറ്റുന്ന കുരുക്കുകള്‍ അഴിച്ചുകളയുകയും ചെയ്യേണമെ.  അപ്രകാരം തെറ്റുകളില്‍ നിന്നും ആശയക്കുഴപ്പങ്ങഴില്‍ നിന്നും ഞങ്ങള്‍ സ്വതന്ത്രരാവുകയും എല്ലാക്കാര്യങ്ങളിലും ദൈവത്തെ ദര്‍ശിക്കുവാനും ഹൃദയത്തില്‍ സൂക്ഷിക്കുവാനും ഞങ്ങളുടെ സഹോദരരിലൂടെ അങ്ങയെ ശുശ്രൂഷിക്കുവാനും ഇടയാകണമെ.  ദൈവമാതാവേ, ഞങ്ങളുടെ ഉപദേഷ്ടാവായിരുന്ന് അമ്മ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമെ.  ആമ്മേന്‍.

 പരിശുദ്ധ അമ്മേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ എന്ന് മൂന്നു പ്രാവശ്യം ഏറ്റുപറയുക.

രണ്ടാം ദിവസം
ദൂതന്‍ മറുപടി പറഞ്ഞു.  പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും.  അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും.  ആകയാല്‍ ജനിക്കുവാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്ന് വിളിക്കപ്പെടും. (ലൂക്കാ 1/35)
നമുക്ക് ധ്യാനിക്കാം
ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവ് കൃപനിറഞ്ഞവളായ പരിശുദ്ധകന്യകാമറിയത്തിന്റെ ഉദരത്തില്‍ നിറഞ്ഞതുവഴിയായി അത്യുന്നതന്റെ ശക്തി അവളുടെമേല്‍ ആവസിക്കുകയും, ദൈവം രക്ഷകനായി ജന്മമെടുക്കുകയും ചെയ്തു.  അതിനാല്‍ പരിശുദ്ധ കന്യാകാമറിയം അനുഗ്രഹിക്കപ്പെട്ടവളും വിശുദ്ധയുമാണ്.  അവളിലാണ് ദൈവപുത്രന്‍ അധിവസിച്ചത്.  ചുറ്റുപിണഞ്ഞു കിടക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ മാനസിക സംഘട്ടനങ്ങള്‍ മുതലായവയൊക്കെ തകര്‍ത്തുകളയുന്നതില്‍ പരിശുദ്ധ അമ്മയല്ലാതെ വേറെയാരാണ് നമുക്കുളളത്. (1 സ്വര്‍ഗ്ഗ..., 10 നന്മനിറഞ്ഞ..., 1 ത്രിത്വസ്തുതി ചൊല്ലുക.  

കുരുക്കുകള്‍ അഴിക്കുന്ന പരിശുദ്ധ കന്യകാമറിയത്തോടുളള പ്രാര്‍ത്ഥന 
ദൈവീകസാന്നിദ്ധ്യം പൂര്‍ണ്ണമായും നിറഞ്ഞു നില്‍ക്കുന്ന പരിശുദ്ധ കന്യകാമറിയമേ, അമ്മയുടെ ജീവിതകാലം മുഴുവന്‍ അമ്മ വളരെയധികം എളിമയോടുകൂടി പിതാവായ ദൈവത്തിന്റെ ഹിതവും അങ്ങയുടെ പുത്രനും ഞങ്ങളുടെ നാഥനുമായ കര്‍ത്താവ് ഈശോമിശിഹായുടെ മാതൃത്വവും സ്വീകരിച്ചുവല്ലോ.  തിന്മയൊരിക്കലും ആശയക്കുഴപ്പത്താല്‍ അങ്ങയെ കുടുക്കുവാനോ, അകപ്പെടുത്തുവാനോ ധൈര്യപ്പെട്ടിട്ടില്ല. കാനായിലെ കല്ല്യാണ വിരുന്നില്‍ അങ്ങ് മാദ്ധ്യസ്ഥ്യം വഹിച്ചതുപോലെ ഞങ്ങളുടെ ബുദ്ധിമുട്ടുകളിലും, ക്‌ളേശങ്ങളിലും അങ്ങ് മാദ്ധ്യസ്ഥ്യം വഹിച്ചിട്ടുണ്ട്.  സങ്കീര്‍ണ്ണമായ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന കുരുക്കുകള്‍ ലാളിത്യത്തോടും ക്ഷമയോടും കൂടി അഴിച്ചുമാറ്റുവാനുളള മാതൃക അമ്മ ഞങ്ങള്‍ക്ക് കാണിച്ചുതന്നിട്ടുമുണ്ട്.  നിത്യവും ഞങ്ങളുടെ അമ്മയായിരുന്നുകൊണ്ട് ദൈവവുമായി ഒന്നുചേരുവാനുളള പാത ഞങ്ങള്‍ക്ക് വ്യക്തമാക്കി ഒരുക്കിത്തരുകയും ചെയ്യുന്നത് അമ്മ തന്നെയാണ്. പരിശുദ്ധ അമ്മേ, ഞങ്ങളുടെ അമ്മയായ ദൈവമാതാവേ, അമ്മയുടെ മാതൃഹൃദയത്താല്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്ന ജീവിതക്കുരുക്കുകളെ അഴിച്ചു മാറ്റേണമെ.  ഞങ്ങളുടെ ഈ അപേക്ഷ (ആവശ്യം പറയുക) അമ്മയുടെ തൃക്കരങ്ങളില്‍ സ്വീകരിച്ച് ഞങ്ങളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ആശയക്കുഴപ്പങ്ങളെ ബന്ധനത്തില്‍നിന്ന് വിടുതല്‍ വാങ്ങിത്തരേണമെ.  അനുഗ്രഹീതയായ അമ്മേ, അമ്മയുടെ കൃപയാലും മാതൃകയാലും മാദ്ധ്യസ്ഥത്താലും തിന്മയില്‍നിന്ന് വിടുതലും, ദൈവവുമായി ഒന്നുചേരുന്നതില്‍ നിന്ന് ഞങ്ങളെ അകറ്റുന്ന കുരുക്കുകള്‍ അഴിച്ചുകളയുകയും ചെയ്യേണമെ.  അപ്രകാരം തെറ്റുകളില്‍ നിന്നും ആശയക്കുഴപ്പങ്ങഴില്‍ നിന്നും ഞങ്ങള്‍ സ്വതന്ത്രരാവുകയും എല്ലാക്കാര്യങ്ങളിലും ദൈവത്തെ ദര്‍ശിക്കുവാനും ഹൃദയത്തില്‍ സൂക്ഷിക്കുവാനും ഞങ്ങളുടെ സഹോദരരിലൂടെ അങ്ങയെ ശുശ്രൂഷിക്കുവാനും ഇടയാകണമെ.  ദൈവമാതാവേ, ഞങ്ങളുടെ ഉപദേഷ്ടാവായിരുന്ന് അമ്മ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമെ.  ആമ്മേന്‍.

സദുപദേശത്തിന്റെ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ (മൂന്നുപ്രാവശ്യം പറയുക). 

മൂന്നാം ദിവസം
മറിയം പറഞ്ഞു, ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു. (ലൂക്കാ 1/38)
നമുക്ക് ധ്യാനിക്കാം
പരിശുദ്ധ അമ്മ വളരെ വിനയത്തോടുകൂടി ദൈവത്തിന്റെ പദ്ധതികളെ അംഗീകരിച്ചുവെങ്കിലും ചില സംശയങ്ങള്‍ അവളുടെ ഉളളിലുണ്ടായിരുന്നു.  'ഇതെങ്ങനെ സാധിക്കും. ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.' എന്ന വചനത്തില്‍ നിന്നും ഇത് വ്യക്തമാണ്.  എങ്കിലും അവള്‍ ദൈവവചനത്തില്‍ വിശ്വസിച്ചു.  നാം ദൈവത്തില്‍നിന്നും, അവിടുത്തെ വചനത്തില്‍ നിന്നും അകന്നപ്പോള്‍ നമ്മില്‍ വളരെയധികം സംശയങ്ങള്‍ ഉടലെടുക്കുകയും, തെറ്റുകളും ഉപയോഗശൂന്യങ്ങളുമായ ചിലന്തിവലകള്‍ നെയ്യുകയും ചെയ്തു.  നമുക്ക് നമ്മുടെ ദു:ഖങ്ങളെയും വ്യാകുലതകളെയും സദുപദേശത്തിന്റെ മാതാവായ മറിയത്തെ ഭരമേല്‍പ്പിക്കാം. (1 സ്വര്‍ഗ്ഗ..., 10 നന്മനിറഞ്ഞ..., 1 ത്രിത്വസ്തുതി ചൊല്ലുക.

കുരുക്കുകള്‍ അഴിക്കുന്ന പരിശുദ്ധ കന്യകാമറിയത്തോടുളള പ്രാര്‍ത്ഥന 
ദൈവീകസാന്നിദ്ധ്യം പൂര്‍ണ്ണമായും നിറഞ്ഞു നില്‍ക്കുന്ന പരിശുദ്ധ കന്യകാമറിയമേ, അമ്മയുടെ ജീവിതകാലം മുഴുവന്‍ അമ്മ വളരെയധികം എളിമയോടുകൂടി പിതാവായ ദൈവത്തിന്റെ ഹിതവും അങ്ങയുടെ പുത്രനും ഞങ്ങളുടെ നാഥനുമായ കര്‍ത്താവ് ഈശോമിശിഹായുടെ മാതൃത്വവും സ്വീകരിച്ചുവല്ലോ.  തിന്മയൊരിക്കലും ആശയക്കുഴപ്പത്താല്‍ അങ്ങയെ കുടുക്കുവാനോ, അകപ്പെടുത്തുവാനോ ധൈര്യപ്പെട്ടിട്ടില്ല. കാനായിലെ കല്ല്യാണ വിരുന്നില്‍ അങ്ങ് മാദ്ധ്യസ്ഥ്യം വഹിച്ചതുപോലെ ഞങ്ങളുടെ ബുദ്ധിമുട്ടുകളിലും, ക്‌ളേശങ്ങളിലും അങ്ങ് മാദ്ധ്യസ്ഥ്യം വഹിച്ചിട്ടുണ്ട്.  സങ്കീര്‍ണ്ണമായ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന കുരുക്കുകള്‍ ലാളിത്യത്തോടും ക്ഷമയോടും കൂടി അഴിച്ചുമാറ്റുവാനുളള മാതൃക അമ്മ ഞങ്ങള്‍ക്ക് കാണിച്ചുതന്നിട്ടുമുണ്ട്.  നിത്യവും ഞങ്ങളുടെ അമ്മയായിരുന്നുകൊണ്ട് ദൈവവുമായി ഒന്നുചേരുവാനുളള പാത ഞങ്ങള്‍ക്ക് വ്യക്തമാക്കി ഒരുക്കിത്തരുകയും ചെയ്യുന്നത് അമ്മ തന്നെയാണ്. പരിശുദ്ധ അമ്മേ, ഞങ്ങളുടെ അമ്മയായ ദൈവമാതാവേ, അമ്മയുടെ മാതൃഹൃദയത്താല്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്ന ജീവിതക്കുരുക്കുകളെ അഴിച്ചു മാറ്റേണമെ.  ഞങ്ങളുടെ ഈ അപേക്ഷ (ആവശ്യം പറയുക) അമ്മയുടെ തൃക്കരങ്ങളില്‍ സ്വീകരിച്ച് ഞങ്ങളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ആശയക്കുഴപ്പങ്ങളെ ബന്ധനത്തില്‍നിന്ന് വിടുതല്‍ വാങ്ങിത്തരേണമെ.  അനുഗ്രഹീതയായ അമ്മേ, അമ്മയുടെ കൃപയാലും മാതൃകയാലും മാദ്ധ്യസ്ഥത്താലും തിന്മയില്‍നിന്ന് വിടുതലും, ദൈവവുമായി ഒന്നുചേരുന്നതില്‍ നിന്ന് ഞങ്ങളെ അകറ്റുന്ന കുരുക്കുകള്‍ അഴിച്ചുകളയുകയും ചെയ്യേണമെ.  അപ്രകാരം തെറ്റുകളില്‍ നിന്നും ആശയക്കുഴപ്പങ്ങഴില്‍ നിന്നും ഞങ്ങള്‍ സ്വതന്ത്രരാവുകയും എല്ലാക്കാര്യങ്ങളിലും ദൈവത്തെ ദര്‍ശിക്കുവാനും ഹൃദയത്തില്‍ സൂക്ഷിക്കുവാനും ഞങ്ങളുടെ സഹോദരരിലൂടെ അങ്ങയെ ശുശ്രൂഷിക്കുവാനും ഇടയാകണമെ.  ദൈവമാതാവേ, ഞങ്ങളുടെ ഉപദേഷ്ടാവായിരുന്ന് അമ്മ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമെ.  ആമ്മേന്‍.

ദൈവവര പ്രസാദിത്തിന്റെ അമ്മേ,  ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ (മൂന്നുപ്രാവശ്യം പറയുക). 

നാലാം ദിവസം 
ദൂതന്‍ അവരെവിട്ട് സ്വര്‍ഗ്ഗത്തിലേക്ക് പോയപ്പോള്‍ ആട്ടിടയന്‍ന്മാര്‍ പരസ്പരം പറഞ്ഞു.  നമുക്ക് ബേത്‌ലഹേം വരെ പോകാം.  കര്‍ത്താവു നമ്മെ അറിയിച്ച ഈ സംഭവം നമുക്ക് കാണാം.  അവര്‍ അതിവേഗത്തില്‍ പോയി.  മറിയത്തേയും ജോസഫിനേയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനേയും കണ്ടു.  അനന്തരം ശിശുവിനെക്കുറിച്ച് തങ്ങളോട് പറയപ്പെട്ട കാര്യങ്ങള്‍ മറ്റുളളവരെ അവര്‍ അറിയിച്ചു.  അതുകേട്ടവരെല്ലാം ഇടയന്മാര്‍ തങ്ങളോട് പറഞ്ഞ സംഗതികളെക്കുറിച്ച് അത്ഭുതപ്പെട്ടു.  മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു.  (ലൂക്കാ 2/1519).
നമുക്ക് ധ്യാനിക്കാം
അവര്‍ ബേത്‌ലേഹേമില്‍ പോയി വചനം മാംസമായ ദിവ്യശിശുവിനെക്കണ്ടു.  അവന്‍ തന്നെയായിരുന്നു യഥാര്‍ത്ഥ സത്യം. മരുഭൂമിയിലൂടെയുളള നമ്മുടെ ജീവിതയാത്രയില്‍ മുഖ്യദൂതനായ റാഫേല്‍ മാലാഖ നമ്മെ നയിക്കട്ടെ.  അതുവഴി ഈശോയിലേക്കും നാം എത്തിച്ചേരട്ടെ.  അങ്ങനെ നമ്മെ ബന്ധനസ്ഥരാക്കുന്ന കുരുക്കുകള്‍ സാവധാനം അഴിയപ്പെടും.  വചനം പറയുന്നു.  'സത്യം നിങ്ങളെ സ്വതന്ത്രരാക്കും.'  അതുകൊണ്ട് ആത്മധൈര്യത്തോടുകൂടി നമ്മുടെ വിമോചനത്തിനുവേണ്ടി നമുക്ക് യാത്ര തുടരാം.
(1 സ്വര്‍ഗ്ഗ...., 10 നന്മനിറഞ്ഞ...., 1 ത്രിത്വസ്തുതി ചൊല്ലുക.  

കുരുക്കുകള്‍ അഴിക്കുന്ന പരിശുദ്ധ കന്യകാമറിയത്തോടുളള പ്രാര്‍ത്ഥന  
ദൈവീകസാന്നിദ്ധ്യം പൂര്‍ണ്ണമായും നിറഞ്ഞു നില്‍ക്കുന്ന പരിശുദ്ധ കന്യകാമറിയമേ, അമ്മയുടെ ജീവിതകാലം മുഴുവന്‍ അമ്മ വളരെയധികം എളിമയോടുകൂടി പിതാവായ ദൈവത്തിന്റെ ഹിതവും അങ്ങയുടെ പുത്രനും ഞങ്ങളുടെ നാഥനുമായ കര്‍ത്താവ് ഈശോമിശിഹായുടെ മാതൃത്വവും സ്വീകരിച്ചുവല്ലോ.  തിന്മയൊരിക്കലും ആശയക്കുഴപ്പത്താല്‍ അങ്ങയെ കുടുക്കുവാനോ, അകപ്പെടുത്തുവാനോ ധൈര്യപ്പെട്ടിട്ടില്ല. കാനായിലെ കല്ല്യാണ വിരുന്നില്‍ അങ്ങ് മാദ്ധ്യസ്ഥ്യം വഹിച്ചതുപോലെ ഞങ്ങളുടെ ബുദ്ധിമുട്ടുകളിലും, ക്‌ളേശങ്ങളിലും അങ്ങ് മാദ്ധ്യസ്ഥ്യം വഹിച്ചിട്ടുണ്ട്.  സങ്കീര്‍ണ്ണമായ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന കുരുക്കുകള്‍ ലാളിത്യത്തോടും ക്ഷമയോടും കൂടി അഴിച്ചുമാറ്റുവാനുളള മാതൃക അമ്മ ഞങ്ങള്‍ക്ക് കാണിച്ചുതന്നിട്ടുമുണ്ട്.  നിത്യവും ഞങ്ങളുടെ അമ്മയായിരുന്നുകൊണ്ട് ദൈവവുമായി ഒന്നുചേരുവാനുളള പാത ഞങ്ങള്‍ക്ക് വ്യക്തമാക്കി ഒരുക്കിത്തരുകയും ചെയ്യുന്നത് അമ്മ തന്നെയാണ്. പരിശുദ്ധ അമ്മേ, ഞങ്ങളുടെ അമ്മയായ ദൈവമാതാവേ, അമ്മയുടെ മാതൃഹൃദയത്താല്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്ന ജീവിതക്കുരുക്കുകളെ അഴിച്ചു മാറ്റേണമെ.  ഞങ്ങളുടെ ഈ അപേക്ഷ (ആവശ്യം പറയുക) അമ്മയുടെ തൃക്കരങ്ങളില്‍ സ്വീകരിച്ച് ഞങ്ങളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ആശയക്കുഴപ്പങ്ങളെ ബന്ധനത്തില്‍നിന്ന് വിടുതല്‍ വാങ്ങിത്തരേണമെ.  അനുഗ്രഹീതയായ അമ്മേ, അമ്മയുടെ കൃപയാലും മാതൃകയാലും മാദ്ധ്യസ്ഥത്താലും തിന്മയില്‍നിന്ന് വിടുതലും, ദൈവവുമായി ഒന്നുചേരുന്നതില്‍ നിന്ന് ഞങ്ങളെ അകറ്റുന്ന കുരുക്കുകള്‍ അഴിച്ചുകളയുകയും ചെയ്യേണമെ.  അപ്രകാരം തെറ്റുകളില്‍ നിന്നും ആശയക്കുഴപ്പങ്ങഴില്‍ നിന്നും ഞങ്ങള്‍ സ്വതന്ത്രരാവുകയും എല്ലാക്കാര്യങ്ങളിലും ദൈവത്തെ ദര്‍ശിക്കുവാനും ഹൃദയത്തില്‍ സൂക്ഷിക്കുവാനും ഞങ്ങളുടെ സഹോദരരിലൂടെ അങ്ങയെ ശുശ്രൂഷിക്കുവാനും ഇടയാകണമെ.  ദൈവമാതാവേ, ഞങ്ങളുടെ ഉപദേഷ്ടാവായിരുന്ന് അമ്മ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമെ.  ആമ്മേന്‍.

ക്രിസ്ത്യാനികളുടെ സഹായമായ അമ്മേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ (മൂന്നുപ്രാവശ്യം പറയുക)

അഞ്ചാം ദിവസം
ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും;  അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും;മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും.  ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവന് തുറന്നുകിട്ടുകയുമ ചെയ്യുന്നു.' (മത്തായി 7/78)
നമുക്ക് ധ്യാനിക്കാം
സ്വര്‍ഗ്ഗത്തിന്റെ വാതില്‍ നമുക്കായി തുറന്നിട്ടിരിക്കുന്നതുപോലെ പരിശുദ്ധ അമ്മയുടെ ഹൃദയവാതില്‍ നമുക്കായി തുറന്നിട്ടിരിക്കുന്നു.  സഹായത്തിനായി അമ്മയോട് അപേക്ഷിച്ചാല്‍ വേദന സഹിക്കുന്ന നമ്മുടെ ആത്മാവിന്റെ മുമ്പില്‍ ആ മാതൃകരങ്ങള്‍ തുറക്കപ്പെടും.  അവളിലൂടെ നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ കഴിയും.  നമ്മുടെ വേദനിക്കുന്ന മനസ്സില്‍ അവള്‍ പരിമളലേപനൗഷധം പുരട്ടുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും.  ഞങ്ങളുടെ സഹായിയായ പരിശുദ്ധ അമ്മേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ. (1 സ്വര്‍ഗ്ഗ...., 10 നന്മനിറഞ്ഞ...., 1 ത്രിത്വസ്തുതി ചൊല്ലുക.  

കുരുക്കുകള്‍ അഴിക്കുന്ന പരിശുദ്ധ കന്യകാമറിയത്തോടുളള പ്രാര്‍ത്ഥന   
ദൈവീകസാന്നിദ്ധ്യം പൂര്‍ണ്ണമായും നിറഞ്ഞു നില്‍ക്കുന്ന പരിശുദ്ധ കന്യകാമറിയമേ, അമ്മയുടെ ജീവിതകാലം മുഴുവന്‍ അമ്മ വളരെയധികം എളിമയോടുകൂടി പിതാവായ ദൈവത്തിന്റെ ഹിതവും അങ്ങയുടെ പുത്രനും ഞങ്ങളുടെ നാഥനുമായ കര്‍ത്താവ് ഈശോമിശിഹായുടെ മാതൃത്വവും സ്വീകരിച്ചുവല്ലോ.  തിന്മയൊരിക്കലും ആശയക്കുഴപ്പത്താല്‍ അങ്ങയെ കുടുക്കുവാനോ, അകപ്പെടുത്തുവാനോ ധൈര്യപ്പെട്ടിട്ടില്ല. കാനായിലെ കല്ല്യാണ വിരുന്നില്‍ അങ്ങ് മാദ്ധ്യസ്ഥ്യം വഹിച്ചതുപോലെ ഞങ്ങളുടെ ബുദ്ധിമുട്ടുകളിലും, ക്‌ളേശങ്ങളിലും അങ്ങ് മാദ്ധ്യസ്ഥ്യം വഹിച്ചിട്ടുണ്ട്.  സങ്കീര്‍ണ്ണമായ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന കുരുക്കുകള്‍ ലാളിത്യത്തോടും ക്ഷമയോടും കൂടി അഴിച്ചുമാറ്റുവാനുളള മാതൃക അമ്മ ഞങ്ങള്‍ക്ക് കാണിച്ചുതന്നിട്ടുമുണ്ട്.  നിത്യവും ഞങ്ങളുടെ അമ്മയായിരുന്നുകൊണ്ട് ദൈവവുമായി ഒന്നുചേരുവാനുളള പാത ഞങ്ങള്‍ക്ക് വ്യക്തമാക്കി ഒരുക്കിത്തരുകയും ചെയ്യുന്നത് അമ്മ തന്നെയാണ്. പരിശുദ്ധ അമ്മേ, ഞങ്ങളുടെ അമ്മയായ ദൈവമാതാവേ, അമ്മയുടെ മാതൃഹൃദയത്താല്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്ന ജീവിതക്കുരുക്കുകളെ അഴിച്ചു മാറ്റേണമെ.  ഞങ്ങളുടെ ഈ അപേക്ഷ (ആവശ്യം പറയുക) അമ്മയുടെ തൃക്കരങ്ങളില്‍ സ്വീകരിച്ച് ഞങ്ങളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ആശയക്കുഴപ്പങ്ങളെ ബന്ധനത്തില്‍നിന്ന് വിടുതല്‍ വാങ്ങിത്തരേണമെ.  അനുഗ്രഹീതയായ അമ്മേ, അമ്മയുടെ കൃപയാലും മാതൃകയാലും മാദ്ധ്യസ്ഥത്താലും തിന്മയില്‍നിന്ന് വിടുതലും, ദൈവവുമായി ഒന്നുചേരുന്നതില്‍ നിന്ന് ഞങ്ങളെ അകറ്റുന്ന കുരുക്കുകള്‍ അഴിച്ചുകളയുകയും ചെയ്യേണമെ.  അപ്രകാരം തെറ്റുകളില്‍ നിന്നും ആശയക്കുഴപ്പങ്ങഴില്‍ നിന്നും ഞങ്ങള്‍ സ്വതന്ത്രരാവുകയും എല്ലാക്കാര്യങ്ങളിലും ദൈവത്തെ ദര്‍ശിക്കുവാനും ഹൃദയത്തില്‍ സൂക്ഷിക്കുവാനും ഞങ്ങളുടെ സഹോദരരിലൂടെ അങ്ങയെ ശുശ്രൂഷിക്കുവാനും ഇടയാകണമെ.  ദൈവമാതാവേ, ഞങ്ങളുടെ ഉപദേഷ്ടാവായിരുന്ന് അമ്മ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമെ.  ആമ്മേന്‍.

ആകാശമോക്ഷത്തിന്റെ വാതിലേ, പീഢിതരുടെ ആശ്വാസമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ (മൂന്നുപ്രാവശ്യം പറയുക).

ആറാം ദിവസം
യേശു അവളോടു പറഞ്ഞു, സ്ത്രീയെ, എനിക്കും നിനക്കും എന്ത്?  എന്റെ സമയം ഇനിയും ആയിട്ടില്ല.  അവന്റെ അമ്മ പരിചാരകരോട് പറഞ്ഞു.  അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍'.  (യോഹന്നാന്‍ 2/4-5).
നമുക്ക് ധ്യാനിക്കാം
കാനായിലെ വിവാഹവിരുന്നില്‍ പരിശുദ്ധ കന്യകാമറിയം അതിഥികള്‍ക്കുവേണ്ടി മാദ്ധ്യസ്ഥം വഹിച്ചുവല്ലോ.  ഇതിലൂടെ ദൈവപുത്രന്റെയും, മനുഷ്യരുടെയും ഇടയിലുളള തന്റെ മാദ്ധ്യസ്ഥ ദൗത്യങ്ങള്‍ക്ക് അമ്മ ആരംഭം കുറിച്ചു.  നമ്മുടെ ഞെരുക്കങ്ങളിലും ക്‌ളേശങ്ങളിലും പീഢകളിലും തിന്മപ്രവൃത്തികളിലും കര്‍ത്താവിന്റെ വിശ്വസ്ഥ ദാസിയായ അമ്മ നമുക്കുവേണ്ടി എളിമയുളള മാതൃദാസിയായി നിലകൊളളുന്നു.  വരപ്രസാദ മാദ്ധ്യസ്ഥയായ പരിശുദ്ധ അമ്മ സങ്കീര്‍ണ്ണപ്രശ്‌നങ്ങളാല്‍ ഉപയോഗിച്ച് ആ കുരുക്കുകള്‍ അഴിച്ചു മാറ്റുക തന്നെ ചെയ്യും.  
(1 സ്വര്‍ഗ്ഗ...., 10 നന്മനിറഞ്ഞ...., 1 ത്രിത്വസ്തുതി ചൊല്ലുക.  

കുരുക്കുകള്‍ അഴിക്കുന്ന പരിശുദ്ധ കന്യകാമറിയത്തോടുളള പ്രാര്‍ത്ഥന 
ദൈവീകസാന്നിദ്ധ്യം പൂര്‍ണ്ണമായും നിറഞ്ഞു നില്‍ക്കുന്ന പരിശുദ്ധ കന്യകാമറിയമേ, അമ്മയുടെ ജീവിതകാലം മുഴുവന്‍ അമ്മ വളരെയധികം എളിമയോടുകൂടി പിതാവായ ദൈവത്തിന്റെ ഹിതവും അങ്ങയുടെ പുത്രനും ഞങ്ങളുടെ നാഥനുമായ കര്‍ത്താവ് ഈശോമിശിഹായുടെ മാതൃത്വവും സ്വീകരിച്ചുവല്ലോ.  തിന്മയൊരിക്കലും ആശയക്കുഴപ്പത്താല്‍ അങ്ങയെ കുടുക്കുവാനോ, അകപ്പെടുത്തുവാനോ ധൈര്യപ്പെട്ടിട്ടില്ല. കാനായിലെ കല്ല്യാണ വിരുന്നില്‍ അങ്ങ് മാദ്ധ്യസ്ഥ്യം വഹിച്ചതുപോലെ ഞങ്ങളുടെ ബുദ്ധിമുട്ടുകളിലും, ക്‌ളേശങ്ങളിലും അങ്ങ് മാദ്ധ്യസ്ഥ്യം വഹിച്ചിട്ടുണ്ട്.  സങ്കീര്‍ണ്ണമായ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന കുരുക്കുകള്‍ ലാളിത്യത്തോടും ക്ഷമയോടും കൂടി അഴിച്ചുമാറ്റുവാനുളള മാതൃക അമ്മ ഞങ്ങള്‍ക്ക് കാണിച്ചുതന്നിട്ടുമുണ്ട്.  നിത്യവും ഞങ്ങളുടെ അമ്മയായിരുന്നുകൊണ്ട് ദൈവവുമായി ഒന്നുചേരുവാനുളള പാത ഞങ്ങള്‍ക്ക് വ്യക്തമാക്കി ഒരുക്കിത്തരുകയും ചെയ്യുന്നത് അമ്മ തന്നെയാണ്. പരിശുദ്ധ അമ്മേ, ഞങ്ങളുടെ അമ്മയായ ദൈവമാതാവേ, അമ്മയുടെ മാതൃഹൃദയത്താല്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്ന ജീവിതക്കുരുക്കുകളെ അഴിച്ചു മാറ്റേണമെ.  ഞങ്ങളുടെ ഈ അപേക്ഷ (ആവശ്യം പറയുക) അമ്മയുടെ തൃക്കരങ്ങളില്‍ സ്വീകരിച്ച് ഞങ്ങളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ആശയക്കുഴപ്പങ്ങളെ ബന്ധനത്തില്‍നിന്ന് വിടുതല്‍ വാങ്ങിത്തരേണമെ.  അനുഗ്രഹീതയായ അമ്മേ, അമ്മയുടെ കൃപയാലും മാതൃകയാലും മാദ്ധ്യസ്ഥത്താലും തിന്മയില്‍നിന്ന് വിടുതലും, ദൈവവുമായി ഒന്നുചേരുന്നതില്‍ നിന്ന് ഞങ്ങളെ അകറ്റുന്ന കുരുക്കുകള്‍ അഴിച്ചുകളയുകയും ചെയ്യേണമെ.  അപ്രകാരം തെറ്റുകളില്‍ നിന്നും ആശയക്കുഴപ്പങ്ങഴില്‍ നിന്നും ഞങ്ങള്‍ സ്വതന്ത്രരാവുകയും എല്ലാക്കാര്യങ്ങളിലും ദൈവത്തെ ദര്‍ശിക്കുവാനും ഹൃദയത്തില്‍ സൂക്ഷിക്കുവാനും ഞങ്ങളുടെ സഹോദരരിലൂടെ അങ്ങയെ ശുശ്രൂഷിക്കുവാനും ഇടയാകണമെ.  ദൈവമാതാവേ, ഞങ്ങളുടെ ഉപദേഷ്ടാവായിരുന്ന് അമ്മ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമെ.  ആമ്മേന്‍.

ദൈവവരപ്രസാദത്തിന്റെ അമ്മേ ഞങ്ങക്കുവേണ്ടി അപേക്ഷിക്കേണമെ (മൂന്നുപ്രാവശ്യം പറയുക).

ഏഴാം ദിവസം
അപ്പോള്‍ ഏകദേശം ആറാം മണിക്കൂര്‍ ആയിരുന്നു.  ഒന്‍പതാം മണിക്കൂര്‍ വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു (ലൂക്കാ  23:44)
നമുക്ക് ധ്യാനിക്കാം
പിതാവിന്റെ ഹിതം നിറവേറപ്പെടുവാന്‍ പോവുകയാണ്.  താന്‍ മൂന്നാം നാള്‍ ഉത്ഥാനം ചെയ്യും എന്ന്  അരുളിചെയ്ത കര്‍ത്താവായ യേശുക്രിസ്തു നമ്മുടെ രക്ഷയ്ക്കുവേണ്ടി കുരിശില്‍ മരിക്കുവാന്‍ തയ്യാറാവുകയാണ്. അന്ധകാരത്തില്‍ നിന്നും നമുക്ക് സ്വാതന്ത്ര്യം നല്‍കുവാനായി അന്ധകാരത്തില്‍ നിന്നും പ്രകാശം നമ്മുടെേേമല്‍ ചൊരിയപ്പെടുന്നു.  ഇപ്പോള്‍ നമ്മുടെ പ്രശ്‌നങ്ങള്‍ നല്ല വ്യക്തതയോടുകൂടി നമുക്ക് കാണുവാന്‍ കഴിയുന്നനു.  ലോക പാപങ്ങള്‍ വഹിക്കുന്ന ദൈവീക കുഞ്ഞാടായ ഈശോയുമായി നാമെത്രമാത്രം അനുരൂപമാക്കപ്പെടുന്നുവോ അതിന്റെ അളവനുസരിച്ച് നമ്മുടെ കുരുക്കുകളും ബന്ധനങ്ങളും അഴിയപ്പെടും.  അപ്പോള്‍ നാം അവിടുത്തെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ചാരെ ആയിരിക്കും. (1 സ്വര്‍ഗ്ഗ...., 10 നന്മനിറഞ്ഞ...., 1 ത്രിത്വസ്തുതി ചൊല്ലുക.  

കുരുക്കുകള്‍ അഴിക്കുന്ന പരിശുദ്ധ കന്യകാമറിയത്തോടുളള പ്രാര്‍ത്ഥന 
ദൈവീകസാന്നിദ്ധ്യം പൂര്‍ണ്ണമായും നിറഞ്ഞു നില്‍ക്കുന്ന പരിശുദ്ധ കന്യകാമറിയമേ, അമ്മയുടെ ജീവിതകാലം മുഴുവന്‍ അമ്മ വളരെയധികം എളിമയോടുകൂടി പിതാവായ ദൈവത്തിന്റെ ഹിതവും അങ്ങയുടെ പുത്രനും ഞങ്ങളുടെ നാഥനുമായ കര്‍ത്താവ് ഈശോമിശിഹായുടെ മാതൃത്വവും സ്വീകരിച്ചുവല്ലോ.  തിന്മയൊരിക്കലും ആശയക്കുഴപ്പത്താല്‍ അങ്ങയെ കുടുക്കുവാനോ, അകപ്പെടുത്തുവാനോ ധൈര്യപ്പെട്ടിട്ടില്ല. കാനായിലെ കല്ല്യാണ വിരുന്നില്‍ അങ്ങ് മാദ്ധ്യസ്ഥ്യം വഹിച്ചതുപോലെ ഞങ്ങളുടെ ബുദ്ധിമുട്ടുകളിലും, ക്‌ളേശങ്ങളിലും അങ്ങ് മാദ്ധ്യസ്ഥ്യം വഹിച്ചിട്ടുണ്ട്.  സങ്കീര്‍ണ്ണമായ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന കുരുക്കുകള്‍ ലാളിത്യത്തോടും ക്ഷമയോടും കൂടി അഴിച്ചുമാറ്റുവാനുളള മാതൃക അമ്മ ഞങ്ങള്‍ക്ക് കാണിച്ചുതന്നിട്ടുമുണ്ട്.  നിത്യവും ഞങ്ങളുടെ അമ്മയായിരുന്നുകൊണ്ട് ദൈവവുമായി ഒന്നുചേരുവാനുളള പാത ഞങ്ങള്‍ക്ക് വ്യക്തമാക്കി ഒരുക്കിത്തരുകയും ചെയ്യുന്നത് അമ്മ തന്നെയാണ്. പരിശുദ്ധ അമ്മേ, ഞങ്ങളുടെ അമ്മയായ ദൈവമാതാവേ, അമ്മയുടെ മാതൃഹൃദയത്താല്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്ന ജീവിതക്കുരുക്കുകളെ അഴിച്ചു മാറ്റേണമെ.  ഞങ്ങളുടെ ഈ അപേക്ഷ (ആവശ്യം പറയുക) അമ്മയുടെ തൃക്കരങ്ങളില്‍ സ്വീകരിച്ച് ഞങ്ങളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ആശയക്കുഴപ്പങ്ങളെ ബന്ധനത്തില്‍നിന്ന് വിടുതല്‍ വാങ്ങിത്തരേണമെ.  അനുഗ്രഹീതയായ അമ്മേ, അമ്മയുടെ കൃപയാലും മാതൃകയാലും മാദ്ധ്യസ്ഥത്താലും തിന്മയില്‍നിന്ന് വിടുതലും, ദൈവവുമായി ഒന്നുചേരുന്നതില്‍ നിന്ന് ഞങ്ങളെ അകറ്റുന്ന കുരുക്കുകള്‍ അഴിച്ചുകളയുകയും ചെയ്യേണമെ.  അപ്രകാരം തെറ്റുകളില്‍ നിന്നും ആശയക്കുഴപ്പങ്ങഴില്‍ നിന്നും ഞങ്ങള്‍ സ്വതന്ത്രരാവുകയും എല്ലാക്കാര്യങ്ങളിലും ദൈവത്തെ ദര്‍ശിക്കുവാനും ഹൃദയത്തില്‍ സൂക്ഷിക്കുവാനും ഞങ്ങളുടെ സഹോദരരിലൂടെ അങ്ങയെ ശുശ്രൂഷിക്കുവാനും ഇടയാകണമെ.  ദൈവമാതാവേ, ഞങ്ങളുടെ ഉപദേഷ്ടാവായിരുന്ന് അമ്മ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമെ.  ആമ്മേന്‍.

യേശുവിന്റെ അമ്മേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ (മൂന്നു പ്രാവശ്യം പറയുക).

എട്ടാം ദിവസം
യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തുനില്‍ക്കുന്നതുകണ്ട് അമ്മയോട് പറഞ്ഞു.  സ്ത്രീയെ, ഇതാ നിന്റെ മകന്‍.  അനന്തരം അവന്‍ ആ ശിഷ്യനോട് പറഞ്ഞു; ഇതാ, നിന്റെ അമ്മ.  അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.  (യോഹന്നാന്‍ 19:26-27).
നമുക്ക് ധ്യാനിക്കാം
ഈശോ തന്റെ പിതാവിന്റെ പക്കലേക്ക് മടങ്ങിപ്പോയപ്പോള്‍ നമ്മെയെല്ലാം തന്റെ അമ്മയുടെ സംരക്ഷണത്തില്‍ ഏല്‍പിച്ചു.  തന്റെ പ്രിയശിഷ്യനായ യോഹന്നാനോടായി 'ഇതാ നിന്റെ അമ്മ' എന്നു പറഞ്ഞപ്പോള്‍ അവിടുന്ന് മാനവരാശിയെ മുഴുവന്‍ തന്റെ അമ്മയുടെ മാതൃത്വത്തിലേക്ക് ഏല്‍പ്പിച്ചുകൊടുക്കുകയാണ് ചെയ്തത്.  അമ്മ നമ്മുടെ അഭിഭാഷകയും, സഹായകയും, വരപ്രസാദ മദ്ധ്യസ്ഥയും, ഉപകാരിയും ആയിരിക്കും.  കര്‍ത്താവിന്റെ ദാസിയായ പരിശുദ്ധഅമ്മ തന്റെ മാദ്ധ്യസ്ഥം വഴിയായി നമ്മെ ബാധിച്ചിരിക്കുന്ന അസ്വാതന്ത്ര്യത്തിന്റെ അവസാനത്തെ കുരുക്കും അഴിച്ചുകളഞ്ഞ് പൂര്‍ണ്ണ സ്വാതന്ത്ര്യം വാങ്ങിത്തരുകയും ചെയ്യും. 
(1 സ്വര്‍ഗ്ഗ...., 10 നന്മനിറഞ്ഞ...., 1 ത്രിത്വസ്തുതി ചൊല്ലുക.  

കുരുക്കുകള്‍ അഴിക്കുന്ന പരിശുദ്ധ കന്യകാമറിയത്തോടുളള പ്രാര്‍ത്ഥന 
ദൈവീകസാന്നിദ്ധ്യം പൂര്‍ണ്ണമായും നിറഞ്ഞു നില്‍ക്കുന്ന പരിശുദ്ധ കന്യകാമറിയമേ, അമ്മയുടെ ജീവിതകാലം മുഴുവന്‍ അമ്മ വളരെയധികം എളിമയോടുകൂടി പിതാവായ ദൈവത്തിന്റെ ഹിതവും അങ്ങയുടെ പുത്രനും ഞങ്ങളുടെ നാഥനുമായ കര്‍ത്താവ് ഈശോമിശിഹായുടെ മാതൃത്വവും സ്വീകരിച്ചുവല്ലോ.  തിന്മയൊരിക്കലും ആശയക്കുഴപ്പത്താല്‍ അങ്ങയെ കുടുക്കുവാനോ, അകപ്പെടുത്തുവാനോ ധൈര്യപ്പെട്ടിട്ടില്ല. കാനായിലെ കല്ല്യാണ വിരുന്നില്‍ അങ്ങ് മാദ്ധ്യസ്ഥ്യം വഹിച്ചതുപോലെ ഞങ്ങളുടെ ബുദ്ധിമുട്ടുകളിലും, ക്‌ളേശങ്ങളിലും അങ്ങ് മാദ്ധ്യസ്ഥ്യം വഹിച്ചിട്ടുണ്ട്.  സങ്കീര്‍ണ്ണമായ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന കുരുക്കുകള്‍ ലാളിത്യത്തോടും ക്ഷമയോടും കൂടി അഴിച്ചുമാറ്റുവാനുളള മാതൃക അമ്മ ഞങ്ങള്‍ക്ക് കാണിച്ചുതന്നിട്ടുമുണ്ട്.  നിത്യവും ഞങ്ങളുടെ അമ്മയായിരുന്നുകൊണ്ട് ദൈവവുമായി ഒന്നുചേരുവാനുളള പാത ഞങ്ങള്‍ക്ക് വ്യക്തമാക്കി ഒരുക്കിത്തരുകയും ചെയ്യുന്നത് അമ്മ തന്നെയാണ്. പരിശുദ്ധ അമ്മേ, ഞങ്ങളുടെ അമ്മയായ ദൈവമാതാവേ, അമ്മയുടെ മാതൃഹൃദയത്താല്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്ന ജീവിതക്കുരുക്കുകളെ അഴിച്ചു മാറ്റേണമെ.  ഞങ്ങളുടെ ഈ അപേക്ഷ (ആവശ്യം പറയുക) അമ്മയുടെ തൃക്കരങ്ങളില്‍ സ്വീകരിച്ച് ഞങ്ങളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ആശയക്കുഴപ്പങ്ങളെ ബന്ധനത്തില്‍നിന്ന് വിടുതല്‍ വാങ്ങിത്തരേണമെ.  അനുഗ്രഹീതയായ അമ്മേ, അമ്മയുടെ കൃപയാലും മാതൃകയാലും മാദ്ധ്യസ്ഥത്താലും തിന്മയില്‍നിന്ന് വിടുതലും, ദൈവവുമായി ഒന്നുചേരുന്നതില്‍ നിന്ന് ഞങ്ങളെ അകറ്റുന്ന കുരുക്കുകള്‍ അഴിച്ചുകളയുകയും ചെയ്യേണമെ.  അപ്രകാരം തെറ്റുകളില്‍ നിന്നും ആശയക്കുഴപ്പങ്ങഴില്‍ നിന്നും ഞങ്ങള്‍ സ്വതന്ത്രരാവുകയും എല്ലാക്കാര്യങ്ങളിലും ദൈവത്തെ ദര്‍ശിക്കുവാനും ഹൃദയത്തില്‍ സൂക്ഷിക്കുവാനും ഞങ്ങളുടെ സഹോദരരിലൂടെ അങ്ങയെ ശുശ്രൂഷിക്കുവാനും ഇടയാകണമെ.  ദൈവമാതാവേ, ഞങ്ങളുടെ ഉപദേഷ്ടാവായിരുന്ന് അമ്മ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമെ.  ആമ്മേന്‍.

ഈശോയുടെ അമ്മേ, ക്രിസ്ത്യാനികളുടെ സഹായമെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ. (മൂന്നു പ്രാവശ്യം പറയുക).

ഒന്‍പതാം ദിവസം
ഇവര്‍ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടും ഒപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു (അപ്പോസ്‌തോല പ്രവര്‍ത്തനങ്ങള്‍ 1/4).  പെന്തക്കോസ്തു ദിവസം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ച് കൂടി ഇരിക്കുകയായിരുന്നു.  കൊടുങ്കാറ്റടിക്കുന്നതുപോലെയുളള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നും ഉണ്ടായി.  അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു.  അഗ്നിജ്വാലകള്‍ പോലുളള നാവുകള്‍ തങ്ങള്‍ ഓരോരുത്തരുടെയുംമേല്‍ വന്നനു നില്‍ക്കുന്നതായി അവര്‍ കണ്ടു.  അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു (അപ്പോസ്‌തോല പ്രവര്‍ത്തനങ്ങള്‍ 1/4). 
നമുക്ക് ധ്യാനിക്കാം
നമ്മമുടെ വിശ്വാസത്തില്‍ നമ്മെ പോഷിപ്പിക്കുവാനും സംരക്ഷിക്കുവാനും വേണ്ടിയാണ് പിതാവായ ദൈവം പെന്തക്കോസ്താ നാളില്‍ പരിശുദ്ധാത്മാവിനെ അയച്ചത്.  പരിശുദ്ധ അമ്മയുടെ മാതൃസഹായമവഴി ഇതേ വിശ്വാസംമൂലം ബന്ധനാവസ്ഥകളില്‍നിന്നും അമ്മ നമ്മെ മോചിപ്പിക്കും.  നമുക്കുണ്ടാകുന്ന മാനസികവേദനകള്‍ എപ്രകാരമാണ് നമ്മുടെ ആത്മാവിനെ കെണിയിലാക്കിയിരിക്കുന്നതെന്ന് പരിശുദ്ധാത്മാവ് നല്‍കുന്ന പ്രകാശത്താല്‍ നമുക്ക് നിശ്വയമായി ലഭിക്കും.  വിശുദ്ധ ഗബ്രിയേല്‍ നമ്മുടെ സ്വാതന്ത്ര്യത്തെ പ്രഖ്യാപിക്കുകയും വിശുദ്ധ മിഖായേല്‍ നമ്മെ പൈശാചികസക്തികളുടെ ആക്രമണത്തില്‍നിന്നും സംരക്ഷിക്കുകയും ചെയ്യും.  പരിശുദ്ധ അമ്മയുടെ സാന്നിദ്ധ്യംമൂലം കീഴടങ്ങിയ ദുഷ്ടസര്‍പ്പം (സാത്താന്‍) നമ്മെ ഉപദ്രവിക്കാന്‍ കഴിയാതെ അവളുടെ പാദത്തിന്‍കീഴില്‍ പ്രയോജനശൂന്യമായ ഒരു കുരുക്കായി ഇപ്പോള്‍ കിടക്കുന്നു. (1 സ്വര്‍ഗ്ഗ...., 10 നന്മനിറഞ്ഞ...., 1 ത്രിത്വസ്തുതി ചൊല്ലുക.  

കുരുക്കുകള്‍ അഴിക്കുന്ന പരിശുദ്ധ കന്യകാമറിയത്തോടുളള പ്രാര്‍ത്ഥന 
ദൈവീകസാന്നിദ്ധ്യം പൂര്‍ണ്ണമായും നിറഞ്ഞു നില്‍ക്കുന്ന പരിശുദ്ധ കന്യകാമറിയമേ, അമ്മയുടെ ജീവിതകാലം മുഴുവന്‍ അമ്മ വളരെയധികം എളിമയോടുകൂടി പിതാവായ ദൈവത്തിന്റെ ഹിതവും അങ്ങയുടെ പുത്രനും ഞങ്ങളുടെ നാഥനുമായ കര്‍ത്താവ് ഈശോമിശിഹായുടെ മാതൃത്വവും സ്വീകരിച്ചുവല്ലോ.  തിന്മയൊരിക്കലും ആശയക്കുഴപ്പത്താല്‍ അങ്ങയെ കുടുക്കുവാനോ, അകപ്പെടുത്തുവാനോ ധൈര്യപ്പെട്ടിട്ടില്ല. കാനായിലെ കല്ല്യാണ വിരുന്നില്‍ അങ്ങ് മാദ്ധ്യസ്ഥ്യം വഹിച്ചതുപോലെ ഞങ്ങളുടെ ബുദ്ധിമുട്ടുകളിലും, ക്‌ളേശങ്ങളിലും അങ്ങ് മാദ്ധ്യസ്ഥ്യം വഹിച്ചിട്ടുണ്ട്.  സങ്കീര്‍ണ്ണമായ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന കുരുക്കുകള്‍ ലാളിത്യത്തോടും ക്ഷമയോടും കൂടി അഴിച്ചുമാറ്റുവാനുളള മാതൃക അമ്മ ഞങ്ങള്‍ക്ക് കാണിച്ചുതന്നിട്ടുമുണ്ട്.  നിത്യവും ഞങ്ങളുടെ അമ്മയായിരുന്നുകൊണ്ട് ദൈവവുമായി ഒന്നുചേരുവാനുളള പാത ഞങ്ങള്‍ക്ക് വ്യക്തമാക്കി ഒരുക്കിത്തരുകയും ചെയ്യുന്നത് അമ്മ തന്നെയാണ്. പരിശുദ്ധ അമ്മേ, ഞങ്ങളുടെ അമ്മയായ ദൈവമാതാവേ, അമ്മയുടെ മാതൃഹൃദയത്താല്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്ന ജീവിതക്കുരുക്കുകളെ അഴിച്ചു മാറ്റേണമെ.  ഞങ്ങളുടെ ഈ അപേക്ഷ (ആവശ്യം പറയുക) അമ്മയുടെ തൃക്കരങ്ങളില്‍ സ്വീകരിച്ച് ഞങ്ങളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ആശയക്കുഴപ്പങ്ങളെ ബന്ധനത്തില്‍നിന്ന് വിടുതല്‍ വാങ്ങിത്തരേണമെ.  അനുഗ്രഹീതയായ അമ്മേ, അമ്മയുടെ കൃപയാലും മാതൃകയാലും മാദ്ധ്യസ്ഥത്താലും തിന്മയില്‍നിന്ന് വിടുതലും, ദൈവവുമായി ഒന്നുചേരുന്നതില്‍ നിന്ന് ഞങ്ങളെ അകറ്റുന്ന കുരുക്കുകള്‍ അഴിച്ചുകളയുകയും ചെയ്യേണമെ.  അപ്രകാരം തെറ്റുകളില്‍ നിന്നും ആശയക്കുഴപ്പങ്ങഴില്‍ നിന്നും ഞങ്ങള്‍ സ്വതന്ത്രരാവുകയും എല്ലാക്കാര്യങ്ങളിലും ദൈവത്തെ ദര്‍ശിക്കുവാനും ഹൃദയത്തില്‍ സൂക്ഷിക്കുവാനും ഞങ്ങളുടെ സഹോദരരിലൂടെ അങ്ങയെ ശുശ്രൂഷിക്കുവാനും ഇടയാകണമെ.  ദൈവമാതാവേ, ഞങ്ങളുടെ ഉപദേഷ്ടാവായിരുന്ന് അമ്മ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമെ.  ആമ്മേന്‍.

ഈശോയുടെ അമ്മേ, ക്രിസ്ത്യാനികളുടെ സഹായമെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ. (മൂന്നു പ്രാവശ്യം പറയുക).

കുരുക്കുകളഴിക്കുന്ന അമ്മയോടുളള പ്രാര്‍ത്ഥനാഗാനം
(ഈ ഗാനം 'അമ്മയ്‌ക്കൊരു കാണിക്ക' എന്ന ഭക്തിഗാനം സി. ഡി. യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്)
ത്രീലോക റാണിയാം മേരിയമ്മേ - സര്‍വ്വ
മാലാഖമാര്‍ക്കെന്നും രാജ്ഞിയമ്മേ
സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗീയ വൃന്ദങ്ങളോടൊപ്പം
ഞങ്ങളുമമ്മയെ വാഴ്ത്തിടുന്നു.
ഭീതി, നിരാശ, കുടുംബത്തകര്‍ച്ചകള്‍
രോഗം, വിഷാദമാം ബന്ധനങ്ങള്‍
വിട്ടുമാറാത്തതാം ദുഷ്ത്തഴക്കത്തിന്‍
കുരുക്കുകള്‍ ഞങ്ങളെ ചുറ്റിടുന്നു...
മാനസവ്യാധികള്‍, ഞാനെന്ന ഭാവങ്ങ
ളാകുല ചിന്തകളേകീടുവാന്‍
ദുഷ്ടത തിങ്ങുമരൂപികള്‍ ഞങ്ങള്‍ക്കു
ചുറ്റുമായ് വന്‍കെണി തീര്‍ത്തിടുന്നു
ഞങ്ങളെ ചുറ്റിപ്പിണഞ്ഞു കിടക്കും
കുരുക്കുകളെല്ലാമഴിക്കേണമേ
നിന്‍ തൃക്കരങ്ങളാല്‍ താങ്ങി നീ ഞങ്ങളെ
പുത്രനാമീശോയില്‍ ചേര്‍ക്കേണമേ.

ഭ്രൂണഹത്യയില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുവാന്‍ വേണ്ടിയുളള പ്രാര്‍ത്ഥന
(Prayer to save children from abortion by Bishop Fulton J. Sheen)

'ഈശോ, മറിയം, ഔസേപ്പേ ഞാന്‍ നിങ്ങളെ അത്യധികമായി സ്‌നേഹിക്കുന്നു.  ഞാന്‍ ആത്മീയമായി ദത്തെടുത്തിരിക്കുന്ന ഗര്‍ഭസ്ഥശിശുവിന്റെ ജീവന്‍ ഭ്രൂണഹത്യയില്‍ നിന്നും രക്ഷിക്കണമെന്ന് ഞാന്‍ നിങ്ങളോട് യാചിക്കുന്നു.'
ദിവസവും പത്തുപ്രാവശ്യം ഈ പ്രാര്‍ത്ഥന ചൊല്ലി, പത്ത് കുഞ്ഞുങ്ങളെ ആത്മീയമായി ദത്തെടുക്കുക.  നിങ്ങള്‍ ആത്മീയമായി ദത്തെടുത്തിരിക്കുന്ന ഈ കുഞ്ഞുങ്ങളെ അമ്മയുടെ ഉദരത്തിലായിരിക്കുന്ന പത്തു മാസവും, ഈ പ്രാര്‍ത്ഥന ചൊല്ലുക.  എങ്കില്‍ നിങ്ങള്‍ക്ക് ആ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ സാധിക്കും.  നിങ്ങള്‍ ദൈവസന്നിധിയില്‍ ചെല്ലുമ്പോള്‍ ആ കുഞ്ഞുങ്ങളെ കാണുവാനും സാധിക്കും.

കുരുക്കുകള്‍ അഴിക്കുന്ന പരി. അമ്മയോടുളള നൊവേനയെക്കുറിച്ച്
പരിശുദ്ധ അമ്മ നല്‍കിയ ഒരു പ്രസിദ്ധമായ ദര്‍ശനത്തില്‍ ഇപ്രകാരം വെളിപ്പെടുത്തി.  'പ്രാര്‍ത്ഥനയിലൂടെ ഏറ്റവും വലിയ ആനന്ദം നിങ്ങള്‍ അനുഭലിച്ചറിയും.  അതുപോലെ പുറത്തു കടക്കുവാന്‍ കഴിയാത്ത എല്ലാ സാഹചര്യങ്ങഴിലും വഴി തുറന്നു കിട്ടുകയും ചെയ്യും.'  പുറത്തു കടക്കുവാന്‍ കഴിയാത്ത വിധം ചില പ്രശ്‌നങ്ങളില്‍ സാധാരണയായി നാം അകപ്പെട്ടു പോകാറുണ്ട്.  ഇതില്‍ നിന്നും ഒരിക്കലും പുറത്തു കടക്കുവാന്‍ സാധിക്കുകയില്ല എന്നു നാം വിചാരിച്ചേക്കാം.  ഇവിടെയാണ് കുരുക്കുകള്‍ അഴിയ്ക്കുന്ന പരി. അമ്മയിലൂടെ ഈശോ വഴിയായി സഹായം തേടേണ്ടതിന്റെ പ്രസക്തി.

A. D. 1700 മുതല്‍ ജര്‍മനിയിലെ പെര്‍ലാക്ക് എന്ന സ്ഥലത്തുളള ദേവാലയത്തില്‍ പരി. അമ്മയുടെ ആകര്‍ഷകമായ ഒരു ചിത്രം ആദരവോടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.  വി. ഇരണാവൂസിന്റെ (St.Irenius) ധ്യാനത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരു ആശയത്തില്‍ നിന്നാണ് ഈ ചിത്രം രചിക്കാനിടയായത് എന്ന് പറയപ്പെടുന്നു.  അതായത് ഹവ്വാ തന്റെ അനുസരണക്കേടും അഹങ്കാരവും മൂലം മാനവരാശിയുടെ അധ:പതനത്തിനു കാരണമായ ഒരു കുരുക്ക് തീര്‍ത്തുവെങ്കില്‍ രണ്ടാം ഹവ്വയായ പരി. മറിയം തന്റെ അനുസരണവും, എളിമയും മൂലം ആ കുരുക്ക് അഴിച്ചു കളഞ്ഞു.  ഇതേ ആശയത്തില്‍ നിന്നാണ് ഈ നൊവേന രൂപമെടുത്തത്.

ഈ ചിത്രത്തില്‍ പരി. അമ്മയുടെ ചുറ്റും മാലാഖമാരെ കാണാം.  അമ്മയുടെ പാദത്തിന്‍ കീഴില്‍ നമ്മെ കെണിയിലാക്കുന്ന സര്‍പ്പം (സാത്താന്‍) കിടക്കുന്നു.  എന്നാല്‍ പരി. അമ്മയുടെ മുമ്പാകെ ഈ കുരുക്കുകളെ (പ്രശ്‌നത്തെ) സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ അമ്മ ആ കുരുക്കുകള്‍ അഴിച്ചു കളയുകയും അതുവഴി ആ കുരുക്ക് സര്‍പ്പത്തിന്റെ മേല്‍ തന്നെ വീഴുകയും ചെയ്യും.  ചിത്രത്തില്‍ ഒരു മാലാഖ നമ്മുടെ ജീവിതമാകുന്ന കുരുക്കുകള്‍ നിറഞ്ഞ ഒരു നാട (ചരട്) പരി. അമ്മയെ ഏല്‍പ്പിക്കുന്നതായും കാണാം.  കുടുംബ ജീവിതത്തിലാണെങ്കില്‍ ഭാര്യാ ഭര്‍ത്താക്കമാര്‍ക്കിടയിലുളള ആഴമായ മുറിവുകള്‍, നീരസങ്ങള്‍, പാപപ്രവൃത്തി ചെയ്യാനുളള പ്രവണതകള്‍, കുടുംബത്തില്‍ സമാധാനമില്ലായ്മ, ലഹരി വസ്തുക്കളോടുളള ആകര്‍ഷണം, മദ്യപാനം, ഭയം, നിരാശ, ജോലിയില്ലാത്ത അവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങളില്‍ അകപ്പെടുമ്പോള്‍ കുരുക്കുകള്‍ അഴിക്കുന്ന അമ്മയിലൂടെ ഈശോ നമുക്ക് നിശ്ചയമായും സഹായകനായി മാറും.

സാറായെ കണ്ടെത്തുവാനായി തോബിയാസിനെ അനുധാവനം ചെയ്ത റാഫേല്‍ മാലാഖയെപ്പോലെ ലോകാന്ധകാരത്തില്‍ ഉഴലുന്ന ഒരു വ്യക്തിയെ ഈ ചിത്രത്തില്‍ കാണാം.  സാറായ്ക്ക് സന്തോഷം മുടക്കിയിരുന്ന ഒരു കുരുക്ക് റാഫേല്‍ മാലാഖയുടെ മദ്ധ്യസ്ഥതയാല്‍ അഴിക്കപ്പെടുകയും ദൈവം അവരെ ഒന്നിപ്പിക്കുകയും ചെയ്തു.  ഇതുപോലെ മേല്പറഞ്ഞ വ്യക്തി തന്റെ കുരുക്കുകളെ മാലാഖ വഴി പരി. അമ്മയെ ഏല്പിക്കുന്നതും, അമ്മ ആ കുരുക്ക് അഴിച്ചു കളയുവാന്‍ സഹായിക്കുന്നതും ചിത്രത്തിലൂടെ വ്യക്തമാകുന്നു. ഈ നൊവേന ഇപ്പോള്‍ പതിനേഴു ഭാഷകളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നു. 

+++