ജീവിതത്തിന്റ വസന്തമാണ് യൗവ്വനം. കൗമാരത്തിലും യൗവ്വനത്തിലുമാണ് സ്വപ്നങ്ങളും ആദര്‍ശങ്ങളും വിശ്വാസങ്ങളും നട്ടു വളര്‍ത്തി ജീവിതം ശോഭനമാക്കേണ്ടത്. സംഘര്‍ഷപൂരിതമായ ഈ കാലഘട്ടത്തില്‍ നല്ല തിരഞ്ഞെടുപ്പുകള്‍ വഴി ദുര്‍വഴികള്‍ വിട്ട് നേര്‍വഴിയിലൂടെ നടക്കാന്‍ കൊതിക്കുന്നവര്‍ക്ക് ഈ ഗ്രന്ഥം ഒരുവഴികാട്ടിയായിരിക്കും. നിരാശ നിറഞ്ഞ അന്തരീക്ഷത്തിലും ജീവിതം അര്‍ത്ഥ പൂര്‍ണ്ണമാക്കാനുള്ള അവസരങ്ങളുണ്ട്. ജീവിതഭാരം ദുസ്സഹമായിത്തീരുമ്പോള്‍ ദൈവസന്നിധിയില്‍ ഇറക്കിവക്കുന്നു. നിന്റെ പ്രയത്‌നം കര്‍ത്താവില്‍ അര്‍പ്പിക്കുക; നിന്റെ പദ്ധതികള്‍ ഫലമണിയും (സുഭാഷിതങ്ങള്‍ 16:3). നല്ല വഴിതിരഞ്ഞെടുക്കാന്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കും.
യുവാവേ, യുവതി സ്വര്‍ഗ്ഗവും നരകവും നിന്റെകൈകളില്‍
യുവാക്കന്‍മാരെ ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു നിങ്ങള്‍ ശക്തന്‍മാരാണ് ദൈവത്തിന്റെ വചനം നിങ്ങളില്‍ വസിക്കുന്നു. നിങ്ങള്‍ ദുഷ്ടനെ ജയിക്കുകയുംചെയ്തിരിക്കുന്നു (1 യോഹ 2.14 )യുവാക്കളുടെമഹത്വം അവരുടെകരുത്താണ് (സുഭാ 20.29). ദൈവത്തിന്റെവചനത്താല്‍ നിറഞ്ഞ് ദുഷ്ടരെ ജയിക്കേണ്ട യുവത്വം.. . . യേശുവിനൊപ്പം യേശുവിന് വേണ്ടി ചിലവഴിക്കപ്പെടേണ്ട അമൂല്യമായ യൗവ്വനം ഇന്ന് ദുഷിച്ച കൂട്ടുകെട്ടില്‍ തകര്‍ക്കപ്പെടുന്നു. സ്വന്തം ശക്തിയും വിശുദ്ധിയും നഷ്ടപ്പെടുത്തി ഈയാംപാറ്റകളെപ്പോലെ യൗവനങ്ങള്‍ നശിച്ചുവീഴുന്നു.
അല്ലയോ യുവജന, ജീവന്റെ ഉറവയായ യേശുവിനെയും…. യേശുവിന്റെ സഭയെയും…വികുര്‍ബ്ബാനയും കുമ്പസാരവും…സന്ധ്യപ്രാര്‍ത്ഥനയും ജപമാലയും…വചനവും ആത്മീയതയും ഉപേക്ഷിച്ചുള്ള നിങ്ങളുടെ ഈ ചോരതിളപ്പിന്റെ കുതിപ്പ് മരണത്തിന്റേയും നിത്യനാശത്തിന്റേയും ഭീകരതീരങ്ങളിലേക്കുള്ള കുതിപ്പാണെന്നറിയുക. ജന്മംതന്ന മാതാപിതാക്കളുടെ ഹൃദയം കീറിമുറിച്ച് അവരുടെകണ്ണീര് അവഗണിച്ചുള്ള ഈ ദുരന്തകുതിപ്പ് നിര്‍ത്തൂ.
ഓര്‍ക്കുക…
പിശാച് ആരെയും രക്ഷിച്ചിട്ടില്ല
പാപം ആരെയും രക്ഷിച്ചിട്ടില്ല
ലോകം ആരെയും രക്ഷിച്ചിട്ടില്ല.
ദുഷിച്ച കൂട്ടുകെട്ട് ആരെയും രക്ഷിച്ചിട്ടില്ല.
ദുഷ്ട കൂട്ടുകെട്ടുകളും പ്രേമ ബന്ധനങ്ങളും അിറയുക.
'ദുഷിച്ച കൂട്ടുകെട്ട് ചതുപ്പുനിലം പോലെയാണ്. നീ അതില്‍ മുങ്ങി താഴരുത്. ദുഷിച്ച കൂട്ടുകാര്‍ക്ക് മെതിക്കാനുള്ള കളിപ്പാട്ടമല്ല നിന്റെ ജീവിതം. അവര്‍ക്കുവേണ്ടി അവര്‍ക്കൊപ്പം പാവക്കൂത്താടരുത്.''യേശുവിനെ ഭാരമേല്‍പിച്ച് തനിതങ്കമാകേണ്ട നിന്റെജീവിതം ദുഷിച്ച കൂട്ടുകെട്ടിന് ഭരമേല്‍പിച്ച് കരിക്കട്ടയാക്കരുത്.സുഹൃത് ബന്ധങ്ങള്‍ നിങ്ങളുടെ സ്വഭാവത്തെയും വ്യക്തിത്വത്തേയും ഭാവി ജീവിതത്തേയും സ്വാധീനിക്കുന്നുണ്ടെന്നറിയുക. 'നിന്റെ ജീവിതത്തെ നരകതുല്യമാക്കാനും സ്വര്‍ഗ്ഗ തുല്യമാക്കാനും കൂട്ടുകെട്ടിനു സാധിക്കും.''
ഏതാനും ചില കൂട്ടുകാരുടെ ജീവിതം പരിചയപ്പെടുക.
ഉദാ-1 സാബു ഒത്തിരി നല്ല കുട്ടിയായിരുന്നു. നന്നായി പഠിക്കും. എന്നു ംവി. കുര്‍ബ്ബാന സ്വീകരിക്കും. മാതാപിതാക്കളുടെ അനുസരണയുള്ള ഏക മകന്‍. +2 ല്‍ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ നല്‍കിയമോശമായ സി. ഡി. കാണാന്‍ ഇടയായത് അവന്റെ ജീവിതത്തെ തകര്‍ത്തു കളഞ്ഞു. ആ ദുഷിച്ച കൂട്ടുകാരനിലൂടെ സാബുചെന്നു പെട്ടത് ലൈംഗിക വൈകൃതങ്ങളിലേക്കാണ്. മയക്കു മരുന്നിനും പാന്‍പരാഗിനും അവന്‍ അടിമയായി മാതാപിതാക്കളില്‍ നിന്നും ദേവാലയത്തില്‍ നിന്നും അവന്‍ വളരെയധികം അകലുകയും പഠനത്തില്‍ പരാജയപ്പെടുകയുംചെയ്തു. ജ്ഞാനം 4.12 പറയുന്നു - തിന്മയുടെ വശീകരണശക്തിയില്‍ നന്മക്കു മങ്ങലേല്ക്കുന്നു ഭ്രമിക്കുന്ന മോഹങ്ങള്‍ നിഷ്‌കളങ്ക ഹൃദയത്തെ വഴിതെറ്റിക്കുന്നു.
ഉദാ-2 ഡാലി എന്ന പെണ്‍കുട്ടിയെ തകര്‍ത്തത്, ക്ലാസ്സമുറിയിലെ ദുഷ്ടകൂട്ടുകെട്ടില്‍ പോയി ഇരുന്ന് അവരുടെ ചര്‍ച്ചകള്‍ക്ക് വിവേകമില്ലാതെ ചെവുകൊടുത്തതുകൊണ്ടാണ്. ഡാലിയുടെ ഗ്രൂപ്പില്‍ 3 പെണ്‍കുട്ടികള്‍ക്കും പ്രേമ രോഗമുണ്ട്. ഇവരുടെ ചര്‍ച്ചകളിലൂടെ പ്രേമരോഗം ക്രമേണ ഡാലിയിലേക്കും പകര്‍ന്നു.' പെണ്ണായാല്‍ ഒരുബോയ്ഫ്രണ്ട് വേണം അല്ലെങ്കില്‍ പെണ്ണല്ല'' എന്ന പൈശാചിക കമന്റ് ഡാലിയെ സ്വാധീനിച്ചു. അവള്‍ ഒരു പ്രേമ ചുഴിയില്‍പെട്ട് ഒളിച്ചോടി. മകള്‍ നഷ്ടപ്പെട്ട വേദനയില്‍ അപ്പന്‍ ഹൃദയാഘാതംമൂലം രമിച്ചു. ഒരു കുടുംബം തകര്‍ക്കപ്പെട്ടു. സുഭാഷിതങ്ങള്‍ 1.19 ല്‍ പറയുന്നു - മകനെ പാപികളുടെ പ്രലോഭനത്തിനു വഴങ്ങരുത്. നീ അവരുടെവഴിയെ പോകരുത് അവരുടെമാര്‍ഗ്ഗത്തില്‍ നിന്ന്ഒഴിഞ്ഞുമാറുക. അവരുടെ പാദങ്ങള്‍ തിന്മയിലേക്ക് പായുന്നു.
ഉദാ-3 ടോണിയുടെ കൂട്ടുകെട്ട് മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്നവരുടെ കൂടെയാണ് എന്നാല്‍ടോണി വലിക്കചഷ്ട കുടിക്കില്ല. 'ആണായാല്‍ അല്പം കുടിക്കും വലിക്കും നീയൊന്നും ആണല്ലടാ'' എന്ന കൂട്ടുകാരുടെ പരിഹാസ വാക്കുകള്‍. ടോണി കുടിച്ചു വലിച്ചു . മാരകമായ രോഗങ്ങളിലേയ്ക്ക് ടോണിയുടെ അമൂല്യമായ യൗവ്വനം വലിച്ചെറിയപ്പെട്ടു. 1 കോറിന്തോസ് 5.11 ല്‍ പറയുന്നു - സഹോദരന്‍ എന്നുവിളിക്കപ്പെടുന്നവന്‍ അസന്‍മാര്‍ഗ്ഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധതനോ പരദൂഷകനോ മദ്യപനോ കള്ളനോ ആണെന്ന്കണ്ടാല്‍ അവനുമായി സംസര്‍ഗ്ഗം പാടില്ല. അവനുമൊരുമിച്ചു ഭക്ഷണം കഴിക്കുക പോലുമരുത്. പ്രഭാഷകന്‍ 8.15 ല്‍ പറയുന്നു - വഴക്കാളിയുടെ കൂടെ നടക്കരുത്. നിനക്ക് ഭാരമായി തീരും. അവന്‍ തോന്നുംപടി നടന്ന് നിന്നെയും അപകടത്തില്‍ ചാടിക്കും.
ഉദാ-4 ദാസ് എന്ന യുവാവിന്റെ കൂട്ടുകെട്ട് ദാസിനെ കൊണ്ടെത്തിച്ചത് സ്വവര്‍ഗ്ഗഭോഗത്തിന്റെ മരണ ചുഴിയിലേക്കാണ്. താന്‍ ഏയ്ഡ്‌സ് രോഗിയായി തീര്‍ന്നിരിക്കുന്നു എന്ന സത്യം വൈകിയാണ് അവന്‍ അറിഞ്ഞത്. തന്നിലൂടെ പലരും ഈ രോഗത്തിന്റെ പിടിയിലമര്‍ന്നിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന സത്യവും അവന്‍ അറിഞ്ഞപ്പോള്‍ കുറ്റബോധവും നിരാശയും വേട്ടനായയെപ്പോലെ അവനെ പിന്‍തുടര്‍ന്നു. സങ്കീര്‍ത്തനം 107: 17-18 ല്‍ പറയുന്നു. പാപകരമായ മാര്‍ഗ്ഗങ്ങള്‍ പിന്തുടര്‍ന്ന് ചിലര്‍ രോഗികളായി തീര്‍ന്നിരിക്കുന്നു. തങ്ങളുടെ അകൃത്യങ്ങളാല്‍ അവര്‍ ദുരിതത്തിലായി. അവര്‍ എല്ലാ ഭക്ഷണത്തേയും വെറുത്തു. അവര്‍ മൃത്യുകവാടങ്ങളെ സമീപിച്ചു. 1കോറി.6 :10 ല്‍ പറയുന്നു. സ്വവര്‍ഗ്ഗഭോഗികള്‍ ദൈവരാജ്യം അവകാശമാക്കുകയില്ല.
ഉദാ-5 നീനുവിന്റെ ചേട്ടന്റെ കൂട്ടുകാര്‍ എന്നും ചേട്ടനെ കാണാന്‍ വരുമായിരുന്നു. ചേട്ടന്റെ ദുഷിച്ച കൂട്ടുകെട്ട് വാക്ക് വ്യാപിച്ചതോടെ അതിന്റെ അശുദ്ധിയില്‍, പ്രലോഭനത്തില്‍ നീനു വീണുപോയി. വിവേകമില്ലാതെ ചേട്ടന്‍ ദുഷിച്ച കൂട്ടുകാരെ വീട്ടില്‍ വിളിച്ചു കേറ്റിയപ്പോള്‍ സ്വന്തം സഹോദരി നശിക്കുകയാണെന്ന് ചേട്ടന്‍ അറിയുന്നുണ്ടായിരുന്നില്ല. പ്രഭാഷകന്‍ 11: 29-34 പറയുന്നു - എല്ലാവരേയും വീട്ടിലേയ്ക്ക് വിളിക്കരുത്. കൗശലക്കാരന്റെ ഉപായങ്ങള്‍ നിരവധിയാണ്. ചാരനെപ്പോലെ അവന്‍ ദൗര്‍ബല്യങ്ങള്‍ ഉറ്റുനോക്കുന്നു.
ഉദാ-6 റാണി വിവാഹത്തിനു മുമ്പേ ഗര്‍ഭിണിയാക്കപ്പെട്ടു. ആത്മഹത്യക്ക് അവള്‍ ശ്രമിച്ചെങ്കിലും അവള്‍ പരാജയപ്പെട്ടു. കുറ്റബോധവും നിരാശയും നിറഞ്ഞ മനസ്സോടെ മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി റാണി വേറെയൊരു വിവാഹം കഴിച്ചെങ്കിലും കഴിഞ്ഞ കാല ജീവിതത്തിലെ തെറ്റുകളും ഉദരത്തില്‍ വെച്ച് കൊന്ന കുഞ്ഞിന്റെ കരച്ചിലും അവളുടെ ദാമ്പത്യത്തെ ഇന്നും വേട്ടയാടുന്നു. സംഖ്യ 32 : 23 ല്‍ പറയുന്നു. നിങ്ങളുടെ പാപം നിങ്ങളെ വേട്ടയാടുമെന്ന് അറിഞ്ഞുകൊള്ളുക.
ഉദാ-7 കൂട്ടുകാര്‍ നല്‍കിയ. നഗ്നചിത്രങ്ങളുടെ സീഡിയും പുസ്തകവും സിംകാര്‍ഡും ആനന്ദ് എന്ന യുവാവിനെ എത്തിച്ചത് സ്വയംഭോഗത്തിന്റെ തകര്‍ച്ചയിലേക്കാണ്. പഠനം പൂര്‍ത്തിയാക്കാന്‍ ആനന്ദിനായില്ല. പ്രഭാഷകന്‍ 6: 2 ല്‍ പറയുന്നു. അഭിലാഷങ്ങള്‍ക്ക് അടിമപ്പെടരുത്. അവ നിന്നെ കാള കൂറ്റനെപ്പോലെ കുത്തികീറും. പ്രഭാഷകന്‍ 6 : 4ല്‍ പറയുന്നു. ദുഷിച്ച ഹൃദയം അവനവനെ തന്നെ നശിപ്പിക്കുന്നു.
ഉദാ-8 ബോണിക്ക് ആത്മീയതയോട് പുച്ഛമാണ്. വൈദീകരോടും സിസ്റ്റേഴ്‌സിനോടും പുച്ഛം. ദൈവവിശ്വാസം, സന്ധ്യാപ്രാര്‍ത്ഥന, കുര്‍ബ്ബാന ഇവയൊക്കെ തുരുമ്പെടുത്ത ആചാരങ്ങളാണെന്ന് വിശ്വസിച്ച് ചെന്നുപ്പെട്ടത് ബ്ലാക്ക് മാസിന്റെയും ഓജോ ബോര്‍ഡിന്റെയും പൈശാചിക ആരാധനാ ഗ്രൂപ്പുകളില്‍. ആഗ്രഹിച്ച സുഖവും നേട്ടവും കിട്ടിയെങ്കിലും ഒരുതരം മാനസിക രോഗിയായി ബോണി മാറിക്കഴിഞ്ഞു. മാതാപിതാക്കളുടെ തോരാത്ത കണ്ണീരു കാണാനുള്ള തിരിച്ചറിവുപോലും അവനു നഷ്ടപ്പെട്ടു. റോമ 6 :22 ല്‍ പറയുന്നു. പാപത്തിന്റെ വേതനം മരണമത്രേ.
യോഹ. 10: 11 ല്‍ പറയുന്നു. പിശാച് വരുന്നത് മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ്.
ഉദാ-9 തൊണ്ടവേദനയുമായി ഹോസ്പിറ്റലില്‍ പരിശോധനയ്‌ക്കെത്തിയതാണ് ആന്റണി. പരിശോധനഫലം വന്നു. തൊണ്ടയില്‍ കാന്‍സറിന്റെ ആരംഭം. അപ്പോഴാണ് മാതാപിതാക്കള്‍ തന്റെ മകന്റെ പുകവലിയെക്കുറിച്ചും ലഹരിമരുന്നിന്റെ ഉപയോഗത്തെക്കുറിച്ചും അറിഞ്ഞത്. നാവിന്‍ ഇടയിലും ചുണ്ടിന്റെ ഇടയിലും തിരുകിയ ലഹരി കാന്‍സറായി രൂപാന്തരപ്പെട്ടു. കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ അവന്‍ ചികിത്സയുമായി കഴിഞ്ഞുകൂടുന്നു. ജീവിതം തുടങ്ങുന്നതിനു മുമ്പേ ജീവിതം പുകച്ചും കരിച്ചും കളഞ്ഞു. ജോബ് 20 :12-17 ല്‍ പറയുന്നു. അവന്റെ നാവിന് തിന്മ മധുരമായി തോന്നിയേക്കാം. അവനത് നാവിനിടയില്‍ ഒളിച്ചു വച്ചേക്കാം. രുചി ആസ്വദിക്കാന്‍ വേണ്ടി ഇറക്കാതെ വായില്‍ സൂക്ഷിച്ചാലും ഉദരത്തിലെത്തുമ്പോള്‍ അത് സര്‍പ്പവിഷമായി പരിണമിക്കുന്നു. വിഴുങ്ങിയ സമ്പത്ത് അവന്‍ ഛര്‍ദ്ദിക്കുന്നു. അവന്‍ സര്‍പ്പവിഷം കുടിക്കും. അണലിയുടെ കടിയേറ്റ് മരിക്കും. തേനും പാല്‍കട്ടിയും ഒഴുകുന്ന നദികളെ അവന്‍ നോക്കുകയില്ല.
ഉദാ-10 നല്ല ഉല്‍സാഹിയായിരുന്നു നിത്യ. പഠനത്തിലെ താല്‍പ്പര്യക്കുറവും വീട്ടില്‍ എല്ലാവരില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റവും വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. നിത്യയുടെ ജീവിതം തകര്‍ത്തത് മൊബൈല്‍ ഫോണിന്റെ ദുരുപയോഗമാണ്. എല്ലാം തമാശയ്ക്കു തുടങ്ങിയതാണ്. ടങട, ങശലൈറ ഇമഹഹ, കിലേൃില േഇവമേേശിഴ പിന്നെ 10 മണി കഴിഞ്ഞാല്‍ അര്‍ദ്ധരാത്രി കഴിഞ്ഞും മൊബൈല്‍ വഴി പ്രേമസല്ലാപങ്ങളാണ്. അവളോടൊപ്പം എത്രയോ യുവാക്കള്‍ നശിക്കുന്നു. പ്രഭാ. 41: 22 പറയുന്നു. സ്‌നേഹിതന്മാരുടെ മുമ്പാകെ നടത്തിയ വഷളായ സംസാരത്തിന്റെ പേരില്‍ ലജ്ജിക്കുക. പ്രഭാ. 23 :13 അസഭ്യഭാഷണം ശീലിക്കരുത്. 1 തിമോ. 6 : 20 അധാര്‍മ്മികമായ വ്യര്‍ത്ഥഭാഷണത്തില്‍ നിന്നും ഒഴിഞ്ഞു മാറുക. എഫേ.5:4 മ്ലേച്ഛതയും വ്യര്‍ത്ഥഭാഷണവും ചാപല്യവും നമ്മുക്ക് യോജിച്ചതല്ല. ഈശോ പറയുന്നുണ്ട്. ഓരോ വ്യര്‍ത്ഥവാക്കിനും വിധിദിനം കണക്ക് കൊടുക്കേണ്ടി വരും. ഇന്റര്‍നെറ്റിലൂടേയും ഇന്റര്‍നെറ്റ് കഫേകളിലൂടെയും മൊബൈല്‍ ഫോണിലൂടെയും ലഹരിമരുന്നിലൂടെയും അശ്ലീലപുസ്തകങ്ങളിലൂടെയും ബ്ലൂഫിലിമിലൂടെയും പ്രേമബന്ധങ്ങളിലൂടെയും എത്രയോ യൗവനങ്ങള്‍ ഈയ്യാംപാറ്റകളെപ്പോലെ പിടഞ്ഞ് വീണ് രക്ഷപ്പെടാനാവാത്തവിധം നശിക്കുന്നു. ഒരിക്കല്‍ ഒരു യുവാവ് ധ്യാന ഗുരുവിനോട് ചോദിച്ചു. ഗുരോ ഞാന്‍ നഗ്നചിത്രങ്ങള്‍ കണ്ടിട്ടുണ്ട് ദൈവം എന്നെ ശിക്ഷിക്കുമോ. ഗുരു പറഞ്ഞു. നിനക്ക് ശിക്ഷ കിട്ടി ക്കഴിഞ്ഞല്ലോ. എങ്ങനെയാണ് യുവാവ് ചോദിച്ചു. ഗുരു പറഞ്ഞു. നീ നഗ്നചിത്രം കണ്ടപ്പോള്‍ നിനക്ക് നഷ്ടപ്പെട്ടത് നിന്റെ അമ്മയെയും സഹോദരിയെയുമാണ്. ഇത് കണ്ടതിനുശേഷം നിനക്ക് അവരെ അമ്മയായി, സഹോദരിയായി കാണാന്‍ കഴിയുന്നുണ്ടോ? ഇത് നിനക്കുള്ള ശിക്ഷയല്ലേ. ഗുരുവിന്റെ ഈ വാക്ക് കേട്ട് യുവാവ് പൊട്ടിക്കരഞ്ഞു.
പാപം ചെയ്യാന്‍ ഒരു ദിവസം…അതിനുവേണ്ടി കരയാന്‍ ഒരു ജന്മം. പാപത്തിന്റെ ആരംഭം രസകരവും, സുഖകരവും, നിസ്സാരവുമാണ്. എന്നാല്‍ അതിന്റെ അവസാനം ഭീകര ദുരന്തമാണ്.
ദുഷിച്ച കൂട്ടുകെട്ട് ഭൂമിയിലെ നരകമാണ്. യുവജനങ്ങളെ, സര്‍പ്പത്തിന്റെ വായില്‍ നിന്നെന്നപോലെ ദുഷ്ടകൂട്ടുകെട്ടില്‍ നിന്ന് ഓടിയകലുക. അല്ലെങ്കില്‍ ഈ ദുഷ്ടകൂട്ടുകെട്ട് നിന്റെ അമൂല്യമായ ജീവന്‍ നശിപ്പിക്കും (പ്രഭാ. 21:2). പ്രഭാഷകന്‍ 12:13-14ല്‍ പറയുന്നു. പാമ്പാട്ടിയെ പാമ്പുകടിച്ചാല്‍ ആര്‍ക്കു സഹതാപം തോന്നും?. പാപിയുമായി സഹവസിക്കുകയും പാപങ്ങളില്‍ മുഴുകുകയും ചെയ്യുന്നവനോട് ആര്‍ക്കും സഹതാപം തോന്നുകയില്ല. ദുഷ്ടകൂട്ടുകെട്ടുകളെ നീ നശിപ്പിക്കുന്നില്ലെങ്കില്‍ ദുഷ്ട കൂട്ടുകെട്ട് നിന്നെ നശിപ്പിക്കും തീര്‍ച്ച. സുഭാ 24: 1 ല്‍ പറയുന്നു. ദുഷ്ടരോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കരുത്. സുഭാ 22:3 ല്‍ പറയുന്നു. ജ്ഞാനി ആപത്തു കണ്ടറിഞ്ഞ് ഒഴിഞ്ഞു മാറുന്നു. അല്പബുദ്ധി മുമ്പോട്ടുപോയി ദുരന്തം വരിക്കുന്നു. ദുഷിച്ച കൂട്ടുകെട്ട് ഈ ഭൂമിയിലെ നരകമാണ്. ആ നരക തീയില്‍ നിന്റെ അമൂല്യ യൗവ്വനം കരിച്ചുകളയരുത്.
ഒരിക്കലും പാപത്തെ പ്രണയിക്കരുത്. യൗവ്വനത്തിന്റെ വികാരമല്ല. യൗവ്വനത്തിന്റെ വിവേകം, പക്വത നിങ്ങളെ നയിക്കട്ടെ. ലൈംഗീക വികാരങ്ങള്‍ക്ക് അടിമപ്പെട്ട് അല്പസുഖത്തിനായി സ്വയംഭോഗത്തിനും വ്യഭിചാരത്തിനും അശ്ലീല കാവ്ചകള്‍ക്കുമായി ജീവിതത്തെ സ്വയം തിരിച്ചെടുക്കാനാവാത്തവിധം എറിഞ്ഞുടക്കരുത്. ജീവിതം അടിച്ചുപൊളിച്ചല്ല. അടിച്ചു പരുവപ്പെടുത്തി മുന്നേറാനുള്ളതാണ്.
ശരീരം ഒരു ദേവാലയം. നിങ്ങള്‍ അറിയുക...
നിങ്ങളുടെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണ് (1 കൊറി 6 : 19)
ഈ ആലയത്തെ നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും (1 കൊറി 3 :17)
നിങ്ങളുടെ ശരീരം ക്രിസ്തുവിന്റെ അവയവമാണ് (1 കൊറി 6 :15)
ക്രിസ്തുവിന്റെ ശരീരത്തെ വേശ്യയുടെ അവയവങ്ങളാക്കരുത് (1 കൊറി 6: 15)
നിങ്ങളില്‍ ദൈവത്തിന്റെ ഛായ നിലനില്‍ക്കുന്നു (ഉല്‍പ 9:6)
നിങ്ങളിലെ ദൈവവഛായ പാപം ചെയ്ത് നശിപ്പിച്ചുകളയരുത് (മര്‍ക്കോ 5)
നിങ്ങള്‍ ദൈവത്തിന്റെ വയലും വീടുമാണ്. (1 കൊറി 3:9). യേശു വസിക്കുന്ന നിങ്ങളാകുന്ന വീടിനെ തകര്‍ക്കരുത്.
നിങ്ങളുടെ ശരീരങ്ങള്‍ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവ ബലിയായി അര്‍പ്പിക്കേണ്ട ബലി വസ്തുവാണ് (റോമ 12: 1)
അതിനാല്‍ യുവജനമേ ശരീരത്തെ നശിപ്പിക്കരുത്. കാരണം ശരീരം കൊണ്ടു ചെയ്തിട്ടുള്ള നന്മതിന്മകള്‍ക്കുപ്രതിഫലം സ്വീകരിക്കുന്നതിന് നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പില്‍ വരണം.'' (2 കോറി 5/10)
നീ വ്യഭിചാരത്തിനായി പോകരുത്. കശാപ്പുശാലയിലേക്ക് കാള പോകുന്നതുപോലെയാണത്. കലമാന്‍ കുരുക്കില്‍ പെടുന്നതു പോലെയാണത്. പക്ഷി കെണിയില്‍ ചെന്നുപെടുന്നപോലെയാണത്. (പ്രഭാ. 26/22)
വേശ്യ തുപ്പലിനേക്കാള്‍ വില കെട്ടതാണ് (പ്രഭാ. 23:27). തുപ്പലിനേക്കാള്‍ വിലകെട്ടത് ഭക്ഷിക്കാന്‍ പോകരുത്.
വേശ്യ അഗാധഗര്‍ത്തം പോലെയാണ് (സുഭാ. 23/27). അഗാധഗര്‍ത്തതില്‍ വീഴരുത്.
സുഭാഷിതങ്ങള്‍ 6:32ല്‍ പറയുന്നു: വ്യഭിചാരം ചെയ്യുന്നവന് സുബോധമില്ല. അവന്‍ തന്നെതന്നെയാണ് നശിപ്പിക്കുന്നത്. ക്ഷതങ്ങളും മാനഹാനിയുമാണ് അവന് ലഭിക്കുക.
നിങ്ങളുടെയിടയില്‍ വ്യഭിചാരത്തിന്റെ പേരുപോലും കേള്‍ക്കരുത് എഫേ 5/3
വ്യഭിചാരത്തിലൂടെ ശരീരം ക്ഷയിച്ച് എല്ലും തോലുമായി ഞരങ്ങുമെന്ന് സുഭാ. 5/11
വ്യഭിചാരിണി തന്റെ ജീവനെ ഒളിവില്‍ വേട്ടയാടുന്നു. അവളില്‍ നിന്ന് അകന്നുമാറുവിന്‍ (സുഭാ. 6:26) അവളുടെ വാതില്‍ക്കല്‍ ചെല്ലരുത് (സുഭാ 5:8)
1 കോറി 6:10-ല്‍ പറയുന്നു: സ്വവര്‍ഗ്ഗഭോഗികള്‍ ദൈവരാജ്യം അവകാശമാക്കുകയില്ല. സോദോംഗൊമാറ പട്ടണത്തിന്റെ നാശത്തിനു കാരണം സ്വവര്‍ഗ്ഗഭോഗമാണ്. ദൈവം ആ പട്ടണങ്ങളെ അഗ്‌നിയിറക്കി നാമാവശേഷമാക്കി. (ഉല്‍പ്പ. 19:23-29)
1 കോറി 6/20ല്‍ പറയുന്നു: ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍.
റോമ 12/1 ല്‍ പറയുന്നു: ''ശരീരം വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതാണ് യഥാര്‍ത്ഥമായ ആരാധന.
1 കോറി. 6/13 പറയുന്നു. ''ശരീരം കര്‍ത്താവിനും കര്‍ത്താവ് ശരീരത്തിനും വേണ്ടിയുള്ളതാണ്.