ശത്രുവിന്റെ കരങ്ങളില്‍നിന്ന് രക്ഷപ്പെട്ട് ഗുഹയില്‍ അഭയം തേടിയ രാജാവ് എട്ടുകാലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്‍്, സര്‍വധൈര്യവും സംഭരിച്ച് ശത്രുരാജാവുമായി ഏറ്റുമുട്ടി വിജയം കൈവരിച്ച കഥ എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. പക്ഷേ ജീവിതവിജയത്തെക്കുറിച്ച്, പ്രതിസന്ധികളില്‍ തളരാത്തതിനെക്കുറിച്ച് ഒരുപാട് വായിച്ചിട്ടും എന്തേ ജീവിതയാത്രയില്‍ പലരും പരാജയപ്പെടുന്നു?
വര്‍ഷങ്ങള്‍ക്കുമുമ്പ് എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന ഒരു പെണ്‍കുട്ടി നിസാരമായ ഒരു കാര്യത്തിന് തന്റെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച സംഭവം ഓര്‍മ്മയില്‍ വരുന്നു. വീട്ടിലെ സാഹചര്യങ്ങളും സ്‌കൂള്‍ ജീവിതത്തിലെ പ്രയാസങ്ങളും നേരിടാനാകാതെ ഒരു ദിവസം രാവിലെ അവള്‍ വീടുവിട്ടിറങ്ങി. അന്ന് വൈകുന്നേരം തലശ്ശേരി റെയില്‍വേ ട്രാക്കിനടുത്ത് സംശയാസ്പദമായി കണ്‍ ഈ പെണ്‍കുട്ടിയെ റെയില്‍വേ പോര്‍ട്ടര്‍മാര്‍ പിടികൂടുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു പിന്നീട് രക്ഷിതാക്കള്‍ വന്ന് കുട്ടിയെ വീട്ടില്‍ കൊണ്‍ുപോയി. ഞങ്ങള്‍ അധ്യാപകര്‍ വിഷയത്തില്‍ ഇടപെട്ടു. മാനസീകമായി തളര്‍ന്നകുട്ടിക്ക് മനോധൈര്യം നല്‍കി പ്രശ്‌നങ്ങള്‍ പരിഹരിച്ച് സ്‌കൂളില്‍ കൊണ്‍ുവരുന്നതിനും എസ്.എസ്.എല്‍.സി. വിജയിപ്പിച്ചു വിടുന്നതിനും സാധിച്ചു. ഇന്നവള്‍ നല്ല നിലയില്‍ ജീവിക്കുന്നു.
പ്രശ്‌നസങ്കീര്‍ണമായൊരു കാലഘട്ടത്തിലൂടെയാണ് ഇന്ന് നാം കടന്നുപോകുന്നത്. മുന്നോട്ടുനോക്കുമ്പോള്‍ എല്ലാം പ്രശ്‌നം, എവിടെയും പ്രശ്‌നം, അവനവന്‍ ജീവിക്കുന്ന, ചരിക്കുന്ന പാതയില്‍ ഉണ്‍ാകുന്ന പ്രയാസങ്ങളെയും, പ്രതിസന്ധികളെയും അതോടൊപ്പം നേട്ടങ്ങളെയും കോട്ടങ്ങളെയും സമചിത്തതയോടെ നേരിടാന്‍ കഴിയുന്നവനാണ് ജീവിതയാത്രയില്‍ വിജയം വരിക്കുന്നതക്ക എന്നതിന് എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്‍്.
പ്രസിദ്ധനായ ജര്‍മ്മന്‍ ഗാനരചയിതാവും ഗായകനുമായ ബിഥോവന്റെ കഥ നമ്മള്‍ പഠിച്ചിട്ടില്ലേ? സംഗീതത്തെ അതിയായി സ്‌നേഹിച്ചിരുന്ന ഉപകരണസംഗീതത്തില്‍ പ്രത്യേകിച്ച് പിയാനോവില്‍ അത്ഭുതം സൃഷ്ടിച്ച അദ്ദേഹത്തിന് മുപ്പത് വയസ്സായതോടെ കേള്‍വിശക്തി പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. ഒരു സംഗീതപ്രേമിക്ക്, ഗാനരചയിതാവിന് ശ്രവണശേഷി നഷ്ടപ്പെടുക എന്നത് എത്രയോ വേദനാജനകമാണ്. തീര്‍ന്നില്ല, കാലം മുന്നോട്ടു നീങ്ങിയപ്പോള്‍ അദ്ദേഹം പലവിധ രോഗങ്ങള്‍ക്കും അടിമയായിത്തീര്‍ന്നു. പ്രകൃതിയെ സ്‌നേഹിച്ച് ഏകനായ് നടന്ന് പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ച് ധാരാളം ഗാനങ്ങള്‍ രചിച്ച അദ്ദേഹം അതൊന്നു പാടി കേള്‍ക്കാന്‍ എത്ര ആഗ്രഹിച്ചിട്ടുണ്‍ാവും. ഈ ജന്മം അതു സാധ്യമല്ല എന്നു മനസ്സിലാക്കിയ, ജീവിതദുരിതങ്ങളിലേക്ക് നീങ്ങിയ അദ്ദേഹം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനം എടുത്തതായും എന്നാല്‍ ദൈവം ദാനമായി നല്‍കിയ ജന്മം തിരികെ എടുക്കുവാന്‍ ദൈവത്തിനേ അധികാരമുളളൂവെന്ന ചിന്ത അദ്ദേഹത്തെ പിന്തിരിപ്പിച്ചതായും ജീവചരിത്രത്തില്‍ പറയുന്നു.
നമ്മുടെ ജീവിതത്തെ സ്വര്‍ഗ്ഗമാക്കുന്നതും നരകമാക്കുന്നതും നമ്മള്‍ തന്നെയാണ്. മറ്റാരും അല്ല. മറ്റാര്‍ക്കും ആവില്ല. എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടി രാജ്യം ഭരിച്ചിരുന്ന ഒരു രാജാവിന്റെ കഥ ഇങ്ങനെയാണ്. വിശാലമായ രാജ്യത്തിന്റെ അധിപനായിട്ടും രാജാവിന് ഒരു സുഖവും സമാധാനവുമില്ല. പ്രഗത്ഭരായ ധാരാളം വൈദ്യന്മാര്‍ വന്ന് പരിശോധിച്ചു. അവര്‍ക്കാര്‍ക്കും രാജാവിന്റെ അസുഖം കണ്‍ുപിടിക്കുവാനോ മരുന്ന് നിര്‍ദ്ദേശിക്കുവാനോ ആയില്ല. അവസാനം ബുദ്ധിമാനായ ഒരു വൈദ്യന്‍ നിര്‍ദ്ദേശിച്ച മരുന്ന് ഇപ്രകാരമായിരുന്നു: ജീവിതത്തില്‍ എല്ലാംകൊണ്‍ും സന്തോഷവാനായ ഒരു മനുഷ്യന്‍ ധരിക്കുന്ന ഷര്‍ട്ട് ധരിച്ച് ഒരു ദിവസം ഉറങ്ങിയാല്‍ രാജാവിന്റെ എല്ലാ അസുഖങ്ങളും മാറും. അങ്ങനെയൊരു മനുഷ്യനെ തേടി രാജഭടന്മാര്‍ നാലുദിക്കിലേക്കും പറന്നു. പക്ഷേ, പൂര്‍ണ സന്തോഷവാനായ ഒരുവനെ കണ്‍െത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. അവസാനം പൂര്‍ണ്ണ സന്തോഷവാനായ ഒരു യാചകനെ കണ്‍ുമുട്ടിയപ്പോഴാകട്ടെ അയാള്‍ക്ക് ഷര്‍ട്ടുമില്ല. എന്നാല്‍ സന്തോഷവാനായ മനുഷ്യനെതേടിയുളള യാത്രയില്‍ തന്റെ രാജ്യത്തിലെ പ്രജകളുടെ യഥാര്‍ത്ഥചിത്രം മനസ്സിലാക്കാന്‍ രാജാവിനായി. അങ്ങനെ അവരുടെ അവസ്ഥയും തന്റെ അവസ്ഥയും തമ്മില്‍ താരതമ്യം ചെയ്തപ്പോള്‍ തികച്ചും മാനസികമായിരുന്ന രാജാവിന്റെ അസുഖം മാറുകയും ചെയ്തു.
സുഖങ്ങള്‍ അനുഭവിക്കുന്നവരുമായിട്ടല്ലാതെ ദു:ഖങ്ങള്‍ അനുഭവിക്കുന്നവരുമായി നാം നമ്മെ താരത്മ്യം ചെയ്യുമ്പോള്‍ നമ്മുടെ എല്ലാ മാനസികപ്രശ്‌നങ്ങളും തീരും. നേരെ തിരിച്ചായാല്‍ മാനസിക പ്രശ്‌നങ്ങള്‍ ആരംഭിക്കും. സുഖങ്ങളെക്കാള്‍ എത്രയോ വലുതാണ് മാനസികസുഖം. അതില്ലാതെ വരുമ്പോഴാണ് മനുഷ്യന്‍ പുകയില, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളില്‍ അഭയം പ്രാപിക്കുന്നത്. എന്നാല്‍ ഇവ തരുന്നത് താല്‍ക്കാലിക സുഖങ്ങളാണ്. ശാശ്വതമായ മാനസികസുഖം നല്‍കാന്‍ ദൈവത്തിന് മാത്രമേ കഴിയൂ എന്നു ഓര്‍മ്മിക്കണം. ഇന്നുകളാണ് നമുക്കുളളത്. കൊഴിഞ്ഞുപോയ ഇന്നലെകളെ ഓര്‍ത്ത് വിലപിച്ചിട്ട് കാര്യമില്ല. അങ്ങനെ വിലപിക്കാതിരിക്കണമെങ്കില്‍ ഇന്നുകള്‍ നന്നായി പ്രയത്‌നിച്ചേ പറ്റൂ. എങ്കില്‍ നല്ല നാളെകള്‍ നമുക്കുണ്‍ാകും.