ആന്തരികസൗഖ്യത്തിനുള്ള പ്രാര്‍ത്ഥന

എന്റെ പാപങ്ങള്‍ക്ക് പരിഹാരബലിയായി കുരിശില്‍ മരിച്ച യേശുവേ. എന്റെ മനസ്സിനേയും ആത്മാവിനേയും അങ്ങേ തിരുരക്തത്താല്‍ കഴുകേണമേ. അങ്ങയുടെ സന്നിധിയില്‍ ഞാന്‍ ചെയ്ത എല്ലാപാപങ്ങളും ഏറ്റുപറയുന്നു. ഞാന്‍മൂലം വേദനിച്ചവര്‍ക്കുവേണ്ടി മാപ്പുചോദിക്കുന്നു. നാഥാ, എന്നെ സുഖപ്പെടുത്തേണമെ, കുറ്റബോധത്തില്‍ നിന്നും ഭയത്തില്‍നിന്നും, അപബോധമനസ്സിലും മറഞ്ഞുകിടക്കുന്ന എല്ലാ മുറിവുകളില്‍ നിന്നും വിടുതല്‍ നല്‍കേണമേ. അടിച്ചമര്‍ത്തിയ സങ്കടങ്ങളും, നിരാശയും, അവിടുന്ന് ഏറ്റെടുക്കാന്‍ വന്നാലും. ഈശോയേ, അങ്ങയുടെ തിരുവിലാവില്‍നിന്നും ഒഴുകി ചാടുന്ന തിരുരക്തത്താല്‍ ഞങ്ങളുടെ മനസ്സിനേയും മനസ്സാക്ഷിയേയും ഇന്ദ്രിയങ്ങളേയും ശരീരത്തേയും കഴുകി ശുദ്ധീകരിക്കണമേ. ഞങ്ങള്‍ക്കായി തറയ്ക്കപ്പെട്ട അങ്ങയുടെ ആണിപ്പാടുള്ള കരങ്ങളാല്‍ ഞങ്ങള്‍ സൗഖ്യം പ്രാപിക്കട്ടെ. യേശുവേ വരേണമേ. ക്രിസ്തുവേ വരേണമെ, രക്ഷകാ വരേണമെ. സൗഖ്യം തരേണമേ. യേശുവേ സ്തുതി.സതോത്രം ഹല്ലേലുയ്യാ.

രക്ഷകനായ യേശുവേ, എന്റെ അമ്മയുടെ ഉദരത്തില്‍ രൂപംകൊണ്ട നിമിഷംമുതല്‍ ഇന്നുവരെ എന്റെ മനസ്സിനേറ്റ എല്ലാ  മുറിവുകളെയും സ്പര്‍ശിച്ചു സുഖപ്പെടുത്തി മാനസികമായ എല്ലാ അസ്വസ്ഥകളില്‍നിന്നും പ്രശ്‌നങ്ങളില്‍നിന്നും എന്നെ മോചിപ്പിക്കണമെ യേശുവേ നന്ദി, യേശുവേ സ്തുതി.

 

(രക്ഷകനായ യേശുവേ കടന്നുവരണമേ എന്ന് ഏറ്റു ചൊല്ലുക)

മാതാപിതാക്കളുടെ സ്‌നേഹം ലഭിക്കാതിരുന്ന എന്റെ അവസ്ഥതയിലേയ്ക്ക്‌(സങ്കീ 27-10)
അദ്ധ്യാപകരുടെ സ്‌നേഹം ലഭിക്കാതിരുന്ന എന്റെ അവസ്ഥയിലേയ്ക്ക്‌ (ഏശയ്യ 30.20)
കൂട്ടുകാരില്‍നിന്ന് സ്‌നേഹം ലഭിക്കാതിരുന്ന എന്റെ അവസ്ഥയിലേയ്ക്ക്‌(1യോഹ3-15)
ജീവിതപങ്കാളിയില്‍നിന്നും സ്‌നേഹം ലഭിക്കാതിരുന്ന എന്റെ അവസ്ഥയിലേയ്ക്ക്‌ (പുറ 20.12-13)
മക്കളില്‍നിന്നും സ്‌നേഹം ലഭിക്കാതിരുന്നഎന്റെ അവസ്ഥയിലേയ്ക്ക്‌ (പുറ  20.12-13)
സഹോദരങ്ങളുടെ സ്‌നേഹം ലഭിക്കാതിരുന്ന എന്റെ അവസ്ഥയിലേയ്ക്ക്‌ (ഉത്പ 45. 5-7)
എന്നെ ആര്‍ക്കും  വേണ്ട എന്ന തോന്നലിലേയ്ക്ക്‌(ഏശ 43.4)
അംഗീകാരം കിട്ടാതിരുന്ന ഓരോ സന്ദര്‍ഭങ്ങളിലേയ്ക്ക്‌ (ഏശ 43.4) 

എന്റെ മുന്‍കോപത്തിലേയ്ക്ക്‌ (ഉത്പ 4.6)
എന്റെ പിടിവാശിയിലേയ്ക്ക്‌(പുറ 6.1)
എന്റെ കലഹസ്വഭാവത്തിലേയ്ക്ക്‌ (2 തിമോ 2.24)
ക്ഷമിക്കാന്‍ സാധിക്കാത്ത എന്റെ അവസ്ഥയിലേയ്ക്ക്‌(മാത്താ 6.14)
ക്ഷമ ചോദിക്കാന്‍ പറ്റാത്ത എന്റെ അവസ്ഥയിലേയ്ക്ക്‌  (മാത്താ 5.25)
എന്റെ അപകര്‍ഷതാബോധത്തി
ലേയ്ക്ക്‌ (ന്യായ6.12)
(സാമ്പത്തികം, ആരോഗ്യം, കഴിവ്, സൗന്ദര്യം)
ചെറിയകാര്യങ്ങളില്‍
പോലും വേവലാതിപ്പെടുന്ന എന്റെ അവസ്ഥയിലേയ്ക്ക്‌ (മാത്താ 10.30-31)
വേര്‍പാടിന്റെ ദുഖത്തിലേക്ക് (യോഹ 19.25)
ആകുലത നിറഞ്ഞ എന്റെ കണ്ണുകളിലേയ്ക്ക്‌ (ഫിലി 4.6-7)
എന്റെ ശോകാമൂകതയിലേക്ക്  (മാത്താ 6.26)
എന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളിലേയ്ക്ക്‌ (സങ്കീ 147.3)
എന്റെ പരാജയത്തിലേയ്ക്ക്‌ (സാമ്പത്തികം, വിദ്യാഭ്യാസം) (2 കൊറി 2.14)
എന്റെ നിരാശയിലേയ്ക്ക്‌ (ഏശ 41.13)
സ്വന്തം കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പറ്റാത്ത എന്റെ അവസ്ഥയിലേയ്ക്ക്‌ (ദാനി 3.17-18)
ഇടവിടാതെ സംസാരിക്കുന്ന എന്റെ സ്വഭാവത്തിലേയ്ക്ക്‌ (യാക്കോ 1.19)
എപ്പോഴും തമാശ പറയുന്ന എന്റെ അവസ്ഥയിലേയ്ക്ക്‌
മറ്റുള്ളവരെ കളിയാക്കുന്ന എന്റെ പ്രവണതയിലേയ്ക്ക്‌ (എഫേ 4.29)
എല്ലാ കാര്യങ്ങളിലും ഇടപെടുന്ന എന്റെ സ്വഭാവത്തിലേയ്ക്ക്‌(പ്രഭാ 32.7-6)
എല്ലാവരേയും സംശയിക്കുന്ന എന്റെ അവസ്ഥയിലേയ്ക്ക്‌ (യാക്കോ 1.7-8)
ജീവിതപങ്കാളിയെ സംശയിക്കുന്ന എന്റെ അവസ്ഥയിലേയ്ക്ക്‌ (ദാനി 13.42-44)
എന്റെ അന്ധവിശ്വാസത്തിലേയ്ക്ക്‌ (ഏശ 47.12-15)
എന്റെ ലക്ഷ്യബോധമില്ലായ്മയിലേയ്ക്ക്‌ (2 തിമോ 2.22)
ദിവാസ്വപ്നം കാണുന്ന എന്റെ അവസ്ഥയിലേയ്ക്ക്‌(1 യോഹ 2.17)
മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ സന്തോഷിക്കാന്‍ സാധിക്കാത്ത എന്റെ അവസ്ഥയിലേയ്ക്ക്‌ (റോമ 12.15-16)
മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ സാധിക്കാത്ത എന്റെ അവസ്ഥയിലേയ്ക്ക്‌ (റോമ 12.15)
മറ്റുള്ളവരുടെ സാമീപ്യത്തില്‍ നിന്ന് വിട്ടുമാറാന്‍ സാധിക്കാത്ത എന്റെ അവസ്ഥയിലേയ്ക്ക്‌ (ലൂക്ക 10.27)
ഒതുങ്ങിക്കിടക്കുന്ന എന്റെ അവസ്ഥയിലേയ്ക്ക്‌ (2 തോമി 1.17)
ഒരിക്കലും എനിക്ക് തെറ്റുപറ്റില്ല എന്ന അമിതവിശ്വാസത്തിലേയ്ക്ക്‌ (ലൂക്ക 18.9-12)
കാര്യങ്ങള്‍ ഒളിച്ചുവെയ്ക്കുന്ന എന്റെ സ്വഭാവത്തിലേയ്ക്ക്‌ (ഹെബ്രാ 4.13)
മൃഗങ്ങളോടുള്ള എന്റെ പേടിയിലേയ്ക്ക്‌ (ഉത്പ 1.25)
ഇഴജന്തുക്കളോടുള്ള എന്റെ പേടിയിലേയ്ക്ക്‌ (മാര്‍ക്കോ 16.18)
(പല്ലി, തേള്‍, എട്ടുകാലി, പാറ്റ, പാമ്പ് , പഴുതാര, തവള പുഴുക്കള്‍, അരണ, ഓന്ത്)
ചില വ്യക്തികളോടുള്ള എന്റെ ഭയത്തിലേയ്ക്ക്‌ (ഏശ 41.10)
ചില സ്ഥലങ്ങളോടുള്ള എന്റെ ഭയത്തിലേയ്ക്ക്‌  (ഉത്പ 28.10-11)
എന്റെ മരണഭയത്തിലേയ്ക്ക്‌ (യോഹ 11.25)
ഭാവിയോക്കുറിച്ചുള്ള ഉത്കണ്ഠയിലേയ്ക്ക്‌ (ജെറ 29.11-14)
കാറ്റ്, ഇടി, മിന്നല്‍, തീയ്, വെള്ളം എന്നിവയോടുള്ള എന്റെ ഭയത്തിലേയ്ക്ക്‌ (ദാനി 3)
അപകടങ്ങള്‍കൊണ്ട് ഉണ്ടായിട്ടുള്ള എന്റെ ഭയത്തിലേയ്ക്ക്‌ (മത്താ 8.23-27)
ചില ശബ്ദങ്ങളോടുള്ള എന്റെ ഭയത്തിലേയ്ക്ക്‌ (സങ്കീ 29.3-4)
രക്തം കാണുമ്പോള്‍ ഉള്ള എന്റെ ഭയത്തിലേയ്ക്ക്‌ (1 കൊറി 11.25, വേല്യ 17.11)
എന്റെ കുറ്റബോധത്തിലേയ്ക്ക്‌ (ഹെബ്രാ 10.17
എന്റെ കള്ളം പറയുന്ന സ്വഭാവത്തിലേയ്ക്ക്‌ (യോഹാ 8.44)
എന്റെ ആത്മഹത്യാപ്രവണതയിലേയ്ക്ക്‌  (ഏശ 43.1-2)
എന്റെ തെറ്റായ സ്‌നേഹബന്ധത്തിലേയ്ക്ക്‌ (മാത്താ 19.9)
എന്റെ ഭക്ഷണാര്‍ത്തിയിലേയ്ക്ക്‌(പ്രഭാ 31.12-20)
എന്റെ ലൈംഗികാസക്തിയിലേയ്ക്ക്‌ (റോമ 13.13)
എന്റെ ശരീരത്തിന്റെ അഭിലാഷങ്ങളിലേയ്ക്ക്‌ (ഗലാ 5.19-21)
എന്റെ  അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളിലേയ്ക്ക്‌  (റോമ 13.11.14)

 

കര്‍ത്താവായ യേശുവേ കടന്നുവരണമേ, എന്റെ ജീവിതത്തില്‍ വന്നു നിറയേണമെ, യേശുവേ എന്നെ സുഖപ്പെടുത്തേണമേ കര്‍ത്താവേ എന്നില്‍ വന്നു നിറഞ്ഞ് എന്റെ മനസ്സിന്റെ ദുഖങ്ങള്‍ മായിച്ചു കളയണമെ. കഴിഞ്ഞ കാലത്തെ എന്റെ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ അവിടുന്ന് ഏറ്റെടുക്കണമെ. യേശുവേ അങ്ങ് എന്റെ ശരീരത്തിന്റെ രോഗങ്ങളും മനസ്സിന്റെ ദുഖങ്ങളും ആത്മാവിന്റെ പാപക്കറകളും ഏറ്റെടുക്കണമെ. യേശുവേ അങ്ങ് എന്നെ പൂര്‍ണ്ണമായും ഒരു പുതിയ വ്യക്തിയാക്കി മാറ്റണമെ.

തിരുവചനം

നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരുശിലേറി. അത്, നാം പാപത്തിനു മരിച്ചു  നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു (1 പത്രോസ് 2:24).

അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയ്ക്കു യോജിച്ചവിധം അവിടുന്നു തന്റെ ആത്മാവിലൂടെ നിങ്ങളുടെ ആന്തരികമനുഷ്യനെ ശക്തിപ്പെടുത്തണമെന്നും, വിശ്വാസംവഴി ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും, നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്ക്കണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു (എഫേസോസ് 3:16-17).

കര്‍ത്താവ് നല്ലവനും കഷ്ടതയുടെ നാളില്‍ അഭയദുര്‍ഗവുമാണ്. തന്നില്‍ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു (നാഹും 1:7).

അങ്ങയില്‍ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിന്റെ തികവില്‍ സംരക്ഷിക്കുന്നു. എന്തെന്നാല്‍, അവന്‍ അങ്ങയില്‍ ആശ്രയിക്കുന്നു (ഏശയ്യാ 26:3).

+++