1. പ്രാര്‍ത്ഥന ആരംഭിക്കുമ്പോള്‍ ഹൃദയം ദൈവത്തിന് സമര്‍പ്പിച്ച് എളിമയോടും വിശ്വസത്തോടും കൂടി പ്രാര്‍ത്ഥിക്കുക.
2. പ്രാര്‍ത്ഥന വായിച്ചു പോകുവാനുള്ളതല്ല. അത് ദൈവവുമായുള്ള സംഭാഷണമായിരിക്കണം.
3. പ്രാര്‍ത്ഥനയില്‍ അടിയുറച്ച ജീവിതം മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നു.
4. ശരീരത്തിന്റെ ഭക്ഷണം എന്നപോലെയാണ് നമ്മുടെ ആത്മാവിന്റെ പ്രാര്‍ത്ഥന.
തിരുവചനം
പ്രഭാതത്തില്‍ ഉണര്‍ന്ന് അവിടുത്തെ അന്വേഷിക്കുന്നവനു കൃപ ലഭിക്കും(പ്രഭാഷകന്‍ 32:14)
നീ പ്രാര്‍ത്ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോള്‍ ഇതാഞാന്‍, എന്ന് അവിടുന്ന് മറുപടി തരും. മര്‍ദ്ദനവും കുറ്റാരോപണവും ദുര്‍ഭാഷണവും നിന്നില്‍ നിന്ന് ദൂരെയകറ്റുക(ഏശയ്യ 58:9).
നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും(മത്തായി 6:6).
പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ത്ഥനയില്‍ സ്ഥിരതയുള്ളവരായിരിക്കുവിന്‍ (റോമാ 12:12).
പ്രാര്‍ത്ഥനയില്‍ മടുപ്പു തോന്നരുത്; ദാനധര്‍മത്തില്‍ വൈമുഖ്യം കാണിക്കരുത് (പ്രഭാഷകന്‍ 7:10).
നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചു തരും (സുഭാഷിതങ്ങള്‍ 3:6).
+++