നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കുകേട്ട് ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന കല്‍പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും. അവിടുത്തെ വചനം ശ്രവിച്ചാല്‍ അവിടുന്ന് ഈ അനുഗ്രഹങ്ങളെല്ലാം നിന്റെമേല്‍ ചൊരിയും. നിന്റെ സന്തതികളും വിളവുകളും മൃഗങ്ങളും കന്നുകാലിക്കൂട്ടവും ആട്ടിന്‍പറ്റവും അനുഗ്രഹിക്കപ്പെടും (നിയമാവര്‍ത്തനം 28:1,2,4).

1.    നിന്റെ  കര്‍ത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ  മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. 'അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ          പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെ ദേവന്‍മാര്‍ നിനക്കുണ്ടാകരുത്' (പുറപ്പാട് 20: 2-3).

2.    ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്. 'നിന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്' (പുറപ്പാട് 20:7)

3.    കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം. 'സാബത്തു വിശുദ്ധദിനമായി ആചരിക്കണമെന്ന് ഓര്‍ക്കുക' (പുറപ്പാട് 20:8). 

4.    മാതാപിതാക്കന്മാരെ ബഹുമാനിക്കണം. 'നിന്റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിന് നിന്റെ പിതാവിനെയും          മാതാവിനെയും ബഹുമാനിക്കുക' (പുറപ്പാട് 20:12).

5.    കൊല്ലരുത്. 'കൊല്ലരുത്' (പുറപ്പാട് 20:13).

6.    വ്യഭിചാരം ചെയ്യരുത്. 'വ്യഭിചാരം ചെയ്യരുത്' (പുറപ്പാട് 20:14).

7.    മോഷ്ടിക്കരുത്. 'മോഷ്ടിക്കരുത്' (പുറപ്പാട് 20:15)

8.    കള്ളസാക്ഷി പറയരുത്. 'അയല്‍ക്കാരനെതിരായി വ്യാജസാക്ഷ്യം നല്‍കരുത്' (പുറപ്പാട് 20:16).

9.    അന്യന്റെ ഭാര്യയെ മോഹിക്കരുത്. 'അയല്ക്കാരന്റെ ഭവനം മോഹിക്കരുത്; അയല്‍ക്കാരന്റെ ഭാര്യയെയോ, ദാസനനെയോ, ദസിയെയോ,                        കാളയെയോ, കഴുതയേയോ, അവന്റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്' (പുറപ്പാട് 20:17).

10.  അന്യന്റെ വസ്തുക്കള്‍ മോഹിക്കരുത്. 'അയല്‍ക്കാരന്റെ ഭാര്യയേയോ, ദാസനെയോ,ദാസിയേയോ, കാളയേയോ, കഴുതയേയോ, അവന്റെ                        മറ്റെന്തെങ്കിലുമോ മോഹിക്കരുത്' (പുറപ്പാട് 20:17).