യേശുവിനെക്കുറിച്ച് മഹത്‌വ്യക്തികള്‍
കണ്‍ഫ്യൂഷ്യസ്
വിശുദ്ധനായവന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും വരണം. അവന്‍ എല്ലാം അറിയും. സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടേയുംമേല്‍ അവന്‍ അധികാരമുണ്ടായിരിക്കും.


ഏണസ്റ്റ്  റെനാന്‍
ഞാന്‍ ജെറുസലെം മുതല്‍ സുവിശേഷത്തില്‍ പറയുന്ന എല്ലാ സ്ഥലങ്ങളിലും സഞ്ചരിച്ചു. പുകപോലെ അസ്ഥിരമായി ഞാന്‍ വിചാരിച്ചിരുന്ന സംഗതികളെല്ലാം പാറപോലെ സ്ഥിരമുളളതായി ഞാന്‍ കണ്ടു...യേശുവേ, നീ മനുഷ്യവര്‍ഗ്ഗത്തിന്റെ മൂലക്കല്ല്. (ഫ്രഞ്ച് ദാര്‍ശികനും യുക്തിവാദികളുടെ ആചാര്യനുമായവന്‍ യേശു മിഥ്യാവാദം സ്ഥാപിക്കാന്‍ കഠിനാദ്ധ്വാനം ചെയ്‌തെങ്കിലും അവസാനം ലോകത്തോട് ഇങ്ങനെ ഏറ്റുപറയുകയാണ് ചെയ്തത്.)


വി. മദര്‍ തെരേസ : എന്നെ സ്വാധിനിച്ച ഏക വ്യക്തി യേശു.


സ്വാമി വിവേകാനന്ദന്‍
ഈ ലോകത്തുളള സര്‍വ്വ മനുഷ്യരും ഒത്തുചേരുന്ന വേദിയില്‍ അദ്ധ്യക്ഷസ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയുളള ഒരേ ഒരു വ്യക്തി യേശുക്രിസ്തു.


വി. അഗസ്തിനോസ്
എന്റെ യേശുവേ സകല ഭൗതീക ശാസ്ത്രങ്ങളും ഗ്രഹിച്ചതിനു ശേഷവും അങ്ങയെ അറിയാതിരിക്കുന്ന മനുഷ്യന്‍ എത്ര നിര്‍ഭാഗ്യവാനാണ്. (The Great Orator in the world എന്നറിയപ്പെട്ടിരുന്ന,പണ്ഡിത കേസരിയായിരുന്ന വി. അഗസ്റ്റിന്‍ 30-ാം വയസ്സില്‍ യേശുവിനെ കണ്ടെത്തിയപ്പോള്‍).


നെപ്പോളിയന്‍
ക്രിസ്തു ഒരു മനുഷ്യനല്ല, അലക്‌സാണ്ടറും, കൈസറും, ചാര്‍ലി മെയ്‌നും വലിയ സാമ്രാജ്യങ്ങല്‍ സ്ഥാപിച്ചു. അവ തകര്‍ന്നുപോയി. ഞാനും ഒരു സാമ്രാജ്യം സ്ഥാപിച്ചു. അത് തകര്‍ന്നുകൊണ്ടിരിക്കുന്നു. ക്രിസ്തുവേ, അങ്ങയുടെ സാമ്രാജ്യം വളര്‍ന്നുകൊണ്ടിരിക്കുന്നു.


സോക്രട്ടറീസ്
വരാനിരിക്കുന്ന സര്‍വ്വജ്ഞാനിയെ കാത്തിരിക്കുക. ദൈവത്തിന്‍രെയും മനുഷ്യരുടെയും മുമ്പാകെ എങ്ങനെ പെരുമാറണമെന്ന് അവന്‍ പറഞ്ഞുതരും.  


സ്വാമി വിവേകാനന്ദന്‍
ക്രിസ്തുവിന്റെ കാലത്താണ് ഞാന്‍ ജീവിച്ചിരുന്നതെങ്കില്‍ കണ്ണീരുകൊണ്ടല്ലാ, എന്റെ ഹൃദയരക്തം കൊണ്ടുതന്നെ ഞാന്‍ അവിടുത്തെ പാദങ്ങള്‍ കഴുകുമായിരുന്നു. ക്രിസ്തുവിന്റെ പ്രേഷിതരെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. അവര്‍ നൂറുകണക്കിന് ഇന്ത്യയിലേക്ക് വരട്ടെ. ക്രിസ്തുവിന്റെ ജീവിതത്തെ ഞങ്ങള്‍ക്കായി നിങ്ങള്‍ കൊണ്ടുവരുവിന്‍. അത് ഞങ്ങളുടെ സമുദായത്തിന്റെ അന്ത:സത്തായെ ഗ്രഹിക്കട്ടെ. ഇന്ത്യയുടെ എല്ലാ ഗ്രാമങ്ങളിലും, അല്ലാ എല്ലാ മൂലകളിലും ക്രിസ്തു പ്രസംഗിക്കപ്പെടട്ടെ. (വിവേകാനന്ദ സാഹിത്യസര്‍വ്വസം Vol.7 P.70).


ഫിലിപ്പി.3:7-8
എനിക്കു ലാഭമായിരുന്ന ഇവയെല്ലാം ഞാന്‍ ക്രിസ്തുവിനെപ്രതി നഷ്ടമായി കണക്കാക്കി. ഇവ മാത്രമല്ല, എന്റെ കര്‍ത്താവായ യേശുവിനെപ്പറ്റിയുളള ജ്ഞാനം കൂടുതല്‍ വിലയുളളതാകയാല്‍ സര്‍വ്വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു.


യഹൂദ പണ്ഡിതനായ ഗമാലിയേലിന്റെ ശിഷ്യനും പണ്ഡിതശിരോമണിയും ഒരു കാലത്ത് യേശുവിന്റെ ബദ്ധശത്രുവുമായിരുന്ന വി.പോള്‍
അനുഗ്രഹീതനായ യേശുവേ, ഞാന്‍ അങ്ങയുടേതാണ്. ഇന്തൃ എന്നെ ഭര്‍ത്സിച്ചാലും ഹിംസിച്ചാലും ശരി, തുളളിതുളളിയായി എന്റെ ജീവരക്തം ഊറ്റിയെടുത്താലും ശരി, അപ്പോഴും നാഥാ ഞാന്‍ അങ്ങേയ്ക്ക് അര്‍ച്ചന നടത്തു. എന്റെ ഈ അധരങ്ങള്‍ അവിടുത്തെ സ്തുതി പാടുന്നതിനുളളതാണ്, ഈ കരങ്ങള്‍ അവിടുത്തെ ശുശ്രൂഷയ്ക്കുളളവയും.


ബ്രഹ്മസമാജത്തിന്റെ തൃതീയനേതാവ് ശ്രീ.കേശവ ചന്ദ്രസെന്‍
ദൈവപുത്രാ, ഞാന്‍ അങ്ങയെപ്രതി നിന്ദിക്കപ്പെട്ടാലും മര്‍ദ്ദിക്കപ്പെട്ടാലും ശരി, ഞാന്‍ എന്നും അങ്ങയെ സ്‌നേഹിക്കും, അവിടുത്തെ പാദാന്തിത്തില്‍ ഒരു എലിയ ദാസനായി എന്നെന്നും ഞാന്‍ വര്‍ത്തിക്കുയും ചെയ്യും. എന്റെ ക്രിസ്തുവേ, എന്റെ ഹൃദയത്തിന്റെ മാണിക്യമേ, എന്റെ ആത്മാവിന്റെ ആഭരണമേ, 20 വര്‍ഷങ്ങളായി എന്റെ ഈ തകര്‍ന്ന ഹൃദയത്തിന്റെ ശ്രീകോവിലില്‍ ഞാന്‍ അങ്ങയെ ഭജിക്കുന്നു. പൗലോസിനോടുകൂടെ ഞാനും പറയുന്നു: എനിക്കു ജീവിതം ക്രിസ്തുവാണ്.


റോമന്‍ ചരിത്രകാരനായ ടാസിറ്റസ്
യൂദായില്‍നിന്നും ലോകത്തിന്റെ മുഴുവന്‍ നാഥനും ഭരണകര്‍ത്താവുമായവന്‍ അനതിവിദുര ഭാവിയില്‍ വരുമെന്ന് പ്രാചീനപ്രവചനങ്ങലെ ആസ്പദമാക്കി ജനങ്ങല്‍ ദൃഢമായി വിശ്വസിച്ചിരുന്നു'.

+++