'എന്തു മാര്‍ഗ്ഗങ്ങളുപയോഗിച്ചു ഞങ്ങള്‍ ആ മനുഷ്യനെ സുഖപ്പെടുത്തിയെന്നതിനെക്കുറിച്ചാണ്, ഞങ്ങള്‍ ഇന്നു വിചാരണ ചെയ്യപ്പെടുന്നതെങ്കില്‍, നിങ്ങളും ഇസ്രായേല്‍ ജനം മുഴുവനും ഇതറിഞ്ഞിരിക്കട്ടെ. നിങ്ങള്‍ കുരിശില്‍ തറച്ചുകൊല്ലുകയും മരിച്ചവരില്‍ നിന്നു ദൈവം ഉയിര്‍പ്പിക്കുകയും ചെയ്ത നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് ഈ മനുഷ്യന്‍ സുഖം പ്രാപിച്ച് നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നതത്‌'(അപ്പ. 4:9-10).

 

 ...പൗലോസിനെ ഇത് അസഹ്യപ്പെടുത്തി. അവന്‍  തിരിഞ്ഞ് അവളിലെ ആത്മാവിനോടു പറഞ്ഞു; അവളില്‍നിന്നു പുറത്തു പോകാന്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ നിന്നോടു ഞാന്‍ ആഞ്ജാപിക്കുന്നു. തല്‍ക്ഷണം അതു പുറത്തുപോയി'  (അപ്പ. 16-18).

 

'പത്രോസ് പറഞ്ഞു; വെളളിയോ സ്വര്‍ണ്ണമോ എന്റെ കൈയിലില്ല. എനിക്കുളളതു ഞാന്‍ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക...ഉടന്‍ തന്നെ അവന്റെ പാദങ്ങളും കണങ്കാലുകളും ബലംപ്രാപിച്ചു. അവന്‍ ചാടിഎഴുന്നേറ്റു നടന്നു....' (അപ്പ.3:6-7). ശക്തിയുളള നാമമാണ് യേശുനാമം. യേശു എന്ന നാമത്തിന്റെ അത്ഭുതശക്തി വെളിപ്പെടുത്തുന്ന അനേകം സംഭവങ്ങള്‍ ബൈബിളില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇടിമിന്നല്‍പോലെ ദൈവശക്തിയെ ഭൂമിയിലേക്ക് വിളിച്ചിറക്കുന്ന നാമമാണ് യേശുനാമം. നമ്മുടെ എല്ലാ ആവശ്യങ്ങളിലും ഈ അത്ഭുതനാമത്തില്‍ പ്രാത്ഥിച്ച് അനുഗ്രം പ്രാപിക്കണമെന്ന് പിതാവായ ദൈവം ആഗ്രഹിക്കുന്നു.

+++