ആമുഖം
'ദാവീദ് പ്രതിവചിച്ചു, വാളും കുന്തവും ചാട്ടുളിയുമായി നീ എന്നെ നേരിടാന്‍ വരുന്നു. ഞാനാകട്ടെ നീ നിന്ദിച്ച ഇസ്രായേല്‍ സേനകളുടെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവിന്റ നാമത്തിലാണ് വരുന്നത്.' (1സാമു.17:45). അതിശക്തനായ ഗോലിയാത്തെന്ന മല്ലന്‍ യുദ്ധമുഖത്തുനിന്ന് ഇസ്രായേല്‍ സേനകളെ പുച്ഛിക്കുകയും പരിഹസിക്കുകയും നാല്‍പ്പതു ദിവസം രാവിലെയും വൈകുന്നേരവും അവരെ വെല്ലുവിളിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇസ്രായേല്‍ രാജാവും സൈന്യനിരകളും ഭയചകിതരായി. ഈ സാഹചര്യത്തിലാണ് കുമാരനായ ദാവീദ് ആത്മാവിന്റെ പ്രേരമയാല്‍ ഗോലിയാത്തിനെ നേരിടാന്‍ മുമ്പോട്ടു വന്നത്. 'ഗോലിയാത്ത് ദാവിദിനോടടുത്തു. ആയുധവാഹകന്‍ മുമ്പേ നടന്നും ദാവിദിനെ കണ്ടപ്പോള്‍ ഫിലിസ്ത്യനു പുച്ഛം തോന്നി എന്തെന്നാല്‍, അവന്‍ തുടുത്തു കോമളനായ ഒരു കുമാരന്‍ മാത്രമായിരുന്നു. ഗോലിയാത്തു ദീവിദനോടു ചേദിച്ചു: എന്റെ നേരേ വടിയുമായി വരാന്‍ ഞാനൊരു പട്ടിയോ? അവന്‍ ദേവന്‍മാരുടെ പേരു ചൊല്ലി ദാവിദിനെ ശപിച്ചു. അവന്‍ ദാവിദിനോടു പറഞ്ഞു: വരൂ; ഞാന്‍ നിന്റെ മാംസം പറവകള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും കൊടുക്കും' (1സാമു.17:41-44). സാവൂള്‍ രാജാവും സഹോദരന്‍മാരും ബാലനായ ആട്ടിടയനെ നിരുത്സാഹപ്പെടുത്തിയിട്ടും ഇസ്രായേല്‍ സേനകളുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തിന്റെ ശക്തിയില്‍ ബോധ്യം ഉളള ദാവീദ്, ആറര മുഴം ( ഏകദേശം പത്ത് അടി) ഉയരത്തില്‍, അയ്യായിരം ഷെക്കല്‍ (അന്‍പത്തി ഏഴു കിലോ) തൂക്കമുളള കവചവും ധിരച്ചു പോര്‍വിളിയുമായി തന്റെ മുന്നില്‍ നില്‍ക്കുന്ന അതികായനായ ഗോലിയാത്തിന്റെ വെല്ലുവിളിയുടെ മുമ്പില്‍ പതറാതെ ഇങ്ങനെ പറഞ്ഞു: 'കര്‍ത്താവ് നിന്നെ ഇന്ന് എന്റെ കൈയില്‍ ഏല്‍പിക്കും. ഞാന്‍ നിന്നെ വീഴ്ത്തും. നിന്റെ തലവെട്ടിയെടുക്കും. ഫിലിസ്ത്യരുടെ ശവശരീരങ്ങള്‍ പറവകള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും ഇരയാകും. ഇസ്രായേലില്‍ ഒരു ദൈവമുണ്ടെന്ന് ലോകമെല്ലാം അറിയും. കര്‍ത്താവ് വാളും കുന്തവും കൊണ്ടല്ല രക്ഷിക്കുന്നതെന്ന് ഈ ജനതതി മനസ്സിലാക്കും. ഈ യുദ്ധം കര്‍ത്താവിന്റേതാണ്; അവിടുന്ന് നിങ്ങളെ ഞങ്ങളുടെ കൈയിലേല്‍പ്പിക്കും'(1സാമു.17:46-47). ആ വെല്ലുവിളി ഗോലിയാത്തിനെ ദേഷ്യം പിടിപ്പിച്ചു. വാളും കുന്തവുമായി ഗോലിയാത്ത് ദാവിദിനോടു നേരെ ഓടിയുടുത്തു. അപ്പോള്‍ ആ യുദ്ധം കര്‍ത്താവാണ് നയിക്കുന്നതെന്ന് ഉറച്ച വിശ്വാസമുളള ദാവിദ് തന്റെ കവണയെടുത്തു ഒരു കല്ല്വെച്ച് ഗോലിയാത്തിന്റെ  നെറ്റിക്ക് ആഞ്ഞ് എറിഞ്ഞു. ഗോലിയാത്ത് മുഖം കുത്തി നിലംപതിച്ചു. ദാവിദ് ഓാടിച്ചെന്ന് അവന്റെ മേല്‍ കയറിനിന്ന് ഗോലിയത്തിന്റെ വാള്‍ വലിച്ചൂരി അവന്റെ കഴുത്തു വെട്ടി മുറിച്ചെടുത്തു. ''ദാവിദ് ഓടിച്ചെന്ന് ഗോലിയാത്തന്റെമേല്‍ കയറിനിന്ന് അവന്റെ വാള്‍ ഉറയില്‍നിന്ന് വലിച്ചൂരി. അവനെകഴുത്തു വെട്ടിമുറിച്ചു കൊന്നു. ഫിലിസ്ത്യര്‍ തങ്ങളുടെ മല്ലന്‍ വധിക്കപ്പെട്ടെന്നു കണ്ടപ്പോള്‍ ഓടിക്കളഞ്ഞു'(1സാമു.17:51). ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ ദാവീദ് ആ യുദ്ധത്തില്‍ വിജയം വരിച്ചു. ഇന്നു ഞാനും നിങ്ങളും യേശുവിന്റെ നാമത്തില്‍ ജയിക്കണമെന്നും സ്വര്‍ഗ്ഗം ആഗ്രഹിക്കുന്നു. യേശു എന്ന നാമത്തില്‍ ആശ്രയം വെക്കുന്ന ഒരു ദൈവപൈതലിനു ലഭിക്കുന്ന അത്ഭുത സംരക്ഷണം നിന്റെ ജീവിതത്തിലും അനുഭവിക്കുക. യേശു എന്ന നാമത്തിന്റെ അത്ഭുത ശക്തിയെക്കുറിച്ച് ഈ ചെറുപുസ്തകം പരിചയപ്പെടുത്തുന്നു.

+++