www.eta-sda.com hushskinandbody.com www.iaffirm.org www.offtopmag.com www.radieselparts.com www.stghealth.com thedigitallatina.com www.thinkdesignable.com www.topspottraining.com togel4d hotogel jasa-gbpointblank.com togel online beautifulawarenessproject.com www.athmaraksha.org asiatreetops.com americanallergy.com kenyasuda.com americanallergy.com ampera4d togel aman terpercaya togel online bandar togel toto togel togel pulsa situs togel slot gacor slot thailand slot dana slot gopay slot 5000 togel online bandar togel toto togel togel pulsa situs togel slot gacor slot thailand slot dana slot gopay slot 5000 slot gacor slot dana slot gacor slot gacor

കുരിശിന്റെ വഴി ഭക്തിപൂര്‍വ്വം നടത്തുന്നവര്‍ക്ക് ലഭിക്കാവുന്ന അനുഗ്രഹങ്ങളെക്കുറിച്ച് സ്‌പെയിനില്‍ നിന്നുള്ള ബ്രദര്‍ സ്റ്റനിസ്ലാവോസിന് ഈശോ നല്‍കിയ വാഗ്ദാനങ്ങള്‍:
1.കുരിശിന്റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും ഞാന്‍ നിങ്ങള്‍ക്കു നല്‍കും.
2.കൂടെക്കൂടെ കുരിശിന്റെ വഴി നടത്തുന്നവര്‍ക്ക് നിത്യരക്ഷ നല്‍കും.
3.ഞാന്‍ എപ്പോഴും അവരുടെ കൂടെയുണ്ടായിരിക്കുകയും മരണ സമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും.
4.ഒരു വ്യക്തിയുടെ പാപം എത്ര അധികമായിരുന്നാലും കുരിശിന്റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിലൂടെ അവര്‍ക്ക് കരുണ ലഭിക്കും. (മാരകപാപങ്ങള്‍ ഉണ്ടെങ്കില്‍ കുമ്പസാരം നടത്തേണ്ടതാണ്)
5.കുരിശിന്റെ വഴി നിരന്തരം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രത്യേക മഹത്വമുണ്ടായിരിക്കും.
6.ഈ ഭക്തി അനുഷ്ഠിക്കുന്നവരെ ശുദ്ധീകരണ സ്ഥലത്തുനിന്ന്! വേഗത്തില്‍ മോചിപ്പിക്കും.
7.കുരിശിന്റെ വഴിയുടെ ഓരോ സ്ഥലത്തും ഞാന്‍ അവരെ അനുഗ്രഹിക്കുകയും എന്റെ അനുഗ്രഹം നിത്യതവരെ അവരെ പിന്‍തുടരുകയും ചെയ്യും.
8.മരണസമയത്ത് പിശാചിന്റെ പ്രലോഭനങ്ങളില്‍ നിന്നു ഞാന്‍ അവരെ രക്ഷിക്കുകയും, സാത്താന്റെ ശക്തിയെ നിര്‍വീര്യമാക്കുകയും ചെയ്യും.
9.സ്‌നേഹപൂര്‍വ്വം ഈ പ്രാര്‍ത്ഥന ചൊല്ലുന്നവരെ എന്റെ കൃപയാല്‍ നിറച്ച് ജീവിക്കുന്ന സക്രാരി ആക്കിമാറ്റും.
10.ഈ പ്രാര്‍ത്ഥന നിരന്തരം നടത്തുന്നവരുടെമേല്‍ എന്റെ ദൃഷ്ടി ഞാന്‍ ഉറപ്പിക്കും. എന്റെ കരങ്ങള്‍ അവരെ സംരക്ഷിക്കാന്‍ എപ്പോഴും അവരുടെ കൂടെ ഉണ്ടായിരിക്കുകയും ചെയ്യും.
11.ഞാന്‍ ആണികളാല്‍ കുരിശിനോട് ചേര്‍ന്നു ഇരിക്കുന്നതുപോലെ കുരിശിന്റെ വഴി നിരന്തരം നടത്തി എന്നെ ആദരിക്കുന്നവരോട് ഞാനും ചേര്‍ന്നിരിക്കും.
12.എന്നില്‍ നിന്ന് അകന്നുപോകാന്‍ ഇടയാകാതിരിക്കാനും യാതൊരു മാരകപാപവും ചെയ്യാതിരിക്കുവാനുള്ള കൃപ ഞാന്‍ അവര്‍ക്കു കൊടുക്കും.
13.മരണനേരത്ത് എന്റെ സാന്നിദ്ധ്യത്താല്‍ ഞാന്‍ അവരെ ആശ്വസിപ്പിക്കുകയും അവരെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്യും. മരണം അവര്‍ക്ക് മാധുര്യമേറിയ ഒരു അനുഭവമായിരിക്കും.
14.അവരുടെ ആവശ്യ സമയത്ത് എന്റെ ആത്മാവ് സംരക്ഷണം നല്‍കുന്ന ഒരു കവചവും സഹായവുമായിരിക്കും.
+++ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്‌തോത്രം ചെയ്യുന്നു : എന്തുകൊണ്ടന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടും രക്ഷിച്ചു!+++