ഇനി വിശുദ്ധികരണത്തിന്റെ നാളുകള്‍!
കുമ്പസാരത്തിന്റെ മഹത്വം പറയാന്‍ ഞാനയോഗ്യനാണ് എങ്കിലും... ധൂര്‍ത്ത പുത്രന്‍ പന്നികള്‍ക്കിടയില്‍ നിന്ന് പിതാവിന്റെ ഭവനത്തിലേക്ക് തന്റെ അയോഗ്യത ഏറ്റുപറഞ്ഞ് വരുന്നുണ്ട്. അവന്റെ പശ്ചാത്താപം കണ്ട് പിതാവ് അവനെ ആശ്ലേഷിച്ച് തന്റെ ഭവനത്തിലേക്ക് പ്രവേശിപ്പിക്കുന്നു. അവിടെ കൊഴുത്ത കാളക്കുട്ടിയെ മുറിച്ച് സ്‌നേഹവിരുന്നും ഒരുക്കുന്നു. 'You can fly to heaven on the wings of Confession and Communion' എന്ന് ഡോണ്‍ ബോസ്‌കോ പറയുന്നുണ്ട്. ആത്മവിശുദ്ധീകരണവും ദിവ്യകാരുണ്യ സ്വീകരണവും ആത്മാവില്‍ സ്‌നേഹം നിറയ്ക്കുന്നു. ദൈവവുമായി ഒന്നാക്കുന്നു.
ദൈവത്തില്‍ നിന്നകന്ന മനുഷ്യനെ തിരിച്ചു വരാന്‍ സഹായിക്കുന്ന കൂദാശയാണത്. നമ്മിലുള്ള പാപം എത്ര വലുതാണോ അതിലും വലുതാണ് ദൈവത്തിന് നമ്മോടുള്ള കരുണ. അതു പ്രകടിതമാകുന്ന ഈ കൂദാശയില്‍ പാപം ഏറ്റുപറയുന്നത് വൈദികനോടല്ല. ക്രിസ്തുവിനോടാണ്. പാപം ക്ഷമിക്കുന്നതും വൈദികനല്ല. ക്രിസ്തുവാണ്. ഇതു വിശ്വസിക്കാന്‍ കഴിഞ്ഞാലേ നല്ല കുമ്പസാരമാകു. ആ വിശ്വസമില്ലാത്തയാളെ കുമ്പസാരക്കൂട്ടില്‍ സ്ത്രീയോ പുരുഷനോ എന്നന്വേഷിക്കൂ. അത്തരക്കാര്‍ക്ക് ആ മരക്കൂടിനു മുന്നില്‍ മുട്ടുകുത്തിയാല്‍ പാപപ്പൊറുതി കിട്ടുമെന്ന് അവര്‍ പോലും വിശ്വസിക്കുമോ?
മിക്കവാറും എല്ലാ ദിവസവും തന്നെ ഞാന്‍ കുമ്പസാരിപ്പിക്കാറുണ്ട്. പ്രത്യേകിച്ചും ഈ വലിയ ആഴ്ചയില്‍ എപ്പഴും കുമ്പസരമുണ്ട്.
പലര്‍ക്കും എങ്ങിനാ കുമ്പസാരിക്കണം. എന്നറിയില്ല, മുതിര്‍ന്നവര്‍ക്കും. അവര്‍ക്കെരു സഹായി...
എങ്ങനെ കുമ്പസാരിക്കാം
1. ദൈവകല്‍പനകള്‍ പരിശോധിച്ച് പാപങ്ങള്‍ ഓര്‍ത്ത് പശ്ചാത്തപിക്കുക. പാപങ്ങളെ വെറുത്ത് ഉപേക്ഷിക്കുക.
2. കുമ്പസാരത്തിനുള്ള ജപം ചൊല്ലുക. 'സര്‍വശക്തനായ ദൈവത്തോടും......''
3. കുമ്പസാരത്തിന് അണയുക. എത്ര ദിവസം (മാസം ,വര്‍ഷം) ആയി എന്ന് ആദ്യം തന്നെ പറയുക .
4. നമ്മള്‍ എത് ജീവിതാന്തസിലാണ് എന്നു പറയുക. (കുട്ടികള്‍, വിവാഹിതന്‍, സന്യസ്തര്‍....ഇത് മൂലം നമുടെ പാപത്തിന്റെ ഗൗര്യവം അറിയാന്‍ പറ്റൂ).
5. പാപങ്ങള്‍ പറയുക. (കാരണങ്ങളും ന്യായീകരണങ്ങളും പറയരുത്!)
6. ഉപദ്ദേശം (പ്രായചിത്തം) കേള്‍ക്കുക.
7. ആഗീര്‍വാദം സ്വീകരിക്കുക. (തല കുനിച്ച്)
8. വൈദീകനെ വണങ്ങി സ്തുതി ചൊല്ലി നന്ദി പ്രകടിപ്പിക.
9. മനസ്ഥാപപ്രകരണം ചൊല്ലുക. 'എന്റെ ദൈവമേ ഏറ്റവും.......
10. പ്രായചിത്തം നിറവേറ്റുക ....
ഓരോ കുമ്പസാരവുംനമ്മുടെ ജീവിതത്തിലെ അവസാന കുമ്പസാരം എന്ന പോലെയെടുത്താണ് ഒരുങ്ങേണ്ടത്!....ഈശോക്ക് മാത്രം നല്‍കാന്‍ കഴിയുന്ന സമാധാനവും സന്തോഷവും നിത്യരക്ഷയും ഇപ്പോള്‍ നിങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു...ഓശാന ഞായറാഴ്ചയുടെ എല്ലാ മംഗളങ്ങളും നേരുന്നു.
സസ്‌നേഹം, പ്രാര്‍ത്ഥനകളോടെ,
നിങ്ങളുടെ അനീഷച്ചന്‍.
Follow me on Facebook:
https://www.facebook.com/anishkarimaloor