വത്തിക്കാന്‍: 2017-ലെ ലോക യുവജനദിനത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം പ്രസിദ്ധീകരിച്ചു. ശക്തനായവന്‍ എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു എന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ 1;49 വചനം അടിസ്ഥാനമാക്കിയാണ് സന്ദേശം.

മംഗളവാര്‍ത്ത ശ്രവിച്ച മാതാവ് തനിക്ക് ലഭിച്ചിരിക്കുന്ന വലിയ ദാനത്തെ ഓര്‍ത്ത് അഹങ്കരിക്കുകയോ വരാന്‍ പോകുന്ന വലിയ വെല്ലുവിളികളെയോര്‍ത്ത് നഷ്ടധൈര്യയാകുകയോ ചെയ്യുന്നില്ല എന്നും ഉടനടി ആവശ്യത്തിലിരിക്കുന്നവരുടെ സഹായത്തിനെത്തുകയാണ് മറിയം ചെയ്തതെന്നും പാപ്പ വിശദീകരിച്ചു. പരിശുദ്ധ അമ്മയോടുള്ള ബന്ധവും പരിചയവും സൗഹൃദവും പോഷിപ്പിക്കുന്നതിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ളതാണ് സന്ദേശം.

അവള്‍ നമ്മുടെ അമ്മയാണ്. നിങ്ങളുടെ അമ്മയോട് സംസാരിക്കുന്നതുപോലെ അവളോടും സംസാരിക്കുക. നിങ്ങളെ കേള്‍ക്കുകയും നിങ്ങളെ ആലിംഗനം ചെയ്യുകയും നിങ്ങളെ സ്‌നേഹിച്ചുകൊണ്ട് നിങ്ങളോടൊപ്പം നടക്കുകയും ചെയ്യുന്ന അവള്‍ നല്ല അമ്മയാണ്. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു. നിങ്ങള്‍ അങ്ങനെ ചെയ്താല്‍ അതില്‍ നിങ്ങള്‍ക്ക് ഖേദിക്കേണ്ടിവരികയില്ല. എന്ന് പറഞ്ഞാണ് പാപ്പ സന്ദേശം അവസാനിപ്പിക്കുന്നത്.

കടപ്പാട് : hrudayavayal.com