എന്തെങ്കിലും നന്മകള്‍ ഒരാളുടെ ജീവിതത്തില്‍ വന്നാല്‍ നമ്മള്‍ പറയാറുണ്ട് അവര്‍ക്ക് നല്ല ദൈവാനുഗ്രഹമാണെന്ന്. പുതിയ പഠനങ്ങള്‍ പറയുന്നത് ദൈവഭക്തിയുള്ളൊരാള്‍ ജോലിയിലും സംതൃപ്തിയുള്ളവരായിരിക്കുമെന്നാണ്.

ദേവഭക്തിയുള്ളവര്‍ക്ക് ജോലിസ്ഥലത്തെ പ്രശ്‌നങ്ങളും മറ്റും എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കും. കൂടാതെ ഇവര്‍ക്ക് മറ്റുള്ളവരെക്കാള്‍ സുരക്ഷിതത്വബോധം കൂടുതലായിരിക്കും, അതിലൂടെ ആത്മവിശ്വാസവും. വിശ്വാസികളായ ജോലിക്കാര്‍ക്കുള്ള നല്ല ഗുണങ്ങള്‍  എന്തൊക്കെയാണെന്നല്ലേ? കൃത്യനിഷ്ടയുള്ളവരും, കൃത്യസമയം പാലിക്കുന്നവരും, പ്രചോദനപരമായി ജീവിക്കുന്നവരുമായിരിക്കും. കൂടാതെ  എല്ലാ ദിവസവും ഇവര്‍ ജോലിക്കു ഹാജരാകുകയും ചെയ്യും!.

ജോലിസ്ഥലത്ത് 15 മിനിറ്റ് സമയം ധ്യാനത്തിന് അനുവദിച്ചാല്‍ വിശ്വാസികളായ ജോലിക്കാര്‍ കൂടുതല്‍ കാര്യപ്രാപ്തികാണിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. അമേരിക്കയിലെ ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റിയാണ് ഈ പഠനം നടത്തിയത്.

കടപ്പാട് : manoramaonline.com