വത്തിക്കാന്‍ സിറ്റി: മതപരമായ അറിവുകള്‍ കൊണ്ട് മാത്രം മനസ്സിലാക്കാന്‍ പറ്റാവുന്ന ഒന്നല്ല ദൈവം. അതിന് പ്രാര്‍ത്ഥന കൂടി വേണം, നാം പാപികളാണെന്ന് തിരിച്ചറിയണം. പാപ്പ കൂട്ടിച്ചേര്‍ത്തു.
സുവിശേഷത്തില്‍ സന്നിഹിതനായിരിക്കുന്ന ദൈവത്തെ അത് വായിക്കുന്നതിലൂടെ നാം മനസ്സിലാക്കുന്നു. നാമെല്ലാവരും സുവിശേഷം വായിക്കുന്നവരാണ്. അല്ലെങ്കില്‍ ദേവാലയത്തില്‍ പോകുമ്പോള്‍ സുവിശേഷം വായിക്കുന്നത് ശ്രദ്ധിക്കുന്നവരാണ്. മതബോധനം അഭ്യസിക്കുന്നതിലൂടെ ദൈവം ആരാണെന്ന് നാം കൂടുതല്‍ അറിയുന്നു.എന്നാല്‍, യേശുക്രിസ്തുവിനെ ആഴത്തില്‍ അറിയണമെങ്കില്‍ പ്രാര്‍ത്ഥനയെന്ന ശീലത്തിലേക്ക് നാം ആദ്യം പ്രവേശിക്കണം. അതിനായി പരിശുദ്ധാത്മാവിന്റെ സഹായം തേടണം. പരിശുദ്ധാത്മാവിന്റെ സഹായത്തോടെ നാം ദൈവത്തെ ആരാധിക്കണം. പാപ്പ കൂട്ടിച്ചേര്‍ത്തു.
പ്രാര്‍ത്ഥനയിലൂടെ, നാം നമ്മുടെ കുറവുകളെക്കുറിച്ച്, പാപങ്ങളെക്കുറിച്ച് അറിവുള്ളവരായിരിക്കണം. ക്രിസ്തു എന്ന രഹസ്യത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ നാം നമ്മുടെ പാപങ്ങളെ ഏറ്റു പറയണം. ഇതാനായി ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ഫ്രാന്‍സിസ് പാപ്പ കാസാ സാന്താ മാര്‍ത്തയില്‍ കൂടിയ വിശ്വാസികളോടായി പറഞ്ഞു.
കടപ്പാട് : www.hrudayavayal.com