1983-ല്‍ ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കീരീടം നേടിക്കൊടുത്ത നായകനാണ് കപില്‍ദേവ്. അഗതികളുടെ അമ്മയായ മദര്‍ തേരേസായും ക്രിക്കറ്റ് ഇതിഹാസം കപിലും തമ്മില്‍ എന്തു ബന്ധം ? ന്യായമായ ഒരു ചോദ്യം. ഇതിനെക്കുറിച്ച് കപില്‍ ദേവിന്റെ തന്നെ ഒരു വിവരണം താഴെ ചേര്‍ക്കുന്നു.

എതൊരാളെയും പോല്‍ ഞാനും മദര്‍ തേരേസായെക്കുറിച്ചു കേട്ടിരുന്നെങ്കിലും മദറിന്റെ ജീവിതത്തിന്റെ അവസാനകാലത്തിലാണ് മദറിനെ കാണാന്‍ ഭാഗ്യം കിട്ടിയത്. ഞാന്‍ അത്ഭുതപ്പെടുന്നു, എന്തുകൊണ്ട്? ചില കാര്യങ്ങള്‍ക്ക് വിശദീകരണമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം 1983 ലെ പ്രൂഡന്‍ഷ്യല്‍ ലോകകപ്പ് നേടി. മഹത്തായ വിജയമായിരുന്നു അത്. ഞാന്‍ റോമിയെ വിവാഹം ചെയ്തു. സന്തോഷ പൂര്‍വ്വം ജീവിതം മുമ്പോട്ട് നീങ്ങി.

പക്ഷേ ഒരു കുഞ്ഞു തരുന്ന സന്തോഷം ഞങ്ങളില്‍ നിന്നു ഒഴിഞ്ഞുമാറി. വിവാഹിതരായിട്ട് പതിനാലു വര്‍ഷം കഴിഞ്ഞെങ്കിലും ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് ഞങ്ങള്‍ പത്രങ്ങളില്‍ എഴുതിയിരുന്നു. ഞങ്ങള്‍ സന്തോഷകരമായി മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. പക്ഷേ ഞങ്ങളുടെ ജീവിതത്തിലെ ഒരു ശൂന്യത ആരും ദര്‍ശിച്ചില്ല. ചില അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി 1995-ല്‍ ഞങ്ങള്‍ കല്‍ക്കട്ട സന്ദര്‍ശിച്ചു. അപ്പോഴാണ് എന്റെ ഒരു സുഹൃത്ത് മദറിനെ കാണാന്‍ അവസരമൊരുക്കിയത്. സുഹൃത്ത് ഞങ്ങളെ മദര്‍ തേരേസായ്ക്കു പരിചയപ്പെടുത്തി.

മദര്‍ ബലഹീനയായി കാണപ്പെട്ടു. മദറിനു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ഈ കണ്ടുമുട്ടല്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷം നല്‍കി. ഞങ്ങളുടെ ജീവിതത്തിലെ സന്തോഷമില്ലായ്മയെക്കുറിച്ചു സുഹൃത്ത് മദറിനെ അറിയിച്ചു. മദര്‍ ഞങ്ങളെ അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു: ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ടാ! ദൈവം ദയാലുവാണ്. അവരുടെ ഏതെങ്കിലും ഒരു അനാഥാലയത്തില്‍ നിന്നും ഒരു കുത്തിനെ ദത്തെടുക്കാന്‍ അനുവദിക്കും എന്നാണ് ഞാന്‍ കരുതിയത്. ദൈവം നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണന്നു വളരെ ശാന്തതയോടെ പറഞ്ഞു.

എന്റെ ഉള്ളില്‍ സമാധാനം അനുഭവിച്ചു. മാസങ്ങള്‍ കടന്നു പോയി, ഈ സന്ദര്‍ശനവും ഞാന്‍ മറന്നു. ഒരു ദിവസം കല്‍ക്കത്തയിലെ സുഹൃത്തിന്റെ ഒരു ഫോണ്‍ കോള്‍, മദര്‍ റോമിയുടെ കാര്യം അന്വേഷിച്ചു എന്നു പറഞ്ഞു. എനിക്ക് സന്തോഷമായി കാരണം എന്റെ ഭാര്യ അപ്പോള്‍ അഞ്ചുമാസം ഗര്‍ഭണിയായിരുന്നു. ഞങ്ങള്‍ മദര്‍ തേരേസായെ ഇക്കാര്യം അറിയിച്ചിരുന്നില്ല. മദറിനു റോമിയുടെ ഗര്‍ഭാവസ്ഥയെക്കുറിച്ച് അറിവുണ്ടായിരുന്നതു കൊണ്ടാണ് റോമിയുടെ കാര്യം പ്രത്യേകം ചോദിച്ചതെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി. മദര്‍ തേരേസായുടെ അനുഗ്രഹമാണ് റോമിയുടെ ഗര്‍ഭധാരണത്തിനു നിദാനമെന്ന് എന്റെ മനസ്സ് ആവര്‍ത്തിച്ചു പറഞ്ഞു.

ഇത് അതുല്യമായ ഒരു ആത്മീയ അനുഭവമായിരുന്നു. കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞു പിറന്നു. കുട്ടിയുടെ ജനന ശേഷം മദറിനെ കാണാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. പക്ഷേ എപ്പോഴും ഞാന്‍ എന്റെ സുഹൃത്തക്കളോട് മദറിന്, റോമിയുടെ ഗര്‍ഭധാരണത്തെക്കുറിച്ച് അറിയാമായിരുന്നു എന്നു പറയും. 1997-ല്‍ മദര്‍ നമ്മെ വിട്ടു പോയി. മദര്‍ തേരേസായെ കാണാനും മദറിന്റെ അനുഗ്രഹം ഏറ്റുവാങ്ങുവാനും എനിക്ക് ഒരവസരം കിട്ടി. അതിന് ഞാന്‍ എന്നും നന്ദിയുള്ളവനാണ്. എന്റെ പുത്രി അമിയ (Amiya) മദര്‍ തേരേസായുടെ സമ്മാനമാണ്

കടപ്പാട് : edayan.net