മനുഷ്യരുടെ പ്രശ്‌നങ്ങളില്‍ വ്യക്തിപരമായി ഇറങ്ങിച്ചെല്ലാന്‍ പുരോഹിതന്മാര്‍ തയ്യാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. കരുണ പ്രകടിപ്പിക്കേണ്ടത് ഈ രീതിയിലകാണമെന്നും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാനില്‍ പുരോഹിതന്മാര്‍ക്കായി നടത്തിയ ധ്യാനത്തിലായിരുന്നു മാര്‍പ്പാപ്പയുടെ ഈ ഓര്‍മ്മപ്പെടുത്തല്‍.
കുപ്പായത്തില്‍ അഴുക്കുപുരളാതെയല്ല വേദനിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കേണ്ടതെന്ന സന്ദേശമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വൈദികര്‍ക്ക് നല്‍കിയത്. കരുണയുടെ വര്‍ഷത്തില്‍ വൈദികര്‍ കൂടുതല്‍ കരുണയുള്ളവരാകണം. പ്രശ്‌നങ്ങളില്‍ ഇടപ്പെടുമ്പോള്‍ കൈകാര്യം ചെയ്യുന്നവരുടെ കൈയ്യിലും കറ പുരണ്ടേക്കാം. പ്രശ്‌നങ്ങളില്‍ നിന്ന് അകന്നുനിന്ന് അവയെ വെറും കേസുകളായി കാണുന്ന മനോഭാവം ചിലപ്പോള്‍ തനിക്കുമുണ്ടാകാറുണ്ട്. ഈ സമീപനം മാറണം.
റോമിലെ വൈദികര്‍ക്കായുള്ള മൂന്നുദിവസത്തെ ധ്യാനത്തിലായിരുന്നു മാര്‍പ്പാപ്പയുടെ ഈ വാക്കുകള്‍. വത്തിക്കാനു സമീപമുള്ള മജോറ കത്തീഡ്രലില്‍ നടത്തിയ മാര്‍പ്പാപ്പയുടെ പ്രഭാഷണം കേള്‍ക്കാന്‍ നിരവധിയാളുകളാണെത്തിയത്.
കടപ്പാട് : manoramanews.com
മാര്‍പ്പാപ്പയുടെ വിവിധ സ്ഥലങ്ങളിലെ ചേരിസന്ദര്‍ശനം ഇതിനു ഉദാകരണമാണ്.