'യേശു ദൈവമല്ലെങ്കില്‍ പിന്നെ ആരാണ്?'. മൗലവി സുലൈമാനെ മാരിയോ ജോസഫ് എന്ന ലോക പ്രസിദ്ധ കത്തോലിക്കാനാക്കി മാറ്റിയ ചോദ്യം
മുസ്ലിം പണ്ഡിതനും ഇമാമുമായിരുന്ന മൗലവി സുലൈമാനെ ഉദരത്തില്‍ വഹിക്കുമ്പോള്‍ തന്നെ ഒരുപാട് ഗര്‍ഭാാരിഷ്ടതകള്‍ അദേഹത്തിന്റെ മാതാവിന് അനുഭവിക്കേണ്ടി വന്നു. 'കുഞ്ഞിനെ ലഭിക്കാന്‍ സാധ്യതയില്ലായെന്ന്' ഡോക്ടര്‍മാരും വിധിയെഴുത്ത് നടത്തി, പക്ഷേ ദൈവഹിതം മറ്റൊന്നായിരിന്നു. യാതൊരു കൂഴപ്പവും കൂടാതെ സുലൈമാന്‍ ജനിച്ചു. ധാരാളം ഹിന്ദുകളും മുസ്ലിംങ്ങളും വിരലിലെണ്ണാവുന്ന ക്രിസ്ത്യാനികളും ഉണ്ടായിരുന്ന ഒരു പ്രദേശത്താണ് അദ്ദേഹം ജനിച്ചു വളര്‍ന്നത്. കടുത്ത മുസ്ലിം വിശ്വാസികളായ കുടുംബം. മതാചാരങ്ങളില്‍ കാര്‍ക്കശ്യക്കാരനായ പിതാവ്, എട്ടാമത്തെ വയസില്‍ സുലൈമാനെ മദ്രസയിലേക്ക് അയച്ചു. ഖുറാനിലും മുസ്ലിം വിശ്വാസ തത്വങ്ങളിലുമുള്ള അഗാധമായ പാണ്ഡിത്വം സുലൈമാനേ തന്റെ പതിനെട്ടാം വയസ്സില്‍ നാട്ടിലെ പള്ളിയിലെ ഇമമാക്കി മാറ്റി.
മോസ്‌ക്കില്‍ വച്ച് നടന്ന സംവാദത്തിലേ ഒരു ചോദ്യമാണ് സുലൈമാന്റെ ജീവിതത്തിനു വഴിത്തിരിവുണ്ടാക്കിയത്. ഒരു ചോദ്യം കൊണ്ട് മനോഹരമായ ദിവസമെന്ന് ആ ദിവസത്തെ വിശേഷിപ്പിക്കാം. യേശു ക്രിസ്തു ദൈവമല്ല എന്നു സുലൈമാന്‍ സമര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ പള്ളിയില്‍ കൂടിയിരുന്നവരില്‍ ആരോ ഒരാള്‍ ഉച്ചത്തില്‍ ചോദിച്ചു, 'യേശു ദൈവമല്ലെങ്കില്‍ പിന്നെ ആരാണ്?'. മൗലവി സുലൈമാനെ മാരിയോ ജോസഫ് എന്ന ലോക പ്രസിദ്ധ കത്തോലിക്കാനാക്കി മാറ്റിയത് ഈ ചോദ്യമാണ്. ക്രിസ്തുവിനെപറ്റി കുടുതല്‍ അറിയാന്‍, സുലൈമാന്‍ ഖുറാന്‍ മുഴുവന്‍ പരതാന്‍ തുടങ്ങി. കണ്ടെത്തിയതോ, അദേഹത്തെ വീണ്ടും കുഴപ്പിച്ചു. മുഹമ്മദിനെപ്പറ്റി നാലു പ്രാവശ്യമാണ് ഖുറാനില്‍ പരാമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍, യേശു ക്രിസ്തുവിനെപറ്റി ഇരുപത്തഞ്ചു പ്രാവശ്യം പറയുന്നുണ്ട്. രണ്ടാമതായി, ഖുറാനില്‍ പേരെടുത്തു പറയുന്ന ഏക സ്ത്രീ, യേശുവിന്റെ അമ്മയായ മറിയമാണ്. മുഹമ്മദിന്റെ മാതാവിനു പോലും ഈ ബഹുമതി ലഭിച്ചിട്ടില്ല എന്ന വസ്തുത സുലൈമാനെ വീണ്ടും സംശയത്തിലാഴ്ത്തി.
ഇസ്ലാമില്‍ നിന്നും ക്രിസ്തുമതത്തിലേക്കുള്ള മാറ്റത്തെ പറ്റി അദ്ദേഹം ഹൃദയം തുറന്നു യേശുവിന്റെ ഒട്ടേറെ അത്ഭുതപ്രവൃത്തികള്‍ ഖുറാനില്‍ വ്യക്തമായി വിവരിക്കുന്നുണ്ട്. അവയില്‍ ചിലത് ബൈബിളില്‍ ഇല്ലാത്തവയാണ്; 'ജനിച്ചു രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഉണ്ണിയേശു സംസാരിച്ചത്, കുഴച്ച മണ്ണ്‌കൊണ്ട് ഒരു പക്ഷിയുടെ രൂപം മെനഞ്ഞെടുത്തു അതില്‍ ഊതിയപ്പോള്‍, അതൊരു ജീവന്‍ ഉള്ള പക്ഷിയായിത്തീര്‍ന്ന സംഭവം' ഇങ്ങനെ നീളുന്നു. ഖുറാനില്‍ വിവരിക്കുന്ന മറ്റു അത്ഭുതങ്ങളും അന്ധരെയും കുഷ്ടരോഗികളെയും സൗഖ്യമാക്കുന്നതുള്‍പ്പടെയുള്ളവ ബൈബിളിലും ഉള്ളതാണ്. ഇതോടൊപ്പം, യേശു ദൈവവചനവും, രക്ഷകനും ആണെന്നും ഖുറാന്‍ വിസ്തരിച്ചു പ്രസ്താവിക്കുന്നുണ്ട്.
മാരിയോ ജോസഫ് ആയി മാറിയ മൗലവി സുലൈമാന്റെ അഭിപ്രായത്തില്‍, യേശുവിന്റെ ഈ അവസ്ഥാ വിശേഷം, മുഹമ്മദില്‍ നിന്നും തികച്ചും വിപരീതമാണ്. മുഹമ്മദ് ഒരു അത്ഭുതവും നടത്തിയിട്ടില്ല, മരിച്ചു, മടങ്ങിവരുമെന്ന വാഗ്ദാനവും നല്കിതയിട്ടില്ല, അദ്ദേഹത്തെ 'ദൈവത്തിന്റെ വചനമായി' വിശേഷിപ്പിക്കപെട്ടിട്ടുമില്ല. ഇതിന്‍ പ്രകാരം, ഒരു മുസ്ലിം വൈദികനെന്ന നിലയില്‍, ഖുറാനിലേ യേശുവിന് മുഹമ്മദിനെകാള്‍ കൂടുതല്‍ ഉന്നത സ്ഥാനം ഉള്ളതായി അദ്ദേഹം മനസ്സിലാക്കി. എന്നാല്‍ ഈ കണ്ടെത്തലുകള്‍, മുസ്ലിം പള്ളിയിലെ മുതിര്‍ന്ന ഒരു മൗലവിയുമായി അദ്ദേഹം പങ്കുവെച്ചപോള്‍, നിരവധി പ്രതിസന്ധികള്‍ അദ്ധേഹത്തെ വേട്ടയാടാന്‍ തുടങ്ങി; 'ക്രിസ്തുവിനേക്കാള്‍ എന്ത് മേല്‌ക്കോയ്മയാണ് മുഹമ്മദിന് നല്‍കേണ്ടത്' എന്ന സുലൈമാന്റെ ചോദ്യം അവരെ ചൊടിപ്പിച്ചു എന്നു വ്യക്തം.
മൌലവിമാരില്‍ നിന്നുമുള്ള പ്രതികരണത്തില്‍ ദുഖിതനായി, ഖുറാന്‍ നെഞ്ചത്തു ചേര്‍ത്ത് വെച്ച് തന്റെ ആശയകുഴപ്പത്തെ പറ്റി അള്ളായോട് പ്രാര്‍ത്ഥിച്ചത് മാരിയോ ഓര്‍ക്കുന്നു. അദ്ദേഹം പ്രാര്‍ത്ഥിച്ചു 'അള്ളാഹുവേ, ഞാന്‍ എന്ത് ചെയ്യണം?. യേശു ഇന്നും ജീവിച്ചിരിക്കുന്നുവെന്നും മുഹമ്മദ് സ്വാഭാവിക രീതിയില്‍ മരിച്ചു പോയെന്നും നിന്റെ ഖുറാനില്‍ പറയുന്നു. ഇതില്‍ ആരെയാണ് ഞാന്‍ സ്വീകരിക്കേണ്ടതെന്നു നീ പറഞ്ഞു തരുക.' ഈ പ്രാര്‍ത്ഥനയ്ക്ക് ശേഷം അല്പം കഴിഞ്ഞ് അദ്ദേഹം ഖുറാന്‍ തുറന്നപോള്‍ കിട്ടിയതു സൂറ പത്താം അദ്ധ്യായത്തിലെ 94 ാം വാക്യമായിരിന്നു (സൂറ 10:94). 'ഫ ഇന്‍ കുന്‍ ത ഫീ ശക്കി (ഇന്‍) ഉമിയോ ആന്‍ സലന ഇലൈക്ക ഫസ് അലി ല ക്വദ് ജാനുകല്‍ ഹ ക്ക്വു മിന്‍ ന്റബ്ബിക ഫലാ തകുന ന്ന്! മിനല്‍ മുതരീന്‍'(അറബിക് ).
മലയാളം പരിഭാഷയില്‍ ആശയമിതാണ്, 'ഇനി നിനക്ക് നാം അവതരിപ്പിച്ചു തന്നതിനെപ്പറ്റി വല്ല സംശയവും ഉണ്ടെങ്കില്‍ ധഅതായത്, നിന്റെ പേര് തൌറത്തിലും (തോറ) ഇഞ്ചീലിലും (സുവിശേഷം) എഴുതപ്പെട്ടിരിക്കുന്നുപ. നിനക്ക് മുന്പ്ത തന്നെ വേദഗ്രന്ഥം വായിച്ചു വരുന്നവരോട് ചോദിച്ചു നോക്കുക തീര്‍ച്ചയായും നിനക്ക് രക്ഷിതാവിങ്കല് നിന്നുള്ള സത്യം വന്നു കിട്ടിയിരിക്കുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തിലായി പോകരുത്'. അല്ലാഹുവിനെ പറ്റി അറിയാന്‍, സംശയമുള്ളവര്‍ ബൈബിളിലേക്ക് (പഴയ നിയമവും സുവിശേഷങ്ങളും) തിരിയാന്‍ ആണ് ഈ വാക്യം ഉദ്‌ബോധിപ്പിക്കുന്നതെന്ന് മാരിയോ സാക്ഷ്യപ്പെടുത്തുന്നു. ഖുറാന്‍ നല്‍കിയ ഈ ബോധ്യത്തെ സ്വീകരിച്ചു കൊണ്ട് അദ്ദേഹം ഒരു ബൈബിള്‍ കൈവശമാക്കി വായിക്കാന്‍ തുടങ്ങി. ഖുറാനില്‍ പറഞ്ഞതുപോലെ, യേശു ദൈവത്തിന്റെ വചനമാണെന്ന് ബൈബിളില്‍ (യോഹനാന്‍ 1:1-"ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു") കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചു.ഈ സംഭവത്തിന് ശേഷം തന്റെ ജീവിതത്തിലെ ഒരു നിര്‍ണായകമായ ഒരു കാലഘട്ടത്തിലേക്കാണ്, മാരിയോ പ്രവേശിച്ചത്.
ബൈബിളിനെയും ഖുറാനെയും തുല്യമായി കണക്കാക്കാന്‍ അദ്ദേഹം തുടങ്ങി. ഒരു ദിവസം മുസ്ലിം ആണെന്ന് പറയും, പിറ്റേദിവസം ക്രിസ്ത്യാനി ആണെന്നും. ഇത്രയും വര്‍ഷം അഗാധ പഠനം നടത്തിയ ഖുറാനോ, അതോ അല്ലാഹു ബോധ്യം നല്‍കിയെന്ന് താന്‍ കരുതപ്പെടുന്ന ബൈബിളോ? രണ്ടിനുമിടയില്‍, എന്താണ് സത്യമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞതേയില്ല. സംശയങ്ങള്‍ വേട്ടയാടിയിരിന്ന ഈ സമയത്താണ് വിശുദ്ധ ബൈബിളിലെ യോഹന്നാന്റെ സുവിശേഷഭാഗം മാരിയോയുടെ ശ്രദ്ധയില്‍പ്പെട്ടത്. അത് ഖുറാനില്‍ ഉള്ളതില്‍ നിന്നും തികച്ചും വിപരീതമായ ഒരു സന്ദേശം നല്കുുന്നതായിരുന്നു. ഈ വാക്യമാണ് അല്ലാഹുവും ബൈബിളിലെ യേശുവും തമ്മില്‍ ഉള്ള ഒരു കാതലായ വ്യത്യാസം കണ്ടെത്താന്‍ മാരിയോയെ സഹായിച്ചത്.
അല്ലാഹു യജമാനനും മനുഷ്യര്‍ അവന്റെ അടിമകളാണെന്നും അദ്ദേഹത്തിന് ഇഷ്ടമുള്ളതെന്തും അവരോടു ചെയ്യാമെന്നുമാണ് ഖുറാന്‍ പഠിപ്പിക്കുന്നത്. അത്‌കൊണ്ട് തന്നെ അള്ളാഹുവിനും മനുഷ്യനുമിടയില്‍ ആഴമായ ഒരു ബന്ധമില്ലായെന്ന് മാരിയോ തുറന്നു സമ്മതിക്കുന്നു. എന്നാല്‍ യോഹന്നാന്‍ ഒന്നാം അദ്ധ്യായത്തിലെ 12ആം തിരുവചനം സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെയാണ് 'തന്നെ സ്വീകരിച്ചവര്‍ക്കുല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ദൈവമക്കള്‍ ആകാന്‍ 'അവന്‍' കഴിവുനല്കി' (യോഹ. 1:12). തന്നെയും ഈ ലോകത്തെയും സ്‌നേഹിക്കുന്ന സ്വര്‍ഗീയ പിതാവിനെയാണ് താന്‍ മാതൃക ആക്കേണ്ടതെന്ന് മരിയോ ഉറപ്പിച്ചു. ഈ ഒറ്റ തീരുമാനത്തില്‍ മുസ്ലിം വിശ്വാസം കൈവെടിഞ്ഞു ക്രിസ്തുവിന്റെ അനുയായി അദ്ദേഹം മാറി. ക്രിസ്തുവിലേക്കുള്ള ഈ മാറ്റം മാരിയോയുടെ കുടുംബത്തില്‍, പ്രത്യേകിച്ച് കടുംപിടിത്തക്കാരനായ പിതാവിന് മുന്നില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിന് കാരണമായി എന്നു നിസംശയം പറയാം. പക്ഷേ ക്രിസ്തുവിന്റെ പരിധിയില്ലാത്ത സ്‌നേഹത്തെ ഓര്‍ത്തപ്പോള്‍ ഈ പ്രശ്‌നങ്ങള്‍ വളരെ നിസാരമായി തോന്നിയെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഒരിക്കല്‍ മരിയോ ഒരു ധ്യാനം കൂടികൊണ്ടിരുന്നപ്പോള്‍, പിതാവും കുടുംബാംഗങ്ങളും ധ്യാനകേന്ദ്രത്തില്‍ എത്തി. മാരിയോയെ ആക്രമിച്ച് കീഴ്‌പ്പെടുത്തികൊണ്ട് അവര്‍ വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു. സുബോധം വീണ്ടെടുത്തപ്പോള്‍, പൂട്ടിയിട്ട മുറിയില്‍ ചങ്ങലയാല്‍ ബന്ധിക്കപെട്ടു പൂര്‍ണ്ണ നഗ്‌നനായ തന്റെ ദൃശ്യമാണ് അയാള്‍ കണ്ടത്. കാര്‍ക്കശ്യക്കാരനായ തന്റെ പിതാവ്, കണ്ണിലും മൂക്കിലും വായിലും തുറന്ന മുറിവുകളിലും മുളകുപൊടി പുരട്ടിയിരുന്നു. മൂന്ന് ആഴ്ചത്തേക്ക്, കുടുംബാംഗങ്ങള്‍ തിരിഞ്ഞു നോക്കിയതേയില്ല. ഭക്ഷണമോ, ജീവന്‍ നിലനിര്‍ത്താന്‍ വെള്ളമോ അവര്‍ നല്‍കിയതെയില്ല. ആ ദിവസങ്ങളില്‍ സഹോദരങ്ങളില്‍ ഒരാള്‍ മുറിയിലേക്ക് കടന്നു വന്നു മൂത്രം കുടിക്കാനായി നല്കിയത് അദ്ദേഹം ഓര്‍ക്കുന്നു .
ഒരു ദിവസം പിതാവ് മുറിയിലേക്ക് കഠാരയുമായി കടന്നു വന്നു. ചങ്ങലയഴിച്ചുമാറ്റിയിട്ട് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. 'ഇസ്ലാമിലേക്ക് മടങ്ങിവന്നാല്‍ ജീവിച്ചിരിക്കാമെന്നും അല്ലാത്ത പക്ഷം ഒരു ക്രിസ്ത്യാനിയായിരിക്കാനാണ് നീ ആഗ്രഹിക്കുന്നതെങ്കില്‍!, എനിക്ക് നിന്നെ കൊല്ലെണ്ടതായി വരുമെന്നും' അദ്ദേഹം മുന്നറിയിപ്പ് നല്കി. മാരിയോ കഴിഞ്ഞ കാല ജീവിതത്തിലെ സഹനങ്ങളെ ഓര്‍ക്കുന്നു. ഖുറാനിലെ കല്‍പനയനുസരിച്ച് 'ഇസ്ലാമിലുള്ള വിശ്വാസം ഉപേക്ഷിക്കുന്നവരെ കൊന്നുകളയണമെന്നുള്ള' അനുശാസനം തന്റെ പിതാവ് അതേപടി പാലിക്കാന്‍ പോകുകയാണെന്ന് മാരിയോയ്ക്ക് തോന്നി. എന്നാല്‍, ക്രിസ്തുവിനെ ഉപേക്ഷികുകയില്ലെന്നു മരിയോ മനസ്സില്‍ ഉറച്ച തീരുമാനമെടുത്തിരിന്നു. അത് പിതാവിനു മുന്നില്‍ ഏറ്റുപറഞ്ഞ നിമിഷം തന്നെ ശക്തിയോടുള്ള ഒരിടി മാരിയോക്ക് ഏറ്റുവാങ്ങേണ്ടി വന്നു; 'യേശുവേ' എന്ന്! ഉറക്കത്തില്‍ അദ്ദേഹം നിലവിളിച്ചു. തന്നെ മര്‍ദിച്ച പിതാവ് കുഴഞ്ഞു നിലത്തു വീണു, വായില്‍ നിന്നും പത വരാന്‍ തുടങ്ങി; വീഴ്ചയില്‍, കയ്യിലിരുന്ന കഠാരകൊണ്ട് അദേഹത്തിന്റെ നെഞ്ച് മുറിഞ്ഞ് രക്തം വരാനും തുടങ്ങി.
പിതാവ് മരിക്കാന്‍ പോവുകയാണെന്ന് ധരിച്ച് കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ധൃതിയില്‍ ആശുപത്രിയില്‍ എത്തിച്ചു. ഈ ബഹളത്തിനിടയില്‍ മുറി പൂട്ടാന്‍ അവര്‍ മറന്നുപോയി. അങ്ങനെ അവിടെ നിന്നും രക്ഷപെട്ട മരിയോ, ധ്യാനകേന്ദ്രത്തിലേക്ക് തിരിച്ചു പോയി, അവിടെ ഒളിവില്‍ കഴിഞ്ഞുകൂടി. കുറച്ചുനാളുകള്‍ക്ക് ശേഷം, 'സമുദായ ഭ്രഷ്ട്' കല്പിച്ചു മാരിയോയുടെ കുടുംബം ഒരു 'ശവസംസ്‌കാര'ചടങ്ങ് തന്നെ ഏര്‍പ്പാടാക്കി. മാരിയോയുടെ ശരീരത്തിന് പകരമായി ഒരു ചെറിയ പ്രതിമ കൊത്തിയുണ്ടാക്കി, അടുത്തുള്ള ശ്മശാനത്തില്‍ കുഴിച്ചിട്ടു. അദ്ദേഹം മാമോദീസ മുങ്ങിയ ദിവസം ആയിരുന്നു ശവസംസ്‌കാര'ചടങ്ങ് നടത്തിയതും.
'ഒരു ക്രൈസ്തവ സ്‌നേഹിതന്‍ ആ വഴി കടന്നു പോയി. ആ ശവകുടിരത്തിന്റെ ഒരു ഫോട്ടോ അയാളെടുത്തു എനിക്ക് അയച്ചു തന്നു. അങ്ങനെയാണ് എനിക്ക് ഒരു ശവകുടിരമുണ്ടെന്നു ഞാന്‍ അറിയുന്നത്, എന്റെ പ്രിയപ്പെട്ട കുടുംബം ഇന്നും എന്നോട് പിണങ്ങി കഴിയുകയാണ്.' ക്രിസ്തുവില്‍ അഭിമാനിച്ചുകൊണ്ടു തന്നെ മാരിയോ സാക്ഷ്യപ്പെടുത്തുന്നു. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുവിലേക്ക് പരിവര്‍ത്തനം ചെയ്തതിനാല്‍, മാരിയോയുടെ ജീവന്‍ തീവ്രവാദികളുടെ ഭീഷണിയുടെ നിഴലിലാണ്. 'ജീവന്‍ തന്ന യേശു തനിക്കൊപ്പമുള്ളപ്പോള്‍ താന്‍ ആരെയും ഭയപ്പെടുന്നില്ലയെന്നും, മധ്യകിഴക്കന്‍ രാജ്യങ്ങളില്‍ പോലും പ്രശ്‌നങ്ങള്‍ ഇല്ലാതെ താന്‍ സുവിശേഷം പ്രസംഗിക്കുന്നത് ദൈവത്തിന്റെ ഇടപെടല്‍ മൂലന്മാണെന്ന്' മാരിയോ ജോസഫ് വ്യക്തമാക്കുന്നു.
ജീവന് ഭീഷണി ഉണ്ടെങ്കിലും, മാരിയോ മുന്നോട്ടു നീങ്ങുന്നു, കാരണം അദ്ദേഹം മരണത്തെ ഭയപെടുന്നില്ല. മരണത്തെ പേടിക്കുന്നത് ഭോഷത്തമാണ്. ക്രിസ്തുവിലുള്ള നവമായ ജീവിതത്തിനു മരണം അനിവാര്യമാണെന്ന് അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അനേകര്‍ക്ക് മുന്നില്‍ ക്രിസ്തുവിനെ ഏറ്റുപറഞ്ഞുകൊണ്ടു ജീവിക്കുന്ന മാരിയോ ഒരു മലയാളി കൂടെയാണ്.
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല (അപ്പ.പ്രവര്‍ത്തനങ്ങള്‍ 4:12).
യേശു ക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് (1 തിമോത്തേയോസ് 1:15).
കടപ്പാട് : ജേക്കബ് സാമുവേല്‍, pravachakasabdam.com