www.eta-sda.com hushskinandbody.com www.iaffirm.org www.offtopmag.com www.radieselparts.com www.stghealth.com thedigitallatina.com www.thinkdesignable.com www.topspottraining.com togel4d hotogel jasa-gbpointblank.com togel online beautifulawarenessproject.com www.athmaraksha.org asiatreetops.com americanallergy.com kenyasuda.com americanallergy.com ampera4d togel aman terpercaya togel online bandar togel toto togel togel pulsa situs togel slot gacor slot thailand slot dana slot gopay slot 5000 togel online bandar togel toto togel togel pulsa situs togel slot gacor slot thailand slot dana slot gopay slot 5000

'അശ്ലീല വീഡിയോ ആസ്വദിക്കുകയും അതിന് അടിമപ്പെടുകയും ചെയ്യുന്നവരുടെ കുടുംബത്തില്‍ രണ്ട് അപകടങ്ങള്‍ സംഭവിക്കാന്‍ 95%വും സാധ്യതയുണ്ട്. ഒന്ന്, ജീവിതപങ്കാളിയുമായുള്ള ലൈംഗികബന്ധത്തിലെ അസംതൃപ്തി (കാരണം ഇത്തരക്കാര്‍ സംതൃപ്തി നല്‍കുന്ന ലൈംഗിക ബന്ധങ്ങള്‍ എന്നു കരുതി മനസ്സില്‍ സൂക്ഷിക്കുന്നവ യാഥാര്‍ത്ഥ്യവുമായി തെല്ലും ബന്ധമില്ലാത്ത ചില മായക്കാഴ്ചകളാണ്). രണ്ട്, ദാമ്പത്യ അവിശ്വസ്തത (പങ്കാളിക്ക് സാധ്യമല്ലാത്തത് തേടി മായക്കാഴ്ചകളും ബലഹീനമായ മനസ്സുമായുള്ള യാത്രയുടെ ഫലം),' ശാസ്ത്രീയമായ പ്ഠനത്തിനുശേഷം മനശാസ്ത്രജ്ഞര്‍ ഈയിടെ പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണിവ.

കുടുംബത്തിന്റെ ശത്രുവായി വത്തിക്കാനില്‍ സമ്മേളിച്ച സിനഡ് ഈ തിന്മയെ എടുത്തുകാട്ടിയതില്‍ അതിശയിക്കാനൊന്നുമില്ല. ആധുനിക ലോകത്തിലെ കുടുംബങ്ങളെ തകര്‍ക്കുന്ന വലിയ ശത്രുക്കളിലൊന്നായാണ് സിനഡ് ഇതിനെ നിരീക്ഷിച്ചത്. ഒരുപക്ഷേ, 50 വര്‍ഷംമുമ്പ് ഇത്രയധികമായി ഈ തിന്മയ്ക്ക് സ്വാധീനമുണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് ബിഷപ്പുമാരുടെ സംഘം വത്തിക്കാനില്‍ ഒരുമിച്ചുകൂടി ചര്‍ച്ച ചെയ്യാന്‍മാത്രം ഈ ശത്രു വളര്‍ന്നിരിക്കുന്നു എന്നു കേള്‍ക്കുന്നതുതന്നെ ഭീകരമായിരിക്കുന്നു. യുവജനങ്ങളും കൗമാരക്കാരും ദമ്പതികളും പ്രായമായവര്‍പോലും ഈ തിന്മയ്ക്ക് അടിമപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ടായിരുന്നു സിനഡ് ചര്‍ച്ചകള്‍. അമേരിക്കയില്‍നിന്നുള്ള ബിഷപ്പ് സംഘമാണ് ഏറെയധികമായി ഈ വിപത്തിനെ ചൂണ്ടിക്കാട്ടിയത്. ആഗോളവത്കരണത്തിന്റെയും സങ്കേതികമികവിന്റെയും നേട്ടങ്ങളില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഒരു തിന്മയാണ് ഇന്റര്‍നെറ്റില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ലഭ്യമാകുന്ന അശ്ലീല വീഡിയോകള്‍.

ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പകര്‍ന്ന് കുടുംബങ്ങളെ തകര്‍ക്കുകയാണ് അശ്ലീല വീഡിയോ എന്ന തിന്മയുടെ ലക്ഷ്യം. ഒരു വ്യക്തി അശ്ലീല വീഡിയോ കാണുമ്പോള്‍ അതിലൂടെ ലൈംഗികതയെക്കുറിച്ച് വികലമായ, എന്നാല്‍ സമ്പൂര്‍ണമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഒരു ചിത്രം മനസ്സില്‍ രൂപപ്പെടുന്നു. വിവാഹത്തിനുമുമ്പാണെങ്കില്‍ വിവാഹസമയത്ത് അത്തരമൊരു കാഴ്ചപ്പാടോടുകൂടിയാവും അയാള്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. വിവാഹിതരാണെങ്കില്‍ ജീവിതപങ്കാളിയില്‍നിന്ന് താന്‍ സമ്പൂര്‍ണം, പെര്‍ഫെക്ട് എന്നു കരുതിയിരുന്ന അത്തരമൊന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍, അശ്ലീല വീഡിയോ വെറും മായയും കെട്ടിച്ചമച്ചതുമായതിനാല്‍ അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സുഖാന്വേഷണം സകലരെയും അസംതൃപ്തിയിലേക്ക് നയിക്കും. അങ്ങനെ യുവജനങ്ങളുടെയും ദമ്പതികളുടെയും ജീവിതം തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കും. കുടുംബജീവിതത്തില്‍ ലൈംഗികവിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രതിസന്ധികള്‍ നേരിടുന്ന 90% വ്യക്തികളുടെയും മനസ്സില്‍ അവര്‍ സ്ഥിരമായി കാണുന്നതോ, മുമ്പ് കണ്ടതോ ആയ അശ്ലീല വീഡിയോയാണ് കാരണമായി നില്‍ക്കുന്നത് എന്ന് മനസ്സിലാക്കണം. ദാമ്പത്യബന്ധത്തില്‍ അവിശ്വസ്തത പുലര്‍ത്തുന്ന നൂറില്‍ 99പേരും അശ്ലീല വീഡിയോയ്ക്ക് അടിമകളാണ് എന്നു കേള്‍ക്കുമ്പോള്‍ കുടുംബബന്ധങ്ങള്‍ തകര്‍ക്കാന്‍ അത് എത്രകണ്ട് ശക്തമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

യഥാര്‍ത്ഥ സന്തോഷം യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടതാണ്. മായക്കാഴ്ചകള്‍ക്ക് അതുനല്‍കാന്‍ സാധിക്കുമെന്ന് മനുഷ്യനെ പിശാച് തെറ്റിദ്ധരിപ്പിക്കുന്നു. അശ്ലീല വീഡിയോ സൃഷ്ടിക്കുന്ന അടിമത്തംതന്നെ പിശാചിന്റെ റോള്‍ വ്യക്തമാക്കുന്നു. മദ്യം, അമിതമായ ഭക്ഷണം തുടങ്ങി മനുഷ്യനെ അടിമപ്പെടുത്തുന്ന സകല തിന്മകളും പിശാചിന്റെ ആയുധങ്ങളാണ്. എന്നാല്‍, വളരെ മാന്യരെന്ന് മറ്റുള്ളവര്‍ വിലയിരുത്തുന്ന അനേകര്‍ അശ്ലീല വീഡിയോ എന്ന തിന്മയ്ക്കടിമകളാണ് എന്നു മനസ്സിലാക്കുമ്പോള്‍ പിശാച് ഈ മേഖലയില്‍ എത്രയധികമായി കൈകടത്തിയിരിക്കുന്നു എന്ന് മനസ്സിലാക്കാം.

'ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത വളരെ സ്വകാര്യമായ ഒരു പ്രവൃത്തിയാണിതെന്ന വാദം പിശാച് കൊണ്ടുവരുന്ന വലിയൊരു നുണയാണ്,' ആര്‍ച്ച്ബിഷപ്പ് ജോസ് ഗോമസ് തുടര്‍ന്നു: 'ഇതൊരു സാമൂഹ്യവിപത്താണ്. വ്യക്തികളെ കാര്‍ന്നുതിന്നുന്നതു കൂടാതെ കുടുംബത്തെയും സമൂഹത്തെയും ഇത് മലിനമാക്കുന്നു. അശ്ലീല വീഡിയോ വ്യവസായവും കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്നതും തമ്മില്‍ വലിയ ബന്ധമുണ്ടെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. അശ്ലീല വീഡിയോയ്ക്ക് അടിമയായവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. എതിര്‍ലിംഗത്തിലുള്ള ആരെക്കണ്ടാലും ആ കണ്ണുകളിലൂടെയേ അയാള്‍ക്ക് കാണാനാവൂ. ദൈവം നല്‍കിയ ലൈംഗികത എന്ന ദാനത്തെ ദുരൂപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്ന മയക്കുമരുന്നാണ് അശ്ലീല വീഡിയോ.'

അമേരിക്കയില്‍ കുടുംബങ്ങള്‍ നേരിടുന്ന ഈ പ്രതിസന്ധി വളരെ വലുതായതിനാല്‍ യു.എസ് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഈ തിന്മയെ പ്രതിരോധിക്കാന്‍ ഒരു ഡോക്യുമെന്റുതന്നെ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 'മനുഷ്യന്റെ ലൈംഗികതയെക്കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ വികലമാക്കുന്നതില്‍ അശ്ലീല വീഡിയോ വിജയിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. അത്തരം വികലമായ കാഴ്ചപ്പാടുകളുമായി കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുകയോ കുടുംബബന്ധങ്ങള്‍ നയിക്കാന്‍ ഉദ്യമിക്കുകയോ ചെയ്യുന്നവരുടെ പരാജയം എടുത്തുപറയേണ്ടതില്ലല്ലോ,' കര്‍ദിനാള്‍ ഡാനിയേല്‍ ഡി നാര്‍ഡോ പറഞ്ഞു.

അശ്ലീല വീഡിയോ വലിയൊരു ബിസിനസ്സ് മേഖലയാണ്. അതിനുപിന്നില്‍ നടക്കുന്ന 'മാംസക്കച്ചവട'ത്തിന്റെ ലാഭങ്ങള്‍ വേറെയും. മനുഷ്യനെ എളുപ്പം തെറ്റില്‍ വീഴ്ത്താന്‍ ലൈംഗികതയെ ഉപയോഗിക്കാമെന്നതിനാല്‍ പിശാചും ഇതിനെ ശക്തമായി ഉപയോഗിക്കുന്നു, അനേകരുടെ വ്യക്തിജീവിതത്തിന്റെ യഥാര്‍ത്ഥ സന്തോഷവും സമാധാനവും സ്വാതന്ത്ര്യവും നശിപ്പിക്കുന്നതിനും അതിലൂടെ തിന്മനിറഞ്ഞ ഒരു സമൂഹം രൂപപ്പെടുത്തുന്നതിനും കാരണമാകുന്നു. കുടുംബജീവിതത്തിലും ഈ തിന്മ യഥാര്‍ത്ഥ സന്തോഷത്തെ അകറ്റി മിഥ്യയായ മരീചികകള്‍ക്കുവേണ്ടിയുള്ള ഓട്ടത്തില്‍ കൊണ്ടെത്തിക്കുന്നു. കൗമാരക്കാരിലും യുവജനങ്ങളിലും വര്‍ധിച്ചുവരുന്ന ഈ തിന്മ അവരുടെ ഭാവി നശിപ്പിക്കുകയും മാതാപിതാക്കളും സഹോദരങ്ങളുമായുള്ള ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

ജാഗരൂകരാകാം, കുടുംബത്തെ സംരക്ഷിക്കാം
'എന്തിനാണ് വിവാഹം കഴിക്കുന്നത് എന്നൊരു ചോദ്യം ഇന്നത്തെ തലമുറയോട് ചോദിച്ചാല്‍ വ്യക്തമായ മറുപടി പറയാനില്ലാതെ പലരും കുഴങ്ങുന്നത് കാണാം. കാരണം, ജീവിതപങ്കാളിയും കുട്ടികളും അടങ്ങുന്ന ഒരു കുടുംബം രൂപീകരിക്കാന്‍ എന്ന സരളമായ ഉത്തരംപോലും പലര്‍ക്കും നല്‍കാനാകുന്നില്ല. ജീവിതപങ്കാളിയുമായി സ്‌നേഹം പങ്കുവെക്കാനും ദൈവം തരുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കാനുമായി ദൈവം നല്‍കിയിരിക്കുന്ന ലൈംഗികത എന്ന മഹത്തായ ദാനത്തെ വികലമായ കാഴ്ചപ്പാടുകളുടെ കൂമ്പാരമാക്കിയതില്‍ അശ്ലീല വീഡിയോ വ്യവസായത്തിന്റെ പങ്ക് വളരെ വലുതാണ്,' സിനഡില്‍ പങ്കെടുത്ത ഓഡിറ്റര്‍മാരായ അല്‍മായ സഹോദരങ്ങളുടെ ഇക്കാര്യത്തെക്കുറിച്ചുള്ള വിലയിരുത്തലും ശ്രദ്ധേയമായി.

ചുരുക്കത്തില്‍, അശ്ലീല വീഡിയോ ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടുകള്‍ ഒരു വ്യക്തിയില്‍ കുത്തിനിറയ്ക്കാന്‍ സഹായിക്കും. അത്തരമൊരു അറിവ് ലഭിച്ചാല്‍ പിന്നീട് യഥാര്‍ത്ഥ കുടുംബജീവിതത്തില്‍പോലും ഈ തിന്മ ഒരു വ്യക്തിയെ വേട്ടയാടിക്കൊണ്ടിരിക്കും. വ്യക്തിത്വത്തിന്റെ ശിഥിലീകരണവും മനസ്സുറപ്പില്ലാത്ത സമൂഹത്തിന്റെ ആവിര്‍ഭാവവുമാണ് ഈ തിന്മയുടെ ബാക്കിപത്രം. പലപ്പോഴും ദാമ്പത്യബന്ധത്തില്‍ ഉപകരിക്കുമെന്ന തെറ്റിദ്ധരിപ്പിക്കപ്പെട്ട ഉപദേശത്തിന്റെ പേരിലാണ് ചില ദമ്പതികളെങ്കിലും ഈ തിന്മയെ ഒരുമിച്ച് ആശ്ലേഷിച്ചിട്ടുള്ളത്. എന്നാല്‍, അശ്ലീല വീഡിയോ കാണുന്നവരില്‍ ഉണ്ടാകുന്ന, മനഃശാസ്ത്രപരമായി 100% ശരിയെന്ന് തെളിയിക്കപ്പെട്ട ഒരു ലക്ഷണമുണ്ട്. അത് ജീവിതപങ്കാളിയുമായുള്ള ലൈംഗികബന്ധത്തിലെ അസംതൃപ്തിയാണ്; അതിന്റെ തുടര്‍ച്ച ദാമ്പത്യ അവിശ്വസ്തതയും. അതു കുടുംബബന്ധങ്ങളെ തകര്‍ക്കാന്‍ എത്ര പര്യാപ്തമാണെന്ന് അനേകം ശിഥിലമായ കുടുംബങ്ങളുടെ സാക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നു.

കടപ്പാട്: us.sundayshalom.com