യോഗയും റെയ്ക്കിയും നമ്മുടെ ജീവിതത്തിലേക്ക് പിശാചുക്കള്‍ക്കുള്ള പ്രവേശന ദ്വാരങ്ങളാണെന്ന് ഭൂതോച്ചാടകനായ ഫാദര്‍ ജുവാന്‍ ജോസ് ഗല്ലിഗോ
ആധുനിക ലോകത്തിലെ യോഗ, റെയ്ക്കി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ജീവിതത്തിലേക്ക് പിശാചുക്കള്‍ക്കുള്ള പ്രവേശന ദ്വാരങ്ങളാണെന്ന് സ്‌പെയിനിലെ ബര്‍സലോണ അതിരൂപതയിലെ ഔദ്യോഗിക ഭൂതോച്ചാടകനായ ഫാദര്‍ ജുവാന്‍ ജോസ് ഗല്ലിഗോ മുന്നറിയിപ്പു നല്കുന്നു.
യോഗയും റെയ്ക്കിയും വെറും വ്യായാമ മാര്‍ഗ്ഗങ്ങളായിട്ടാണ് പലരും കരുതുന്നത്. എന്നാല്‍ ഇതിലൂടെ പലരും പിശാചിന് സ്വാഗതമരുളുകയാണന്ന് നിരവധി വൈദികര്‍ പോലും മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യം. കഴിഞ്ഞ 9 വര്‍ഷങ്ങളായി ബര്‍സലോണ അതിരൂപതയിലെ പിശാച് ബാധയൊഴിക്കല്‍ കര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സഭയുടെ ഔദ്യോഗിക ഭൂതോച്ചാടകന്‍ ഇത് പറയുമ്പോള്‍ നാം ഇതിനെ തികഞ്ഞ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.
പിശാചിന് ഏറ്റവും ഇഷ്ടപ്പെട്ട പാപം അഹങ്കാരമാണ് എന്ന് ഫാദര്‍ ഗല്ലിഗോ, ഋഹ ങൗിറീ എന്ന പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. പത്രത്തിന്റെ ലേഖകന്‍ ചോദിച്ചു: 'നിങ്ങള്‍ക്കെന്നെങ്കിലും ഭയം തോന്നിയിട്ടുണ്ടോ?'. 'തുടക്കത്തില്‍ എനിക്ക് നല്ല ഭയമുണ്ടായിരുന്നു'. ഫാദര്‍ ഗല്ലിഗോ പറഞ്ഞു. 'ഞാന്‍ പുറകിലേക്കൊന്ന് തിരിഞ്ഞു നോക്കിയാല്‍ മതി, പിശാചുക്കളെ കാണാം. കഴിഞ്ഞ ഒരു ദിവസം, ഞാന്‍ ഒരു ബാധയൊഴിക്കല്‍ കര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. 'ഞാന്‍ ആജ്ഞാപിക്കുന്നു' എന്ന് പറഞ്ഞപ്പോള്‍, പിശാച് എന്റെ നേരെ അട്ടഹസിച്ചു. 'ഗല്ലീഗോ! നീ അല്പം കൂടിപോകുന്നു.'
'പിശാചിന് ദൈവത്തേക്കാള്‍ ശക്തിയില്ല; പിശാച് ദൈവത്തിന്റെ അധീനതയിലുള്ള ഒരു സത്വം മാത്രമാണെന്ന് അറിയുക.' 'ആളുകള്‍ പ്രേതബാധയ്ക്ക് ഇരയാകുമ്പോള്‍ അവര്‍ക്ക് ബോധം നഷ്ടപ്പെടുന്നു. അവര്‍ അറിയാത്ത ഭാഷകള്‍ സംസാരിക്കുന്നു. അവര്‍ക്ക് ഭീകര ശക്തി കൈവരുന്നു. നല്ല മനുഷ്യര്‍ പോലും അകാരണമായി ശര്‍ദ്ദിക്കാന്‍ തുടങ്ങുന്നു, ദൈവദൂഷണം പറയുന്നു.' 'ഒരു കുട്ടി രാത്രിയില്‍ ഷര്‍ട്ട് കത്തിക്കുന്നു. പിശാചുക്കള്‍ അവനോട് എന്താണ് ആവശ്യപ്പെടുന്നത് എന്ന് അവന്‍ എന്നോട് പറഞ്ഞു. അവന്‍ പിശാചുക്കളുമായി സന്ധി ചെയ്താന്‍ അവന്റെ എല്ലാ അസുഖങ്ങളും മാറും എന്ന് അവര്‍ അവനെ പ്രലോഭിപ്പിച്ചു.'
എന്തിനോടുമുള്ള ആസക്തി പിശാചിന്റെ പ്രവര്‍ത്തന ഫലമാണ് എന്ന് അദ്ദേഹം പറഞ്ഞു. 'ആസക്തി നമ്മുടെ മനസിനെ കീഴടക്കുന്ന ഒരു ബാധയാണ്.' 'പ്രശ്‌നങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആളുകള്‍ കൂടുതല്‍ സഹിക്കേണ്ടി വരുന്നു. അവരുടെ പ്രത്യാശ നഷ്ടപ്പെടുന്നു. അവരുടെ ഉള്ളില്‍ പിശാച് കയറിയതായി അവര്‍ക്ക് തോന്നുന്നു. ദൈവത്തിലുള്ള പ്രത്യാശ തിരിച്ചു കൊണ്ടുവരാള്‍ കഴിഞ്ഞാല്‍ ബാധ അവരെ വിട്ട് പോകുന്നു.' അദ്ദേഹം പറഞ്ഞു.
കടപ്പാട് : അഗസ്റ്റസ് സേവ്യര്‍, pravachakasabdam.com