യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നയാളാണ് താനെന്ന് പ്രശസ്ത ഗായകന്‍ എം.ജി ശ്രീകുമാര്‍. ക്രിസ്തു മതത്തില്‍ വിശ്വാസിക്കുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് എം.ജി ശ്രീകുമാര്‍. ക്രിസ്തുമസിനോട് അനുബന്ധിച്ച് എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. 

താന്‍ യേശുവില്‍ വിശ്വസിക്കുകയും യേശുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നയാളാണ്. എന്തുകാര്യം ചെയ്യുന്നതിനുമുന്‍പും യേശു ദേവനോട് പ്രാര്‍ത്ഥിക്കുമെന്നും ശ്രീകുമാര്‍ പറയുന്നു. തന്റെ ജീവിതം മാറ്റി മറിച്ചതു തന്നെ ക്രിസ്തുവാണെന്നും അദ്ദേഹം പറയുന്നു.

വ്യക്തിയെ തന്നെ മാറ്റി മറിക്കാനുള്ള അസാധാരണമായ ശക്തി ദൈവപുത്രനായ യേശുക്രിസ്തുവില്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു. യേശുവിന്റെ ത്യാഗ പൂര്‍ണമായ ജീവിതത്തെക്കുറിച്ചും ശ്രീകുമാര്‍ ലേഖനത്തിലൂടെ ഓര്‍മപ്പെടുത്തുന്നുണ്ട്.

യേശു അനുഭവിച്ച പീഡനങ്ങളും കുരിശുമരണവും എടുത്തു പറയുന്നുണ്ട്. എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകളും എം.ജി ശ്രീകുമാര്‍ നേരുന്നുണ്ട്. നക്ഷത്രവിളക്കുകളില്‍ നിന്നുള്ള പ്രകാശം പോലെ എല്ലാ ഹൃദയങ്ങളിലും നന്മയും സ്‌നേഹവും പ്രസരിക്കട്ടെയെന്നും അദ്ദേഹം പറയുന്നു. 

കടപ്പാട്: മലയാളി വാര്‍ത്ത