സൗഖ്യത്തിന്റെ മാലാഖ എന്നറിയപ്പെടുന്നു. ശാരീരികമായും  ആത്മീയമായും വേദനിക്കുന്നവരെ ആശ്വസിപ്പിക്കുക എന്നതാണ് ഈ മാലാഖയുടെ ദൗത്യം. ഗദ്‌സേമന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചോര വിയര്‍ത്ത ഈശോയെ ആശ്വസിപ്പിച്ചത് ഈ മാലാഖയാണെന്നു വിശ്വസിക്കുന്നു. വിശുദ്ധ റാഫേലിന് നമ്മുടെ മുറിവുകളില്‍ തൈലം പൂശുന്നതിനുള്ള കര്‍ത്തവ്യമത്രേ  നല്‍കിയിരിക്കുന്നത്.

സെപ്തംബര്‍ 29 തിരുസഭ മുഖ്യദൂതന്‍മാരായ വിശുദ്ധ മിഖായേല്‍ , വിശുദ്ധ ഗബ്രിയേല്‍ , വിശുദ്ധ റാഫേല്‍ എന്നിവരുടെ തിരുനാള്‍ ആഘോഷിക്കുന്നു.