മാലാഖമാരില്‍ പ്രധാനപ്പെട്ടവന്‍. 'ദൈവത്തെപ്പോലെ' എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. എല്ലാ തിന്മകളില്‍നിന്നും നമ്മളെ കാത്തുരക്ഷിക്കുക എന്നതാണ് ഈ മാലാഖയുടെ ദൗത്യം. ഈ മാലാഖയെപ്പറ്റി ബൈബിളില്‍ - ദാനിയേല്‍ - 10:13,21,12:1 യൂദാസിന്റെ ലേഖനം - 1:9 വെളിപാടിന്റെ പുസ്തകം - 12:7 എന്നിവിടങ്ങളില്‍ പ്രദിപാതിക്കുന്നു.
വിശുദ്ധ മിഖായേലിന്റെ ജോലി സാത്താന്‍ നിങ്ങള്‍ക്കെതിരെ അഴിച്ചുവിടുന്ന ഭീകരമായ ആക്രമണങ്ങളില്‍നിന്നു നിങ്ങളെ സംരക്ഷിക്കുകയാകുന്നു. ദുഷ്ടപ്പിശാചില്‍നിന്നും അവന്റെ അപകടരമായ കെണികളില്‍നിന്നും നിങ്ങളെ മോചിപ്പിക്കുന്നതിന്, തന്റെ മഹാശക്തിയോടെ ഇടപെടുന്നതും സമരത്തില്‍ നിങ്ങളോടുകൂടെ ചേരുന്നതും മുഖ്യദൂതനും സാര്‍വലൗകിക സഭയുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ മിഖായേലാണ്.
അതിനാല്‍ ലിയോ 13 മന്‍ മാര്‍പാപ്പ രചിച്ച ഭൂതോച്ചാടനം ചെയ്യുന്ന ഹ്രസ്വവും എന്നാല്‍ ഫലപ്രദവുമായ പ്രാര്‍ത്ഥന അനുദിനം ചൊല്ലി വിശുദ്ധ മിഖായേലിന്റെ സംരക്ഷണം അഭ്യര്‍ത്ഥിക്കുക.
സെപ്തംബര്‍ 29 തിരുസഭ മുഖ്യ ദൂതന്‍മാരായ വിശുദ്ധ മിഖായേല്‍ , വിശുദ്ധ ഗബ്രിയേല്‍ , വിശുദ്ധ റാഫേല്‍ എന്നിവരുടെ തിരുനാള്‍ ആഘോഷിക്കുന്നു.