അതുകൊണ്ട് എത്രമാത്രം പാപത്തില്‍ ജീവിച്ചുവോ അതിലേറെ ശക്തിയില്‍ ദൈവത്തിലേക്കു തിരിയുകയാണ് വേണ്ടത്. ഏശയ്യ 59 : 1-3 'രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്ദ്യം സംഭവിച്ചിട്ടില്ല. നിന്റെ അകൃത്യങ്ങള്‍ നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു. നിന്റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍ നിന്നു മറച്ചിരിക്കുന്നു. അതിനാല്‍, അവിടുന്ന് നിന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല. നിന്റെ കരങ്ങള്‍ രക്തപങ്കിലമാണ്. വിരലുകള്‍ അകൃത്യങ്ങളാല്‍ മലിനമായിരിക്കുന്നു. നിന്റെ അധരം വ്യാജം പറയുന്നു. നാവ് ദുഷ്ടത പിറുപിറുക്കുന്നു'.
എന്നാല്‍ കര്‍ത്താവ് വീണ്ടും അരുളിചെയ്യുന്നു:
ഏശയ്യാ 1: 18-20 'വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ രക്ത വര്‍ണമെങ്കിലും കമ്പിളിപോലെ വെലുക്കും. അനുസരിക്കാന്‍ സന്നദ്ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും. അനുസരിക്കാതെ ധിക്കാരം തുടര്‍ന്നാല്‍ വാളിനിരയായിത്തീരും. കര്‍ത്താവ് അരുളിചെയ്തിരിക്കുന്നു '. എഫേസോസ് 4: 17-18 'നിങ്ങള്‍ ഇനിയൊരിക്കലും വ്യര്‍ത്ഥചിന്തയില്‍ കഴിയുന്ന വിജാതീയരെപ്പോലെ ജീവിക്കരുത്. ഹൃദയകാഠിന്യം നിമിത്തം അജ്ഞത ബാധിച്ച അവര്‍ ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ് ദൈവത്തിന്റെ ജീവനില്‍നിന്ന് അകറ്റപ്പെട്ടിരിക്കുന്നു'.
അതുകൊണ്ട്:
എഫേസോസ് 4 :22-24 'നിങ്ങളുടെ പഴയ ജീവിതരീതിയില്‍ നിന്നു രൂപംകൊണ്ട വഞ്ചന നിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയമനുഷ്യനെ ദൂരെയെറിയുവിന്‍. നിങ്ങള്‍ മനസ്സിന്റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ. യഥാര്‍ത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയമനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍'. 2 കോറിന്തോസ് 6 :17 'ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് കര്‍ത്താവ് അരുളിചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്. അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും'. 2 കോറിന്തോസ് 6 :2 'അവിടുന്ന് അരുളിചെയ്യുന്നു. സ്വീകാര്യമായ സമയത്ത് ഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമനായ സമയം. ഇതാ, ഇപ്പോള്‍ രക്ഷയുടെ ദിവസം'.