ദൈവത്തിലേയ്ക്കു തിരിയാന്‍ തടസ്സമായിട്ടുള്ള കാര്യങ്ങള്‍ : -
1. തെറ്റായ വഴികളില്‍ നിന്നും കിട്ടുന്ന താല്‍ക്കാലിക സുഖത്തെ ഉപേക്ഷിക്കാന്‍ കഴിയാത്തത്.
2. പാപത്തില്‍ നിന്നും നേടിയ ഫലങ്ങള്‍ കൈവശമിരിക്കുമ്പോള്‍
3. ലോകത്തില്‍ മാത്രം പ്രത്യാശവച്ചു ജീവിക്കുന്നവരുമായുള്ള അമിതമായ
കൂട്ടുകെട്ടുകള്‍
4. അനീതിയിലും, അസത്യത്തിലും ജീവിക്കുന്നവരുമായുള്ള അമിതമായ
ഇടപെടലുകള്‍
5. ദൈവത്തെ എതിര്‍ക്കുന്ന സാത്താന്റെ അടിമത്തത്തില്‍ കഴിയുന്നതും, ഈ ലോകത്ത് ആസ്വദിച്ച് ജീവിക്കാന്‍ അവന്‍ പ്രേരിപ്പിക്കുന്നു.
ശരീരത്തിന്റെ അഭിലാഷത്തിനനുസരിച്ച് ജീവിക്കുമ്പോള്‍ ആര്‍ക്കും ആത്മീയ മനുഷ്യരാകാന്‍ കഴിയുകയില്ല.
ഗലാത്തിയാ 5:16-17 'ആത്മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്. എന്തെന്നാല്‍, ജഡമോഹങ്ങള്‍ ആത്മാവിന് എതിരാണ്. ആത്മാവിന്റെ അഭിലാഷങ്ങള്‍ ജഡത്തിനും എതിരാണ്. അവ പരസ്പരം എതിര്‍ക്കുന്നതു നിമിത്തം ആഗ്രഹിക്കുന്നതു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കു സാധിക്കാതെ വരുന്നു'.
ശരീരത്തിന്റെ അഭിലാഷങ്ങള്‍ എന്തൊക്കെയാണെന്ന് വചനം പഠിപ്പിക്കുന്നു. ഗലാത്തിയാ 5 :19-21 'വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഈ ദൃശമായ മറ്റു പ്രവരൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു '. ഗലാത്തിയാ 5 :24 'യേശുക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു '.