1.    അന്യജാതിയില്‍പ്പെട്ടവരെ സഹോദരതുല്യം സ്‌നേഹിക്കുക. അവരെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കരുത്.
2.    അന്യജാതിയില്‍പ്പെട്ടവരെ പ്രേമിക്കുകയോ ലൈംഗീക ബന്ധങ്ങളില്‍ ഏര്‍പ്പെടുകയോ അരുത്.
3.    മിശ്രവിവാഹത്തിന് ആരേയും പ്രോത്സാഹിപ്പിക്കരുത്. പിന്‍തിരിപ്പിക്കുക.
4.    വിവാഹത്തെ സംബന്ധിച്ച് സഭയുടെ ആരോഗ്യപരമായ രീതി മാത്രമേ അവലംബിക്കാവു. സഭ മിശ്രവിവാഹം ഉപദേശിക്കുന്നില്ല. മിശ്രവിവാഹത്തെ സംബന്ധിച്ച സഭയുടെ പ്രബോധനങ്ങള്‍ അറിയുക.
5.    മക്കളെ ചെറുപ്പം മുതലേ ഇക്കാര്യങ്ങളില്‍ ശരിയായ ബോധ്യങ്ങള്‍ കൊടുത്ത് വളര്‍ത്തുക.
6.    6.പ്രബോധനങ്ങള്‍ നല്‍കുമ്പോള്‍ ഇക്കാര്യങ്ങള്‍ പഠിപ്പിക്കുക.
7.    ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ മിശ്രവിവാഹബന്ധം അനിവാര്യമായി വന്നാല്‍ത്തന്നെ ക്രിസ്തീയ വിശ്വാസം സ്വീകരിച്ച് സഭയില്‍ അംഗമായാല്‍ മാത്രമേ അവരെ വിവാഹം ചെയ്യാവു. ഇത്തരം സാഹചര്യത്തില്‍ ഈ നടപടി മറ്റൊരാത്മാവിന് ദുര്‍മാതൃകയാകാനിടയുണ്ടോ എന്നും ചിന്തിക്കേണ്ടതാണ്.

മത്താ. 18-6 'എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്‌പ്രേരണ നല്‍കുന്നവന്‍ ആരായാലും അവന് കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരിക്കല്ലുകെട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും'.  

പ്രാര്‍ത്ഥന
കര്‍ത്താവേ..... എന്റെ ജീവന്റെയും ജീവിതത്തിന്റെയും ഉടയവനെ... ഞാനങ്ങയെ ആരാധിക്കുന്നു. എന്റെ പാദങ്ങളെ വിനയത്തിന്റെ മാര്‍ഗ്ഗത്തില്‍ നിന്നും എന്റെ ചിന്തകളെ അന്ധകാരത്തിന്റെ പിടിയില്‍ നിന്നും രക്ഷിക്കണമേ.. കര്‍ത്താവേ, മനുഷ്യന്റെ മാര്‍ഗ്ഗങ്ങള്‍ അവന്റെ നിയന്ത്രണത്തിലല്ലെന്നും നടക്കുന്നവന് നിന്റെ ചുവടുകള്‍ സ്വാധീനമല്ലെന്നും എനിക്കറിയാം. കര്‍ത്താവേ നീതിപൂര്‍വ്വം എന്നെ തിരുത്തേണമേ... വഴുവഴുപ്പുള്ള പാറയില്‍ എന്നെ നിറുത്തരുതേ... ദൈവവചന വിപരീതമായ സ്വഭാവത്തിലേക്ക് നയിക്കുന്ന എല്ലാ ദുഷ്ടപ്പാരൂപികളേയും നസ്രായനായ യേശുവിന്റെ നാമത്തില്‍ ഞാന്‍  ബന്ധിക്കുന്നു. നിത്യ നരകാഗ്നിയിലേക്ക് ആട്ടിപ്പായിക്കുന്നു. പരിശുദ്ധാത്മാവേ എന്നില്‍ നിറയണമേ!     ആമ്മേന്‍.