സുഭാ. 23:22ല്‍ പറയുന്നു: മദ്യം നിന്നെ പാമ്പിനെപ്പോലെ കടിക്കുകയും അണലിയെപ്പോലെ കൊത്തുകയും ചെയ്യും.
സുഭാ. 23:28ല്‍ പറയുന്നു: മദ്യം ദുരിതവും ദുഃഖവും കലഹവും ആവലാതിയും നിനക്കുണ്ടാക്കും.
സുഭാ. 20:1ല്‍ പറയുന്നു: വീഞ്ഞ് പരിഹാസകനും മദ്യം കലഹക്കരാനുമാണ്. അവയ്ക്ക് അടിമപ്പെടുന്നവന് വിവേകമില്ല.
റോമ 13:13ല്‍ പറയുന്നു:മദ്യലഹരിയില്‍ വ്യാപരിക്കരുത്.
ഗലാ. 5:19ല്‍ പറയുന്നു: മദ്യപാനത്തിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശമാക്കില്ല.
ഏശയ്യ 5:22 ല്‍ പറയുന്നു: വീഞ്ഞു കുടിക്കുന്നതില്‍ വീരന്‍മാരും വിവിധതരം മദ്യം കൂട്ടികലര്‍ത്തുന്നതില്‍ വിരുതന്‍മാരും ആയവര്‍ക്കു ദുരിതം.
ഏശയ്യ 5:11ല്‍ പറയുന്നു: ലഹരി പാനീയങ്ങളുടെ പിന്നാലെ ഓടാന്‍ വേണ്ടി അതിരാവിലെ ഉണരുകയും വീഞ്ഞു കുടിച്ചു മദിക്കാന്‍ വേണ്ടി ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്കും ദുരിതം.
ലൂക്കാ. 21:34ല്‍ പറയുന്നു: മദ്യാസക്തി മനസ്സ് ദുര്‍ബലപ്പെടുത്തുന്നു.
ഇത്തിരി മദ്യസുഖത്തിനു വേണ്ടി ഒത്തിരി വിലയുള്ള നിന്റെ ജീവിതം നശിപ്പിക്കരുത്.