നിന്റെ ആത്മാവില്‍ മായാത്ത മുദ്രയായി മാറിയ മാമ്മോദീസയെയും....
നിന്റെ ആത്മാവിന്റെ ഭക്ഷണമായ വിശുദ്ധ കുര്‍ബ്ബാനയെയും...
നിനക്കു ജന്മം തന്ന മാതാപിതാക്കളെയും...
വിശുദ്ധ പാരമ്പര്യങ്ങളെയും...തകര്‍ത്ത് ക്രിസ്തുവിന്റെ ശരീരമായ തിരുസഭയ്ക്ക് മുറിവേല്‍പ്പിച്ച് നീ അന്യമതസ്ഥരുമായി വിവാഹബന്ധത്തിലേര്‍പ്പെട്ട് ക്രിസ്തുവാകുന്ന മുന്തിരിച്ചെടിയില്‍ നിന്ന് സ്വയം തന്നെ വെട്ടിമാറ്റരുത്.
ലോകത്തിന് ഇത് തെറ്റായി തോന്നില്ല. തെറ്റായി തോന്നില്ലെന്ന് മാത്രമല്ല പുരോഗമന ചിന്തയായും മാന്യതയായും പരിഗണിക്കപ്പെടും. കാരണം അവര്‍ക്ക് തിരുവചനം അറിയില്ല.

നിയമാവര്‍ത്തനം 7:3-ല്‍ പറയുന്നു: ''അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്‍മാര്‍ക്കു വേണ്ടി സ്വീകരിക്കുകയോ അരുത്.''

തോബിത് 4:12-13 പറയുന്നു:''അന്യജനതകളില്‍ നിന്നു വിവാഹം ചെയ്യരുത്. നിന്റെ പൂര്‍വ്വീകരുടെ ഗോത്രത്തില്‍ നിന്നു മാത്രം ഭാര്യയെ സ്വീകരിക്കുക. അന്യജനതകളില്‍ നിന്നു വിവാഹം ചെയ്യരുത്. നാം പ്രവാചകരുടെ സന്തതികളാണ്. മകേന, നമ്മുടെ പൂര്‍വ്വ പിതാക്കന്മാരായ നോഹ, അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാര്‍ച്ചക്കാരുടെ ഇടയില്‍ നിന്നാണ് ഭാര്യമാരെ തിരഞ്ഞെടുത്തത് എന്ന കാര്യം നീ സ്മരിക്കണം. സന്താനങ്ങള്‍ വഴി അവര്‍ അനുഗ്രഹീതരായി. നിന്റെ ജന്മത്തിന്റെ മക്കളില്‍ നിന്ന് ഭാര്യയെ സ്വീകരിക്കാതെ അവരെ നിന്ദിക്കരുത്. അഹങ്കാരം വിനാശവും അരാജകത്വവും വരുത്തും.''

പുറപ്പാട് 34:15-ല്‍ പറയുന്നു: ''ആ ദേശത്തെ നിവാസികളുമായി നിങ്ങള്‍ ഉടമ്പടി ചെയ്യരുത്. കാരണം തങ്ങളുടെ ദേവന്‍മാരെ ആരാധിക്കാനും ബലിയര്‍പ്പിക്കാനും അവര്‍ നിങ്ങളെ ക്ഷണിക്കുകയും അവരുടെ ബലിവസ്തു ഭക്ഷിക്കാന്‍ നിങ്ങള്‍ക്ക് ഇടയാവുകയും ചെയ്യും. അതിനാല്‍ അവരുടെ പുത്രിമാരെ,നിങ്ങളുടെ പുത്രന്‍മാരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്‌തെന്ന് വരാം.''

1 രാജ 11:2-ല്‍ പറയുന്നു.''നിങ്ങള്‍ അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത്. അവര്‍ നിങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ ദേവന്‍മാരിലേക്കു വശീകരിച്ചു കളയും എന്ന് അവരെക്കുറിച്ച് കര്‍ത്താവ് അരുളി ചെയ്യുന്നു.''

ജ്ഞാനിയായ സോളമന്‍ നശിക്കാന്‍ കാരണം അന്യ വംശത്തില്‍പ്പെട്ട സ്ത്രീകളെ ഭാര്യയായി സ്വീകരിച്ചതുകൊണ്ടാണ്. സോളമന്‍ അനേകം വിദേശവനിതകളെ പ്രേമിച്ച് അവരെ ഭാര്യമാരായി സ്വീകരിച്ച് അതുമൂലം സോളമനുണ്ടായ തകര്‍ച്ച:
പ്രഭാ. 47:19-ല്‍ പറയുന്നു.''സോളമന്‍ അഭിലാഷങ്ങള്‍ക്കു കീഴ്‌പ്പെട്ട് സ്ത്രീകള്‍ക്ക് അധീനനായി മിശ്രവിവാഹം കഴിച്ചു.''
(1 രാജ 11/1) അതുമൂലം എന്തു സംഭവിച്ചു.
1. സത്കീര്‍ത്തിക്ക് കളങ്കം വരുത്തി
2. സന്തതി പരമ്പരയെ മലിനമാക്കി
3. മക്കളെ ക്രോധത്തിന് ഇരയാക്കി
4. മക്കള്‍ക്ക് ദു:ഖകാരണമുണ്ടാക്കി

എസ്ര 9-ാം അദ്ധ്യായത്തില്‍ മിശ്രവിവാഹം നടത്തി വിശുദ്ധജനം അശുദ്ധരായി മാറിയതും എസ്ര 10-ാം അദ്ധ്യായത്തില്‍ എസ്രാ എന്ന പുരോഹിതന്‍ മിശ്രവിവാഹത്തിന്റെ അശുദ്ധിയില്‍ നിന്നു ഇസ്രയേല്‍ ജനത്തെ വിശുദ്ധീകരിക്കുന്നതായും മിശ്രവിവാഹത്തെ ഓര്‍ത്ത് അനുതപിക്കുകയും മിശ്രവിവാഹം ദൈവജനത്തില്‍ നിന്ന് അവസാനിപ്പിക്കുകയും ചെയ്യുന്നതായി വിവരിച്ചിരിക്കുന്നു.

യുവജനമേ നിന്റെ ജീവിതത്തില്‍ നിനക്കു ജന്മം തന്ന ദൈവവചനത്തെ അനുസരിക്കണമോ, വിശ്വസിക്കണമോ....?. അതോ ദൈവവചനം അറിയാത്ത ലോകത്തെ വിശ്വസിക്കണമോ? അനുസരിക്കണമോ? ചിന്തിക്കുക.

യുവജനമേ
നിങ്ങളില്‍ അനന്തമായ സാധ്യതകളുണ്ട്.
നിങ്ങളില്‍ അനന്തമായ ദൈവശക്തി
നിക്ഷേപിക്കപ്പെട്ടിരിക്കുന്നു.!!
അനന്തമായ ഊര്‍ജ്ജം സംഭരിച്ചുവച്ചിരിക്കുന്ന
ഊര്‍ജ്ജ ഉറവിടമാണ് നിങ്ങള്‍ !!!

അനന്തശക്തിയായ ദൈവത്തോട് ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മാത്രമേ അനന്ത സാധ്യതകളിലേക്ക് ഉയരാന്‍ സാധിക്കൂ. പാപത്തിന്റെ പന്നിക്കൂട്ടില്‍ നിന്ന്, ദുഷിച്ച ബന്ധങ്ങളില്‍ നിന്ന് തിരിച്ചു വരിക.

അള്‍ത്താരയിലേക്ക്... ദിവ്യകാരുണ്യത്തിലേക്ക്...
ഭവനത്തിലേക്ക്... മാതാപിതാക്കളുടെ ഹൃദയത്തിലേക്ക്...
സന്ധ്യാപ്രാര്‍ത്ഥനയിലേക്ക്.... ഉത്തരവാദിത്വങ്ങളിലേക്ക്...
ആദി വിശുദ്ധിയിലേക്ക് തിരിച്ചു നടക്കു... ഉത്സാഹത്തോടെ,

യുവജനമേ,
നിങ്ങള്‍ അമൂല്യരാണ്.....!
നിങ്ങള്‍ അതുല്യരാണ്...!
നിങ്ങള്‍ക്കു വിലയുണ്ട്...!
സ്വര്‍ഗ്ഗത്തോളം..!
ക്രിസ്തുവോളം...!
ക്രിസ്തുവിന്റെ രക്തത്തോളം....!
ഈ പ്രപഞ്ചത്തോളം വിലയുണ്ട്.
ഈ പ്രപഞ്ചത്തെ മാറ്റി മറിക്കാനുള്ള ശക്തി നിങ്ങളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്.

അറിയുക നിങ്ങളില്‍ ഒരു വിശുദ്ധനുണ്ട്.

അന്നക്കുട്ടിയില്‍ വി. അല്‍ഫോന്‍സാമ്മ ഉണ്ടായിരുന്നതുപോലെ...
ഫ്രാന്‍സിസ്സില്‍ വി. ഫ്രാന്‍സിസ് അസ്സിസ്സി ഉണ്ടായിരുന്നതുപോലെ...
അഗസ്റ്റിനില്‍ വി. അഗസ്റ്റിന്‍ ഉണ്ടായിരുന്നതുപോലെ…..
നിങ്ങളിലും ഒരു വിശുദ്ധനുണ്ട്.
ആ വിശുദ്ധ വ്യക്തിത്വത്തെ ഉണര്‍ത്തുക. വളര്‍ത്തുക.
11-ാം വയസ്സില്‍ വിശുദ്ധയായി തീര്‍ന്ന വിശുദ്ധ മരിയഗൊരെത്തിയെപ്പോലെ…..
12-ാം വയസ്സില്‍ വിശുദ്ധയായിതീര്‍ന്ന വി. ആഗ്നസ്സിനെപ്പോലെ…..
13-ാം വയസ്സില്‍ വിശുദ്ധനായിതീര്‍ന്ന വി. ജസ്റ്റിനെപ്പോലെ…..
14-ാം വയസ്സില്‍ വിശുദ്ധനായി തീര്‍ന്ന വിശുദ്ധ ഡൊമിനിക് സാവിയോയെപ്പോലെ….
15-ാം വയസ്സില്‍ വിശുദ്ധനായി തീര്‍ന്ന വിശുദ്ധ അഗാപിറ്റ്‌സിനെപ്പോലെ…
16-ാം വയസ്സില്‍ വിശുദ്ധയായി തീര്‍ന്ന വി. ലൂസിയെപ്പോലെ…
17-ാം വയസ്സില്‍ വിശുദ്ധനായി തീര്‍ന്ന വി. ജോണ്‍ ബര്‍ക്കുമാന്‍സിനെപ്പോലെ…
23-ാം വയസ്സില്‍ വിശുദ്ധനായി തീര്‍ന്ന വി. അലോഷ്യസിനെപ്പോലെ….
24-ാം വയസ്സില്‍ വിശുദ്ധയായി തീര്‍ന്ന വി. കൊച്ചുത്രേസ്യയെപ്പോലെ…

മറ്റനേകം വിശുദ്ധരെപ്പോലെ, രക്തസാക്ഷികളെപ്പോലെ നിന്റെ യൗവ്വനം യുവാവായ യേശുവിനു വേണ്ടി ഒരു കൊടുങ്കാറ്റായി മാറ്റിക്കൂടെ. അതിനുള്ള ആത്മീയ ശക്തി നിന്നില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു.

തിരിച്ചറിയൂ..

തിരിച്ചുവരാന്‍ പറ്റാത്ത വിധത്തില്‍ നിങ്ങള്‍ അകന്നുപോയിട്ടില്ല!
പണിതുയര്‍ത്താന്‍ പറ്റാത്ത വിധത്തില്‍ നിങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടില്ല!
കണ്ടെത്താന്‍ പറ്റാത്ത വിധത്തില്‍ നിങ്ങള്‍ കാണാതായിട്ടില്ല!
മാനസാന്തരപ്പെടാന്‍ പറ്റാത്ത വിധത്തില്‍ നിങ്ങള്‍ നശിച്ചിട്ടില്ല!
വീണ്ടെടുക്കാന്‍ പറ്റാത്ത വിധത്തില്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല!
പാപത്തില്‍ വീണെന്നു കരുതി നിങ്ങളുടെ മാറ്റ് കുറഞ്ഞിട്ടില്ല!
യേശുവിന് നിങ്ങളില്‍ വലിയ വിശ്വാസമുണ്ട്!
തിരുസഭയ്ക്ക് നിങ്ങളില്‍ വലിയ പ്രതീക്ഷയുണ്ട്!
നിങ്ങളെ കാത്തിരിക്കുന്ന അനേകായിരങ്ങളുണ്ട്!
നിങ്ങളുടെ വിശുദ്ധമായ കൈവയ്പ്പിനായി ഒരു തലമുറ തന്നെ കാത്തിരിപ്പുണ്ട്.
സുവിശേഷത്തിന്റെ പ്രകാശത്തില്‍ നിറയുക.
നന്മയുടെ പ്രവാചകദൗത്യം നെഞ്ചിലേറ്റുക...
അമൂല്യമായ യൗവനം.....
കരുത്താര്‍ന്ന യൗവനം....
തിളക്കമാര്‍ന്ന യൗവനം...യുവാവായ യേശുവിന് വേണ്ടിയാകട്ടെ.
നിന്റെ ആത്മാവ് ഉടമസ്ഥനുവേണ്ടി ദാഹിക്കട്ടെ

യുവജനങ്ങളോട് ചാവറ പിതാവ് സംസാരിക്കുന്നു

1. മക്കളെ, നിങ്ങള്‍ മാതാപിതാക്കളുടെ ദൈവ നിക്ഷേപമാകുന്നു.
2. ദൈവസ്‌നേഹവും ദൈവഭയവും ഉള്ള മക്കള്‍ മാതാപിതാക്കളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും.
3. വളരുവാന്‍ ഭക്ഷണം എന്നതുപോലെ അറിവും വിശുദ്ധിയും ആത്മീയ ഭക്ഷണമാകണം.
4. ചീത്ത പുസ്തകങ്ങള്‍ സൂക്ഷിക്കുന്നത് വൈക്കോലില്‍ തീ ഒളിച്ചു വയ്ക്കുന്നതുപോലെയാകുന്നു. പതിവായി സത്ഗ്രന്ഥങ്ങള്‍ വായിച്ച് ധ്യാനിക്കുക. അത് ബുദ്ധിയെ പ്രകാശിപ്പിക്കും.
5. നിങ്ങള്‍ സന്ധ്യക്കു മുമ്പേ വീട്ടില്‍ എത്തി സന്ധ്യാനമസ്‌ക്കാരങ്ങളില്‍ പങ്കുചേരണം.
6. പ്രായത്തിനടുത്ത് വസ്ത്രധാരണവും ആത്മവിശുദ്ധിയും ഉള്ളവരാകണം. അമിതമായ വേഷാലങ്കാരം നിങ്ങളെ തിന്മയിലേക്ക് നയിക്കും.
7. നിങ്ങള്‍ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ സ്വഭാവഗുണവും ജീവിതമര്യാദകളും ഉള്ളവരെ തിരഞ്ഞെടുക്കുക.
8. നിങ്ങള്‍ പ്രായത്തിലും, പ്രാപ്തിയും എത്തിയാലും മാതാപിതാക്കള്‍ക്കു കൊടുക്കേണ്ട അംഗീകാരവും, വിധേയത്വവും നല്കണം.
9. നിങ്ങളെ ഓര്‍ത്ത് മാതാപിതാക്കള്‍ കണ്ണീര്‍ വീഴ്ത്താന്‍ ഇടവരരുത്. അവരെ വേദനിപ്പിച്ചാല്‍ ഈ ലോകത്തില്‍ തന്നെ  നിങ്ങള്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.
10. ഏറ്റവും പ്രധാനമായി നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്‌നേഹിക്കുകയും പരസ്പരം ക്ഷമിക്കുകയും ചെയ്യുവിന്‍.

11. ഹൃദയത്തില്‍ വളരുന്ന പാപത്തിന്റെ പാഴ്മരങ്ങളെ വെട്ടി വീഴ്ത്താന്‍ തയ്യാറാകുമോ?
12. ശരിതെറ്റുകള്‍ തിരിച്ചറിഞ്ഞ് നഷ്ടസ്വര്‍ഗ്ഗം കരസ്ഥമാക്കാന്‍ യുവാക്കളേ ഒന്നു ശ്രമിച്ചുകൂടേ?
13. ആത്മസുഖം നഷ്ടപ്പെടുത്തി അടിമത്വത്തില്‍ കഴിയുന്നവരെ ഉണരൂ നന്മയിലേക്ക്.....
14. വളരു ദൈവ സ്‌നേഹത്തിലേക്ക്……