മോഷണം തെറ്റാണ്. ആക്രമണം അതിനേക്കാള്‍ ഹീനമാണ്. കൊലപാതകം ഏറ്റവും ഹീനമാണ്. ഫിലാഡല്‍ഫിയയിലെ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ചാപ്പുട്ട് പറഞ്ഞു. പ്ലാന്‍ഡ് പാരന്റ് ഹുഡിന്റെ കുത്സിതപ്രവര്‍ത്തികള്‍ വെളിച്ചത്തുകൊണ്ടുവന്ന രഹസ്യവീഡിയോകളുടെ പശ്ചാത്തല ത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിഷ്‌കളങ്ക ശിശുക്കളുടെ കൊലപാതകത്തെ മറ്റൊന്നുമായും തുലനം ചെയ്യാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഷണവും കൊലപാതകവും ഗൗരവമേറിയ പാപങ്ങള്‍ തന്നെ. എന്നാല്‍ അവ താരതമ്യം ചെയ്യാനാവില്ല. മനപൂര്‍വ്വം ഗര്‍ഭസ്ഥശിശുവിനെ കൊല്ലുന്നത് അതിനിന്ദ്യമായ പ്രവൃത്തിയാണ്. എന്തെല്ലാം കാരണം പറഞ്ഞാലും അതിന് ന്യായീകരണമില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്ലാന്‍ഡ് പാരന്റ് ഹുഡിന്റേതായി ഇതുവരെ അഞ്ചു രഹസ്യവീഡിയോകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഗര്‍ഭസ്ഥശിശുക്കളുടെ ശരീരഭാഗങ്ങള്‍ക്കു വിലയിടുന്നതും ഭ്രൂണഹത്യ നടത്തുന്ന രീതികള്‍ വിശദമായി വിവരിക്കുന്നതുമായ മനുഷ്യത്വരഹിത ദൃശ്യങ്ങള്‍ നിറഞ്ഞതാണ് ഈ വീഡിയോകള്‍. ലോകമെമ്പാടുമുളള മനുസ്‌നേഹികളും പ്രോലൈഫ് പ്രവര്‍ത്തകരും ഇതിനെതിരെ ശക്തമായി രംഗത്തു വന്നിട്ടുണ്ട്.