www.eta-sda.com hushskinandbody.com www.iaffirm.org www.offtopmag.com www.radieselparts.com www.stghealth.com thedigitallatina.com www.thinkdesignable.com www.topspottraining.com togel4d hotogel jasa-gbpointblank.com togel online beautifulawarenessproject.com www.athmaraksha.org asiatreetops.com americanallergy.com kenyasuda.com americanallergy.com ampera4d togel aman terpercaya togel online bandar togel toto togel togel pulsa situs togel slot gacor slot thailand slot dana slot gopay slot 5000 togel online bandar togel toto togel togel pulsa situs togel slot gacor slot thailand slot dana slot gopay slot 5000 slot gacor slot dana slot gacor slot gacor

ഇന്ത്യ: ലോകം അവളോട് പറഞ്ഞത് നിനക്കൊരു അമ്മയാകാന്‍ കഴിയില്ല എന്നാണ്. അക്കാര്യം തുറന്നു പറഞ്ഞുകൊണ്‍ാണ് അവള്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചതും. വിവാഹരാത്രിയില്‍ ആ ദമ്പതികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ബൈബിളെടുത്തു വായിച്ചപ്പോള്‍ ലഭിച്ചതാകട്ടെ. കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ നിനക്ക് മക്കളുണ്‍ാകുമെന്ന് ദൈവം അബ്രാഹത്തിന് നല്‍കിയ വാഗ്ദാനവും. ആ വചനത്തില്‍ അവര്‍ വിശ്വസിച്ച് ഇന്ന് ആ ദമ്പതികള്‍ക്ക് അഞ്ചു മക്കളുണ്‍്. ഇത് ഷെജിന്‍-സ്മിത ദമ്പതികളുടെ അനുഭവം.

    2003 മാര്‍ച്ച് ഒന്നിന് വിവാഹിതരായ ഷെജിനും സ്മിതയ്ക്കും ഏതൊരു കുടുംബജീവിതത്തിന്റെയും സ്വപ്നമായ കുഞ്ഞുങ്ങള്‍ എന്ന യാഥാര്‍ഥ്യം മുമ്പില്‍ ഉായിരുന്നില്ല. കാരണം തെറോയിഡ് 150 മൈക്രോ ഗ്രാം കഴിച്ചുകൊണ്‍ിരുന്ന സ്മിതയ്ക്ക് കുട്ടികളുണ്‍ാകാന്‍ സാധ്യതയില്ല എന്നാണ് മെഡിക്കല്‍ സയന്‍സ് പറഞ്ഞത്. ഇക്കാര്യം ഷെജിനോട് പറഞ്ഞുകൊണ്‍ാണ് സ്മിത വിവാഹിതയായതും. പ്രാര്‍ത്ഥനയിലും ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തിലും അധിഷ്ഠിതമായ ഉറച്ച തീരുമാനമാണ് ഇരിങ്ങാലക്കുട സ്വദേശിയും ജീസസ് യൂത്ത് സജീവ പ്രവര്‍ത്തകനുമായ ഷെജിനെ ആലപ്പുഴക്കാരിയായ സ്മിതയെ വിവാഹം കഴിക്കുന്നതിലേക്ക് നയിച്ചത്. വിവാഹരാത്രിയില്‍ ഇരുവരും കൂടി പ്രാര്‍ത്ഥിച്ചു. വചനമെടുത്തപ്പോള്‍ കിട്ടിയത് അബ്രാഹത്തോട് ദൈവം ചെയ്ത വാഗ്ദാനമാണ്. നിന്റെ സന്തതികള്‍ കടല്‍ത്തീരത്തെ മണല്‍ത്തരികള്‍ പോലെയായിരിക്കും. ഈ വചനം വരാനിരിക്കുന്ന അത്ഭുതത്തിന് കാരണമായി മാറുമെന്ന് ഇരുവരും ഹൃദയത്തില്‍ വിശ്വസിച്ചു. ദൈവം എത്ര കുട്ടികളെ തന്നാലും സ്വീകരിക്കും എന്ന് അവര്‍ ആ നിമിഷം തീരുമാനമെടുത്തു.

    അസാധ്യകാര്യങ്ങളില്‍ നമ്മുടെ ബലഹീനതയെ ശക്തിയാക്കി മാറ്റുന്ന ഇന്നും ജീവിക്കുന്നവനായ കര്‍ത്താവ് അത്ഭുതം പ്രവര്‍ത്തിച്ചു. 2003 ഏപ്രിലില്‍ സ്മിത ഗര്‍ഭിണിയായി. കുട്ടി മന്ദബുദ്ധിയാകാനും ചിലപ്പോള്‍  അബോര്‍ഷനാകാനും സാധ്യതയുണ്‍് എന്ന് പലരും പറഞ്ഞു. തൈറോയിഡ് 150 മൈക്രോഗ്രാം സ്മിത കഴിക്കുന്നതായിരുന്നു അതിനു കാരണം. പിന്നീട് പ്രാര്‍ത്ഥനയുടെ ദിവസങ്ങളായിരുന്നു. ആദ്യ കുട്ടിയായ ജേസിക്കാ മരിയ ഈ ലോകത്തിലേക്കു വന്നു. പൂര്‍ണ ആരോഗ്യവതിയായി. ആദ്യ കുഞ്ഞുണ്‍ായി ആറുമാസങ്ങള്‍ക്കുശേഷം സ്മിത രണ്‍ാമതും ഗര്‍ഭിണിയായി. തെരേസയായിരുന്നു ആ കുഞ്ഞ്. ഷെജിന്‍-സ്മിത ദമ്പതികള്‍ക്ക് പിന്നീട് ജെസ്സെ, ജോഷ്വാ, ജൊവാന എന്നിങ്ങനെ മൂന്നു കുട്ടികള്‍ കൂടി ജനിച്ചു.

    പ്രസവങ്ങളെല്ലാം നോര്‍മലായിരുന്നു. ഓരോന്നു കഴിയുമ്പോഴും ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹംപോലെ തൈറോയിഡ് കഴിക്കുന്നത് 25 ഗ്രാം വച്ച് കുറഞ്ഞു. ഇപ്പോള്‍ വെറും 25 മൈക്രോഗ്രാം എന്ന നിലയിലായി തെറോയിഡിന്റെ അളവ്. ഒന്നാമത്തെ പ്രസവം വളരെയധികം ബുദ്ധിമുട്ടു നിറഞ്ഞതായിരുന്നു. അതിനുശേഷം ഒട്ടൊക്കെ ഭയപ്പാടോടെയാണ് കഴിഞ്ഞിരുന്നത്. സ്മിത ഓര്‍മ്മിക്കുന്നു. ആ സമയത്താണ് ഒരു ധ്യാനത്തിന് പോകുന്നത്. ആരാധനയുടെ സമയത്ത് വൈദീകന്‍ വിളിച്ചുപറഞ്ഞു. പ്രസവവുമായി ബന്ധപ്പെട്ട് പേടിയുള്ള ഒരു സഹോദരിയുടെ ഭയം കര്‍ത്താവ് എടുത്തു നീക്കുന്നുവെന്ന്. അത് എനിക്കുള്ള സന്ദേശമാണെന്ന് ഞാന്‍ വിശ്വസിച്ചു. ആ സമയം ഗര്‍ഭിണിയാണെന്ന് വിവരവും അറിയില്ലായിരുന്നു.

    ആദ്യപ്രസവത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് ചേച്ചിയുമായി സംസാരിച്ചപ്പോള്‍ ചേച്ചിപറഞ്ഞു. നീ കൊന്തചൊല്ലി പ്രാര്‍ത്ഥിക്ക്. മാതാവ് നിന്റെ പ്രസവവേദന കുറച്ചുതരും. അന്നു മുതല്‍ ശക്തമായി കൊന്ത ചൊല്ലുന്നതിനാരംഭിച്ചു. അത്ഭുതകരമെന്ന് പറയട്ടെ. രണ്‍ാമത്തെ പ്രസവം എന്നെ സംബന്ധിച്ച് വലിയ അസ്വസ്ഥതകള്‍ നല്‍കിയില്ല. മൂന്നാമത്തെ പ്രസവകാലത്ത് ഒട്ടൊക്കെ പ്രാര്‍ത്ഥനയില്‍ കുറവനുഭവപ്പെട്ടു. അതിനാല്‍ ബുദ്ധിമുട്ടുകളും വര്‍ദ്ധിച്ചു. കഷ്ടതകളുടെ കാലത്ത് ദൈവത്തെ വിളിച്ചപേക്ഷിക്കുകയും നല്ല കാലമാകുമ്പോള്‍ മറക്കുകയും ചെയ്യുന്ന മനുഷ്യസ്വഭാവം എന്നെയും പിടികൂടി. സ്മിത പറഞ്ഞു. പിന്നീട് പ്രാര്‍ത്ഥനയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. തുടര്‍ന്നുള്ള രണ്‍ു പ്രസവങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ കുറവായിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം എന്നെ അതിന് സഹായിച്ചു. ഓരോ പ്രസവത്തിന്റെയും ആറുമാസത്തെ ഇടവേളക്കുശേഷം വീണ്‍ും ഗര്‍ഭിണിയായപ്പോള്‍ മുലയൂട്ടുന്നത് നിര്‍ത്തേണ്‍ിവന്നു. അതിനെയും തുടരെത്തുടരെ കുട്ടികളുണ്‍ാകുന്നതിനെയും പലരും വിമര്‍ശിച്ചു. ഞങ്ങള്‍ക്കത് വിഷമത്തിന് കാരണമായി. എങ്കിലും ദൈവം തരുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കുമെന്ന് ഉറച്ച തീരുമാനത്തില്‍ നിന്ന് പി•ാറിയില്ല. അഞ്ചാമത്തെ കുട്ടി ഒമ്പതു മാസമായപ്പോള്‍ പാലുകുടി തനിയേ നിറുത്തി. എത്ര നിര്‍ബന്ധിച്ചാലും കരഞ്ഞ് ഒഴിഞ്ഞുമാറും. കൂടുതല്‍ നാളുകള്‍ മൂത്ത കുട്ടികളെ മുലയൂട്ടിയില്ല എന്ന എല്ലാവരുടെയും പരാതികള്‍ക്ക് മറുപടിയായി ദൈവം ഞങ്ങള്‍ക്ക് തിരിച്ചറിവ് തന്നതാണ്. അങ്ങനെയാണ് ഈ സംഭവത്തെ ദമ്പതികള്‍ വിലയിരുത്തുന്നത്.

    കുഞ്ഞുങ്ങള്‍ ഭാരമാണ്. അവരെ വളര്‍ത്തി നല്ല നിലയിലാക്കണമെങ്കിലുള്ള കഷ്ടപ്പാടുകള്‍, ഭാവിയെക്കുറിച്ചുള്ള ആകുലത ഇതിലെല്ലാം മാനുഷികമായി പദ്ധതികള്‍ തയ്യാറാക്കി വിഷമിക്കുന്നവര്‍ക്ക് ചിലപ്പോള്‍ കുട്ടികള്‍ ഭാരമായി അനുഭവപ്പെടും. മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. അന്തിമമായ തീരുമാനം കര്‍ത്താവിന്റെതത്രേ. കുട്ടികളുടെ എണ്ണം കൂടുതലുള്ളത് പങ്കുവയ്ക്കപ്പെടുന്ന സ്‌നേഹത്തെ തിരിച്ചറിയുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നു. മാതാപിതാക്ക•ാര്‍ ഒരു കുട്ടിയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ് ഒരേയൊരു സന്താനം മാത്രം തങ്ങള്‍ക്ക് മതി എന്ന് തീരുമാനിക്കുന്നത്. ഷെജിനും സ്മിതയും ഏകസ്വരത്തില്‍ പറയുന്നു.

    പരസ്പരമുള്ള സഹകരണവും ആത്മബന്ധവും തങ്ങളുടെ കുട്ടികളുടെ ഇടയില്‍ രൂപപ്പെടുന്നത് ആഹ്ലാദത്തോടെയാണ് ഈ ദമ്പതികള്‍ തിരിച്ചറിയുന്നത്. ടി.വി.പ്രോഗ്രാമുകളേക്കാള്‍ അവര്‍ക്ക് സ്വന്തമായ ഒരു ലോകത്ത് പരസ്പരം കളിച്ചു നടക്കാനാണിഷ്ടം. മാതാപിതാക്ക•ാര്‍ പറയാറുണ്‍്. ഒന്നോ രണ്‍ോ കുട്ടികളെ വളര്‍ത്തുന്നത് ഭാരപ്പെട്ട ജോലിയാണെന്ന്. പക്ഷേ ഞങ്ങളെ സംബന്ധിച്ച് അഞ്ച് കുട്ടികളെ വളര്‍ത്തുന്നത് ക്ലേശകരമായി അനുഭവപ്പെടുന്നില്ല.  എന്തു കിട്ടിയാലും പങ്കുവയ്ക്കുകയും ചിലപ്പോഴൊക്കെ വഴക്കുണ്‍ാക്കുമ്പോള്‍ രണ്‍ുപേരെയും വിളിച്ചു നിര്‍ത്തി സോറി പറഞ്ഞ് തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കും. സഹകരണ മനോഭാവവും ക്ഷമിക്കുവാനുള്ള കഴിവും കുട്ടികളില്‍ വളര്‍ന്നുവരുന്നുണ്‍്. അനുഭവത്തില്‍ നിന്ന് ഈ ദമ്പതികള്‍ പറഞ്ഞു.

    മൂന്നാമത് ഗര്‍ഭിണിയായിരിക്കെ, എട്ടാം മാസത്തിലാണ് പി.എസ്.സി. പരീക്ഷ എഴുതുന്നത്. റിസള്‍ട്ട് വന്നപ്പോള്‍ ഫസ്റ്റ് റാങ്ക്. ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലല്ലാതെ ഇത് മറ്റെന്താണ്? അങ്ങനെ വി.എച്ച്.എസ്.സി.യില്‍ ഡയറി സയന്‍സ് അധ്യാപികയായി ജോലികിട്ടി. ഷെജിന്‍ അന്ന് എച്ച്.ഡി.എഫ്.സി. ബാങ്കില്‍ മാനേജരാണ്. ജോലിക്ക് പോകേണ്‍യെന്ന് സ്മിത തീരുമാനിച്ചെങ്കിലും ദൈവം നല്‍കിയ ജോലി ഏറ്റെടുക്കണം. എന്ന ചിന്തയില്‍ വി.എച്ച്.എസ്.സി.യില്‍ ടീച്ചറായി കയറി. ഷെജിന്‍ ജോലി രാജിവച്ച് കോട്ടയത്തെത്തി. വലിയ കുടുംബത്തിന്റെ ചിലവുകള്‍ക്കനുസരണമായി മറ്റൊരു ജോലി വീടിനടുത്തുതന്നെ ദൈവം ഷെജിനും നല്കി.

    മൂത്തമകള്‍ ജസീക്കായ്ക്ക് രണ്‍ുവയസ്സ് പ്രായമായിട്ടും വായില്‍ വിരലിടുന്ന ദുഃശ്ശീലമുണ്‍ായിരുന്നു. ഉണര്‍ന്നിരിക്കുമ്പോഴും, ഉറങ്ങുമ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. സുഹൃത്തുക്കളായ ഡോക്ടര്‍ ദമ്പതികളോട് ഇതെക്കുറിച്ച് സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു. നിങ്ങള്‍ രണ്‍ുപേരും കൂടി കുട്ടിയുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന്. തങ്ങളുടെ കുട്ടിക്കുണ്‍ായിരുന്ന ഈ ദുഃശ്ശീലം രുമാസം പ്രാര്‍ത്ഥിച്ചപ്പോള്‍ മാറി. അതുകേട്ട് ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. എത്രയോ വലിയ ദാനം സ്വന്തം കൈയിലുണ്‍ായിരിക്കെ മറ്റെവിടെയൊക്കെയോ അന്വേഷിച്ചുപോകുന്നു. അന്ന് രാത്രി ജസീക്കാ വായില്‍ കൈവച്ചപ്പോള്‍ ഞങ്ങള്‍ ഇരുവരും കൂടി അവളുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ തലയില്‍ നിന്ന് കൈയ്യെടുക്കുന്നതിന് മുമ്പ് ഉറങ്ങിക്കിടന്ന ജസീക്കാ കൈ വായില്‍ നിന്നെടുത്തു. പിന്നീടൊരിക്കലും ഈ ദുഃശ്ശീലം ഇവള്‍ ആവര്‍ത്തിച്ചിട്ടില്ല.