നിങ്ങള്‍ കുടുംബനാഥനോ നാഥയോ ആയാല്‍ ദൈവം നിങ്ങള്‍ക്കു നല്കുന്ന സന്താനങ്ങളുടെ കാര്യത്തിലും ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്നുള്ള വിവേചനയുടെ കാര്യത്തിലും ദൈവതിരുമനസ്സിനോടു പൂര്‍ണ്ണമായി അനുരൂപപ്പെടണം. വിശ്വാസത്തിന്റെ അരൂപിയാല്‍ പ്രചോദിതരായിരുന്നപ്പോള്‍ വലിയ കുടുംബങ്ങളെ ദൈവത്തിന്റെ ദാനവും സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അനുഗ്രഹവുമായി ആളുകള്‍ കരുതിയിരുന്നു. തങ്ങളുടെ മക്കളുടെ പിതാവായി ദൈവത്തെത്തന്നെ അവര്‍ കണ്ടിരുന്നു. പക്ഷെ, ഇപ്പോള്‍ ആ വിശ്വാസം ക്ഷയിച്ചിരിക്കുന്നു. ദൈവത്തെ മാറ്റി നിറുത്തിയുള്ള ഒരു ജീവിതമാണ് ഇന്ന് പലരും നയിക്കുന്നത്. ഒരുവേള ദൈവത്തെപ്പറ്റി ഓര്‍ത്താല്‍ അത് ആ ദൈവത്തെ ഭയപ്പെടുന്നതിനു വേണ്ടിയത്രേ അവിടുത്തെ പരിപാലനയില്‍ ആശ്രയിക്കുന്നതേയില്ല.
തങ്ങളുടെ കുടുംബഭാരം മുഴുവനും ദൈവത്തെകൂടാതെ തനിയെ വഹിക്കാന്‍ അവര്‍ ഉദ്യമിക്കുന്നു. ഒരുവന്‍ എത്ര വലിയ ധനികനാണെങ്കിലും അവന്റെ സ്വത്തുക്കള്‍ക്ക് യാതൊരുവിധ കോട്ടവും തട്ടുകയില്ല. എന്നുതോന്നിയാലും അവക്കെല്ലാം ഒരു പരിധിയും അനിശ്ചിതത്വവും ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്. എല്ലാവിധ സൗഭാഗ്യത്തോടും കൂടി ജീവിക്കുന്നവരും അവരുടെ കുടുംബത്തില്‍ അംഗസംഖ്യ ഒന്നു കൂടിയാല്‍ എതോ ദുരന്തം വന്നുഭവിച്ചതുപോലെ വിഭ്രാന്തിയോടുകൂടി അതിനെ വീക്ഷിക്കുന്നു. മക്കള്‍ കടുത്ത പ്രത്യാശയോടുകൂടി അവിടുത്തെ തിരുമനസ്സിനു കീഴ്‌വഴങ്ങുന്നവരെ പിതൃതുല്യമായ വാത്സ്യലത്തോടുകൂടിയാണ് ദൈവം പരിപാലിക്കുന്നത്. ''നിങ്ങള്‍ക്കു ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സല്കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്കാന്‍ കഴിവുള്ളവനാണ് ദൈവം'' എന്നു വിശുദ്ധ പൗലോസ് പറഞ്ഞത് ഓരോ മാതാപിതാക്കള്‍ക്കും പ്രചോദനമാകട്ടെ.
ദൈവത്തിന്റെ ഇടപെടല്‍ ലഭ്യമാകണമെങ്കില്‍ ദൈവത്തിന്റെ പിതൃത്വവുമായി നാം സഹകരിക്കണം. നമ്മുടെ കുഞ്ഞുങ്ങളെ എപ്രകാരം വളര്‍ത്തണം എന്നു ദൈവം ആഗ്രഹിക്കുന്നുവോ അപ്രകാരം അവരെ വളര്‍ത്തുക; വിശിഷ്യാ നമ്മുടെ സന്മാതൃക വഴിയായി, നമ്മുടെ മറ്റു അഭിലാക്ഷങ്ങളും സ്വപ്നങ്ങളും മാറ്റിവെക്കാനുള്ള ധൈര്യം സമ്പാദിക്കണം. ഈ ഒറ്റക്കാര്യം മാത്രമായിരിക്കട്ടെ നമ്മുടെ എല്ലാ അഭിലാഷങ്ങളുടെയും കേന്ദ്രബിന്ദു. അപ്പോള്‍ പിന്നെ നിങ്ങളുടെ കുട്ടികളുടെ എണ്ണം എത്രയായാലും സ്വര്‍ഗ്ഗീയ പിതാവ് അവരുടെ കാര്യങ്ങള്‍ നോക്കിക്കൊള്ളുമെന്ന് ഉറപ്പാണ്. അവരെ അവിടുന്ന് കാത്തുപരിപാലിക്കുകയും അവരുടെ ന•യ്ക്കും സന്തോഷത്തിനും ആവശ്യമായവ എല്ലാം നടത്തിക്കൊടുക്കുകയും ചെയ്യും. എത്ര കൂടുതലായി ദൈവകരങ്ങളില്‍ അവരെ ഭാരമേല്പ്പിക്കുന്നുവോ അത്രയും കൂടുതലായി അവിടുത്തെ പരിലാളനയും അവര്‍ക്കുണ്ടാകും.
ആകയാല്‍ നിങ്ങളുടെ മക്കളുടെ ഒരു കാര്യത്തെപ്പറ്റിയും ഉത്ക്കണ്ഠ വേണ്ട. അവരെ സുകൃതത്തില്‍ വളര്‍ത്തിയാല്‍ മാത്രം മതി. ബാക്കി കാര്യം ദൈവം നോക്കിക്കൊള്ളും. ദൈവം അവര്‍ക്കായി ഒരുക്കിയിരിക്കുന്ന പാതയിലൂടെ ചരിക്കുവാന്‍ അവരെ സഹായിച്ചാല്‍ മാത്രം മതി. ദൈവത്തില്‍ ആശ്രയിക്കുന്നത് അധികമായിപ്പോയി എന്നു ഭയപ്പെടേണ്ട. നേരെ മറിച്ച് ഒന്നിനൊന്നു കൂടുതല്‍ ദൈവത്തില്‍ പ്രത്യാശവെയ്ക്കുക. അതായിരിക്കും ദൈവത്തിന് ഏറ്റവും പ്രീതികരമായ ബഹുമാനം. അതിന് ആനുപാതികമായിട്ടായിരിക്കും നിങ്ങള്‍ക്കു ലഭിക്കുന്ന വരദാനങ്ങളുടെ അളവും. നിങ്ങള്‍ കൂടുതല്‍ പ്രത്യാശ അര്‍പ്പിച്ചാല്‍ കൂടുതലായി ലഭിക്കും; അല്ലെങ്കില്‍ കുറവായിട്ടും.