മനുഷ്യാ, നല്ലതെന്തെന്ന് അവിടുന്ന് നിനക്കു കാണിച്ചുതന്നിട്ടുണ്ട്. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് കര്‍ത്താവ് നിന്നില്‍നിന്ന് ആവശ്യപ്പെടുന്നത്? (മിക്കാ 6:8).

പാവങ്ങളെപ്പറ്റി ചിന്തവേണം എന്നുമാത്രമേ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടുള്ളു. അതുതന്നെയാണ് എന്റെ തീവ്ര മായ താത്പര്യം (ഗലാത്തിയാ 2:10).
ദാനധര്‍മം മരണത്തില്‍ നിന്നു രക്ഷിക്കുന്നു; അതു സകല പാപങ്ങളും തുടച്ചു നീക്കുന്നു. പരോപകാരവും നീതിയും പ്രവര്‍ത്തിക്കുന്നവര്‍ ജീവിതത്തിന്റെ പൂര്‍ണത ആസ്വദിക്കും (തോബിത് 12:9).

ഭൂമിയില്‍ ദരിദ്രര്‍ എന്നും ഉണ്ടായിരിക്കും. ആകയാല്‍, നിന്റെ നാട്ടില്‍ വസിക്കുന്ന അഗതിയും ദരിദ്രനുമായ നിന്റെ സഹോദരനുവേണ്ടികൈയയച്ചു കൊടുക്കുക എന്നു ഞാന്‍ നിന്നോടു കല്‍പിക്കുന്നു (നിയമാവര്‍ത്തനം 15:11).

ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍ നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ട് എന്തു പ്രയോജനം? (യാക്കോബ് 2:1516).
അവന്‍ പറഞ്ഞു: രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ള വനും അങ്ങനെ ചെയ്യട്ടെ (ലൂക്കാ 3:11).
ലൗകിക സമ്പത്ത് ഉണ്ടാരിക്കെ, ഒരുവന്‍ തന്റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്‌നേഹം എങ്ങനെ കുടികൊള്ളും? കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ് (1 യോഹന്നാന്‍ 3:1718).

ദരിദ്രരെ ഞെരുക്കുന്നവന്‍ സ്രഷ്ടാവിനെ നിന്ദിക്കുന്നു; പാവപ്പെട്ടവരോട് ദയ കാണിക്കുന്നവന്‍ അവിടുത്തെ ബഹുമാനിക്കുന്നു (സുഭാഷിതങ്ങള്‍   14:31). ദരിദ്രന്റെ നിലവിളിക്ക് ചെവികൊടുക്കാത്തവനു വിലപിക്കേണ്ടിവരും; അത് ആരും കേള്‍ക്കുകയുമില്ല (സുഭാ 21:13). 

ദയാദൃഷ്ടിയുള്ളവന്‍ അനുഗൃഹീതനാകും; എന്തെന്നാല്‍, അവന്‍ തന്റെ ആഹാരംദരിദ്രരുമായി പങ്കുവയ്ക്കുന്നു (സുഭാ 22:9). 
ദരിദ്രര്‍ക്കു ദാനം ചെയ്യുന്നവന്‍ക്ഷാമം അനുഭവിക്കുകയില്ല; അവരുടെ നേരേ കണ്ണടയ്ക്കുന്നവനുശാപത്തിന്‍മേല്‍ ശാപമുണ്ടാകും (സുഭാ 28:27).