ഐസ് ബക്കറ്റ് ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായതു പോലെ വാഷിംങ്ടണ്‍ ഡിസിയിലെ കത്തോലിക്കര്‍ പുതിയ സേവന സംരംഭവുമായി രംഗത്തു വന്നു. ദി വാക്ക് വിത്ത് ഫ്രാന്‍സിസ്സ്. പ്ലെഡ്ഡ് എന്ന് പേരിട്ടിരിക്കുന്ന സേവന സംരംഭം ഫ്രാന്‍സിസ് പാപ്പയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടുളളതാണ്. ക്രിസ്തുവിന്റെ സ്‌നേഹവും കരുണയും മറ്റുളളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിന് പ്രത്യേകിച്ച് സമൂഹത്തിലെ അടിച്ചമര്‍ത്തലുകള്‍ ഏറ്റ് മുറിവുകളാല്‍ കഴിയുന്നവര്‍ക്ക് സാന്ത്വനം പകരുന്നതിനായുളള ഫ്രാന്‍സിസ് പാപ്പയുടെ വിളിക്ക് ഉത്തരം നല്‍കുവാന്‍ തയ്യാറായി മുന്നോട്ടു വരുന്നവരാണ് ചലഞ്ച് ഏറ്റെടുക്കുന്നവര്‍. വാഷിംങ്ടണ്‍ ഡിസിയുടെ കര്‍ദ്ദിനാള്‍ ഡൊനാള്‍ഡ് വുയേള്‍ പറഞ്ഞു.
സമൂഹത്തിലെ എല്ലാവര്‍ക്കും തങ്ങളാല്‍ കഴിയുംവിധം ശാരീരികമായോ, മറ്റുളളവരിലേക്ക് ഇറങ്ങിച്ചെന്ന് സാന്ത്വനസ്പര്‍ശനത്തിലൂടെയും മറ്റും അവരെ സഹായിക്കുന്നതിലൂടെ പാപ്പയ്ക്ക് നാം സമ്മാനം സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. പുതിയ പ്രചരണത്തിന്റെ തുടക്കത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ പറഞ്ഞു. സെപ്റ്റംബര്‍ മാസത്തില്‍ വാഷിംങ്ടണ്‍ സന്ദര്‍ശനത്തിനായി പാപ്പ വരുന്നതിന് തൊട്ടു മുന്‍പ് പ്രതിജ്ഞ എടുത്ത് കാരുണ്യപ്രവര്‍ത്തിയിലൂടെ ആര്‍ക്കും പാപ്പയോടുളള ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാം. വെല്ലുവിളിയില്‍ പങ്കെടുക്കാന്‍ താത്പര്യമുളള ആളുകള്‍ക്ക് പല രീതിയില്‍ പ്രതിജ്ഞകള്‍ എടുക്കാം.
പ്രാര്‍ത്ഥന കൂടുതല്‍ ചൊല്ലുന്നതു വഴി പണം ദാനം ചെയ്യുന്നതിലൂടെ മറ്റുളളവര്‍ക്ക് സേവനം ചെയ്യുന്നതിലൂടെ സഭയുടെ ശിക്ഷണങ്ങളെക്കുറിച്ച് പൊതുനിരത്തില്‍ നിന്ന് മറ്റുളളവരുമായി പങ്കു വയ്ക്കുന്നതിലൂടെയെല്ലാം ഒരുവന് പ്രതിജ്ഞ ചെയ്യാവുന്നതാണ്. തന്റെ പ്രതിജ്ഞ സോഷ്യല്‍ മീഡിയയിലൂടെ മറ്റുളളവരുമായി പങ്കുവച്ച് സുഹൃത്തുക്കളെ വെല്ലുവിളി ഏറ്റെടുക്കുന്നതിനായി ക്ഷണിക്കുന്നതിനുളള അവസരം കൂടി ഉണ്ട്.