യു.എസ്.എ.:ദൈവവും ദൈവീകനിയമങ്ങളും അവഗണിക്കപ്പെടുന്ന ആധുനികയുഗത്തില്‍ അമേരിക്കയുടെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം അനിവാര്യമാണ്. പാര്‍ട്ടിയേതായാലും സാഹചര്യങ്ങളുടെ സമ്മര്‍ദവും വ്യക്തിപരമായ കാഴ്ചപ്പാടുകളും ബലഹീനതകളും പിഴവുകളിലേക്ക് നയിച്ചാലും അമേരിക്കയുടെ ഭരണാധികാരികള്‍ എന്ന നിലയില്‍ അവര്‍ ദൈവത്തിന് നല്‍കിയ സ്ഥാനം വലുതായിരുന്നു. വിശുദ്ധ ഗ്രന്ഥം അവരുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുള്ളതായിരുന്നു.
അമേരിക്കയുടെ ചരിത്രത്തില്‍ ദൈവത്തിന്റെ സ്ഥാനം നിശ്ചയിക്കുന്നതിന് ആദ്യപ്രസിഡന്റു മുതല്‍ ഭരണാധികാരികളുടെ ദൈവവിശ്വാസത്തെക്കുറിച്ച് പഠിക്കണം. ചിലരെങ്കിലും ദൈവവിശ്വാസത്തെ വോട്ടുകളായി മാറ്റുവാന്‍ ശ്രമിച്ചിട്ടുെങ്കിലും പലരുടെയും പ്രവര്‍ത്തനമേഖലകളില്‍ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്തിരുന്നെങ്കിലും തത്വത്തില്‍ ദൈവമാണ് അമേരിക്കയുടെ വളര്‍ച്ചയ്ക്കു പിന്നില്‍ എന്ന് മിക്കവരും സമ്മതിച്ചിരുന്നു. ദൈവത്തെക്കുറിച്ച് ഉച്ചത്തില്‍ സംസാരിച്ച ഭൂരിഭാഗം പ്രസിഡന്റുമാരുടെയും കാഴ്ചപ്പാടുകള്‍ ആധുനികയുഗത്തില്‍ അമേരിക്കയ്ക്ക് വഴികാട്ടിയാവട്ടെ.
ജോര്‍ജ് വാഷിങ്ടണ്‍ (1789-1797)
രാഷ്ട്രീയ പുരോഗതിയും സമൃദ്ധിയും ആര്‍ജ്ജിക്കുന്നതില്‍ മതവിശ്വാസത്തിനും ധാര്‍മ്മികതയ്ക്കുമുള്ള പങ്ക് ഒരുതരത്തിലും നിഷേധിക്കാനാവുന്നതല്ല. മതവിശ്വാസമില്ലാത്ത ധാര്‍മ്മികത സാധ്യമാണെന്ന് കരുതുന്നതില്‍ വലിയ ജാഗ്രത നമുക്ക് വേണം. കാരണം യുക്തിയും അനുഭവവും കണക്കിലെടുത്താല്‍ മതവിശ്വാസത്തെ അവഗണിച്ചുകൊണ്‍് ഒരിക്കലും രാജ്യത്തിന്റെ ധാര്‍മ്മികത നിലനില്‍ക്കുകയില്ലെന്ന് മനസിലാവും.
ജോണ്‍ ആദംസ് (1797-1801)
മതവിശ്വാസത്തിനെ അവഗണിച്ചാല്‍ ഈ ലോകം സ്വസ്ഥമായി ജീവിക്കാന്‍ പറ്റാത്തതാകും. ഞാനര്‍ത്ഥമാക്കുന്നത് നരകമാകും. സുഹൃത്തായ തോമസ് ജെഫേഴ്‌സണെഴുതിയ മറ്റൊരു കത്തില്‍ ആദംസ് പറയുന്നു. ഈ ഭൂമിയില്‍ വെറുതെ ജീവിക്കാനും മരിക്കാനുമായി മനുഷ്യവര്‍ഗം സൃഷ്ടിക്കപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല. നിത്യജീവിതത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ ഇന്ന് ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ല. ദൈവമില്ലെങ്കില്‍ ഈ ലോകം പൊട്ടിത്തെറിക്കാന്‍ പോകുന്ന ഒരു ബോംബ് മാത്രമാകും. നിത്യമായൊരു ജീവിതമില്ലെങ്കില്‍ ഈ ലോകത്തിലെ സന്തോഷങ്ങള്‍ നിരാകരിക്കാനും മറ്റൊരു ലോകത്തില്‍ കണ്‍ുമുട്ടാന്‍ എല്ലാവരും ശ്രമിക്കുവാനും ദൈവം ആവശ്യപ്പെടുന്നതെന്തിന് ?
തോമസ് ജെഫേഴ്‌സണ്‍ (1801-1809)
ഞാനൊരു യഥാര്‍ത്ഥ ക്രിസ്ത്യാനിയാണ്. എന്നു പറഞ്ഞാല്‍ യേശുവിന്റെ പ്രബോധനങ്ങളുടെ അരുമശിഷ്യന്‍.
ജെയിംസ് മാഡിസണ്‍ (1809-1817)
യുദ്ധം പൊതുജനങ്ങളുടെ ശത്രുവാണ്. സൈന്യങ്ങളുടെ പിതാവാണത്. കടങ്ങളും ദാരിദ്ര്യവും അതില്‍നിന്നുത്ഭവിക്കുന്നു. ധാര്‍മ്മിക മൂല്യച്യുതിയും കാപട്യവും യുദ്ധം കൊണ്‍ുവരുന്നു. ഒരു രാജ്യത്തിനും യുദ്ധത്തിനിടയില്‍ സ്വാതന്ത്യം നിലനിര്‍ത്താനാവില്ല.
ജെയിംസ് മണ്‍റോ (1817-1825)
സ്ഥിരതയുണ്‍െങ്കില്‍ കൃപനിറഞ്ഞ ഒരു പരിപാലനയുടെ കീഴില്‍ നാമൊരിക്കലും തളര്‍ന്നുപോകില്ല, ദൈവം നമുക്ക് നല്‍കിയിരിക്കുന്ന ആ സംരക്ഷണം എന്നും എല്ലാവര്‍ക്കും ഉണ്‍ായിരിക്കണമെന്നാണ് എല്ലാവര്‍ക്കും വേണ്‍ിയുള്ള എന്റെ പ്രാര്‍ത്ഥന.
ജോണ്‍ ക്വിന്‍സി ആദംസ് (1825-1829)
ബൈബിള്‍ യഥാര്‍ത്ഥത്തില്‍ വായിക്കപ്പെടുകയും ധ്യാനിക്കപ്പെടുകയും ചെയ്യുമ്പോള്‍ ലോകത്തിലെ സകല പുസ്തകങ്ങളേക്കാളും മനുഷ്യരെ അത് നല്ലവരും ജ്ഞാനമുള്ളവരും സന്തോഷവന്മാരുമാക്കും.
ആന്‍ഡ്രു ജാക്‌സണ്‍ (1829-1837)
ഇപ്പോള്‍ മതവിശ്വാസത്തിന് അനിതരസാധാരണമായ സ്വാതന്ത്ര്യം ഇവിടെയുണ്‍്. പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും നാളുകളില്‍ സര്‍വശക്തന്റെ സംരക്ഷിക്കുന്ന കരങ്ങളെ ആശ്രയിക്കാന്‍ ജനങ്ങളെ ഇന്ന് ഉദ്‌ബോധിപ്പിക്കേണ്‍ത് ദേവാലയത്തിലെ പ്രസംഗപീഠങ്ങളാണ്.
സക്കറി ടെയ്‌ലര്‍ (1849-1850)
ദൈവം നമുക്കെല്ലാവര്‍ക്കും നല്‍കിയ അനുഗ്രഹങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നതോടൊപ്പം ഈ അടുത്തുണ്‍ായ പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള സംരക്ഷണവും അവിടുത്തെ പ്രവൃത്തിയായി കണക്കാക്കുന്നു. നന്ദിപ്രകാശനത്തിന്റെ ദിവസം എപ്രകാരം ആചരിക്കണമെന്നതിന് ഓരോ സംസ്ഥാനത്തേയും ഗവര്‍ണര്‍മാര്‍ക്ക് തീരുമാനമെടുക്കാവുന്നതാണ്.
മില്ലാര്‍ഡ് ഫില്‍മോര്‍ (1850-1853)
എല്ലാ വിശ്വാസ സംഹിതകളെയും ഞാന്‍ മാനിക്കുന്നു. വിശ്വാസത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ ഞാന്‍ പോരാടും. രാഷ്ട്രീയവും മതവിശ്വാസവും കൂട്ടിക്കലര്‍ത്തപ്പെടരുതെന്നാണ് എന്റെ ആഗ്രഹം. രണ്‍ിനും അതിന്റേതായ സ്വാതന്ത്ര്യവും വസ്തുതാപരമായ വ്യത്യാസങ്ങളുണ്‍ാകണം.
ഫ്രാങ്ക്‌ളിന്‍ പിയേര്‍സ് (1853-1857)
എന്റെ രണ്‍ു മക്കളുടെയും മരണത്തിലൂടെ ദൈവത്തിന്റെ ഹിതം മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. കൂടുതല്‍ എളിമപ്പെടുന്നതിനും ദൈവതിരുമുമ്പില്‍ പാപരഹിതനായി ജീവിക്കുന്നതിനും ഇതെന്നെ സഹായിക്കട്ടെ.
എബ്രാഹം ലിങ്കണ്‍ (1861-1865)
ദൈവഹിതം എന്നും നിലനില്‍ക്കുന്നു. എതിരഭിപ്രായമുള്ള രണ്‍ാളുകള്‍ ദൈവഹിതമാണ് ചെയ്യുന്നതെന്ന് പറയുമ്പോള്‍ ഒരാള്‍ തെറ്റാണെന്ന് മനസ്സിലാക്കേണ്‍ി വരും. ദൈവം അടിമകളുടെ ഭാഗത്തുനിന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അടിമത്തം അവസാനിച്ചതില്‍ ദൈവത്തിന് സന്തോഷമുണ്‍്.
ആന്‍ഡ്രൂ ജോണ്‍സണ്‍ (1865-1869)
വിശുദ്ധ ഗ്രന്ഥമാണെന്റെ മതവിശ്വാസം. ക്രിസ്തു പഠിപ്പിച്ചതും ജീവിച്ചതും. കത്തോലിക്കാ വിശ്വാസം പാവപ്പെട്ടവരെയും പണക്കാരെയും ഒരുപോലെ കാണുന്നു. ദേവാലയത്തില്‍ സംവരണം ചെയ്യപ്പെട്ട കസേരകളില്ല. വൃദ്ധരും യുവാക്കളും അവിടെ തുല്യരാണ്.
ഉളീനസ്സ്. എസ്. ഗ്രാന്റ് (1869-1877)
ദേവാലയത്തില്‍ പോകുവാന്‍ നാം കടപ്പെട്ടിരിക്കുന്നു എന്നു മാത്രമല്ല അവിടെ ഒരുമിച്ച് നിന്ന് ഐക്യം പ്രഖ്യാപിക്കുകയും വേണം.
റൂഥര്‍ഫോര്‍ഡ് ബി. ഹയെസ് (1877-1881)
ഒരു ക്രിസ്ത്യാനിയായി ജീവിക്കാനും ക്രിസ്ത്യന്‍ തത്വങ്ങള്‍ ജീവിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. വിശുദ്ധ ഗ്രന്ഥം അനുശാസിക്കുന്ന മതമാണ് ലോകത്തിലെ ഏറ്റവും നല്ല മതവിശ്വാസം. മതത്തിന്റെ അമൂല്യമായ സ്ഥാനം ഞാന്‍ മനസ്സിലാക്കുന്നു.
ജെയിംസ് ഗാര്‍ഫീല്‍ഡ് (1881)
ഇന്ന് ഞാന്‍ മാമ്മോദീസയില്‍ ക്രിസ്തുവിനോടൊപ്പം സംസ്‌ക്കരിക്കപ്പെടുകയും പുതുജീവിതത്തിലേക്ക് ഉയിര്‍ത്തപ്പെടുകയും ചെയ്തിരിക്കുന്നു. ജനങ്ങള്‍ ഭൗതികതയിലേക്ക് വീണുപോയ്‌ക്കൊണ്‍ിരിക്കുകയാണ്. വീടും കാറും, സ്ഥലവും... മിഥ്യയായത് മനുഷ്യരെ മരണത്തിലേക്ക് മാടിവിളിക്കുന്നു. ക്രിസ്തീയ ശരീരത്തെ മാത്രമേ മരണത്തിന് വിട്ടുകൊടുക്കുന്നുള്ളു. ആത്മാവ് നിത്യസ്വര്‍ഗത്തിലേക്ക് നേടപ്പെടുന്നു.
ഗ്രോവര്‍ ക്ലിവ്‌ലാന്‍ഡ് (1885-1889)
സര്‍വ്വശക്തനായവന്റെ പിന്തുണയും കൃപയും മൂലം പൊതുജനങ്ങള്‍ക്കായുള്ള എന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ എനിക്ക് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവം എന്റെ സഹായത്തിനെത്തുകയും എന്റെ മകള്‍ റൂത്തിന്റെ മരണത്തില്‍ പിടിച്ചുനില്‍ക്കാന്‍ എന്നെ സഹായിക്കുകയും ചെയ്തു.
ബെഞ്ചമിന്‍ ഹാരിസണ്‍ (1889-1893)
ക്രിസ്തുവിന്റെ യഥാര്‍ത്ഥ പടയാളിയായി ജീവിക്കുന്നതിന് എനിക്കുവേണ്‍ി പ്രാര്‍ത്ഥിക്കുക. എന്റെ രാജ്യത്തെയും സുഹൃത്തുക്കളെയും സേവിക്കുന്നതിനുള്ള ശക്തിയും കഴിവും എനിക്ക് ലഭിക്കുന്നതിനായും പ്രാര്‍ത്ഥിക്കുക.
വില്യം മക്ന്‍ലി (1897-1901)
നമ്മുടെ പിതാക്കന്മാരുടെ ദൈവമല്ലാതെ മറ്റൊരു ആശ്രയവും ശക്തമായതില്ലെന്ന് വിശ്വാസം നമ്മെ പഠിപ്പിക്കുന്നു. അമേരിക്കന്‍ ജനതയുടെ എല്ലാ പ്രതിസന്ധികളിലും അവരെ സഹായിച്ചത് ഈ ദൈവമാണ്. അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും അവിടുത്തെ പാത എളിമയോടെ പിന്‍ചെല്ലുകയും ചെയ്യുന്ന കാലത്തോളം ദൈവം നമ്മെ കൈവിടുകയില്ല.
തിയഡോര്‍ റൂസ്വെല്‍റ്റ് (1901-1909)
അമേരിക്കയുടെ ഭൗതികവളര്‍ച്ച ദൈവത്തിന്റെ ദാനമാണ്. ധാര്‍മ്മികവും ആത്മീയവുമായ കാര്യങ്ങളിലും പുരോഗതി പ്രാപിച്ചാണ് ഇതിന് പ്രതിനന്ദി പ്രകാശിപ്പിക്കേണ്‍ത്. അതുകൊണ്‍് ദൈവത്തിന്റെ ജനമെന്ന തിന്മയ്‌ക്കെതിരെ ശക്തമായി നാം നിലകൊള്ളണം. കഴിഞ്ഞ കാലങ്ങളില്‍ ദൈവം നല്‍കിയ നന്മകളെ ഓര്‍ത്ത് നന്ദി പറയുകയും വരും നാളുകളില്‍ ആവശ്യമായ കൃപകള്‍ വാങ്ങിയെടുക്കുകയും വേണം.
വുഡ്‌റോ വില്‍സണ്‍ (1913-1921)
വിശുദ്ധ ഗ്രന്ഥം മാനുഷികമായ അധികാരത്തിന് കീഴ്‌പ്പെടാനല്ല ആവശ്യപ്പെടുന്നത്. ദൈവീകമായ അധികാരത്തിന് സ്വയം സമര്‍പ്പിക്കാനാണ്. കര്‍ത്താവും സൃഷ്ടാവുമായവനെ അനുസരിക്കാന്‍ അതിലൂടെ നമുക്ക് സാധിക്കും.
വാറന്‍ ഹാര്‍ഡിംഗ് (1921-1923)
അമേരിക്കന്‍ ജനതയുടെ ഏറ്റവും അടിസ്ഥാനപരമായ പ്രതിസന്ധി അവര്‍ സര്‍വശക്തനായ ദൈവത്തില്‍ നിന്ന് ഏറെ അകന്നിരിക്കുന്നു എന്നതാണ്.
കാല്‍വിന്‍ കൂളിഡ്ജ് (1923-1929)
വൈറ്റ്ഹൗസിനുള്ളില്‍ എത്തിയിട്ടുള്ള ഏവര്‍ക്കും മനസ്സിലാകും തങ്ങളുടെ സ്വന്തം ശക്തികൊണ്‍ല്ല അവര്‍ അവിടെ എത്തിയതെന്ന്. ഏതോ അദൃശ്യശക്തി അവരെ നയിക്കുന്നു. വളരെ എളിമയോടെ അത് എന്താണെന്ന് ഞാന്‍ തിരിച്ചറിയുന്നു. സര്‍വ്വശക്തനായ ദൈവത്തിന്റെ കരങ്ങളാണ്.
ഹെര്‍ബര്‍ട്ട് ഹൂവര്‍ (1929-1933)
പ്രപഞ്ചത്തിന്റെ വിസ്മയകരമായ പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കുമ്പോള്‍ അവ മാനുഷികശക്തിയുടെ പ്രതിഫലനമല്ല. അതിനേക്കാള്‍ ശക്തവും അത്ഭുതകരവുമായ ദൈവത്തിന്റെ ഇടപെടലാണെന്ന് മനസിലാകും. മതവിശ്വാസത്തിന് മാത്രമേ പല കാര്യങ്ങളും വിശദ്ധീകരിക്കാനും മനസ്സിലാക്കാനും സാധിക്കു.
ഫ്രാങ്‌ളിന്‍ റൂസ്വെല്‍റ്റ് (1933-1945)
നമ്മുടെ രാജ്യത്തിന്റെ ഉയര്‍ച്ചയും പുരോഗതിയും കണക്കിലെടുക്കുമ്പോള്‍ അതില്‍ വിശുദ്ധ ഗ്രന്ഥത്തിനുള്ള സസ്ഥാനം മാറ്റിനിര്‍ത്താനാവാത്തതാണ്. ഈ ജനതയുടെ ഹൃദയത്തില്‍ വിശുദ്ധഗ്രന്ഥത്തിന്റെ ചൈതന്യം ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
ഹാരി എസ്. ട്രൂമന്‍ (1945-1953)
എന്റെ കര്‍ത്താവിന്റെ വിശ്വസ്ഥനായ ദാസനും ജനങ്ങളുടെ യഥാര്‍ത്ഥ ശുശ്രൂഷകനും ആവണമെന്നതുമാത്രമാണ് എന്റെ ആഗ്രഹം.
ഡ്വിറ്റ് ഡി. എയ്‌സണ്‍ ഹോവര്‍ (1953-1961)
മതവിശ്വാസത്തിന് സ്വാതന്ത്ര്യം നല്‍കാതെ ജനാധിപത്യത്തിന് നിലനില്‍ക്കാനാവില്ല. ദൈവഭയമാണ് ജ്ഞാനത്തിന്റെ ആരംഭമെന്ന് ഞാന്‍ തിരിച്ചറിയുന്നു.
ലിന്‍ഡണ്‍ ജോണ്‍സണ്‍ (1963-1969)
ഞാന്‍ നന്നായി എല്ലാം ചെയ്യും. നിങ്ങളുടെയും ദൈവത്തിന്റെയും സഹായത്താല്‍
റിച്ചാര്‍ഡ് നിക്‌സണ്‍ (1969-1974)
ദൈവമാണ് സകലതും സൃഷ്ടിച്ചതെന്നും അവിടുന്ന് ഇന്നും ജീവിക്കുന്നുവെന്നും ഞാന്‍ വിശ്വസിക്കുന്നു. ക്രിസ്തുവിനെ പിന്‍ചെല്ലാന്‍ എനിക്കാവും വിധം ഞാന്‍ ശ്രമിക്കും.
ജെറാള്‍ഡ് ഫോര്‍ഡ് (1974-1977)
ഭരണഘടനയാണ് നമ്മുടെ രാജ്യത്തെ പരമോന്നത നിയമം. അതിനു മുകളില്‍ മനസാക്ഷിയെ നയിക്കുന്ന ദൈവത്തിന്റെ നിയമങ്ങള്‍ മാത്രം. ഞാന്‍ പ്രസിഡന്റ് മാത്രമല്ല ദൈവത്തിന്റെ എളിയ ദാസന്‍ കൂടിയാണ്. അവിടുത്തെ കരങ്ങളില്‍ നിന്നാണ് എനിക്ക് പ്രതിഫലം ലഭിക്കുക.
ജിമ്മി കാര്‍ട്ടര്‍ (1977-1981)
ക്രിസ്തുവിശ്വാസിയായി അറിയപ്പെടുന്നതിനാല്‍ അറസ്റ്റുചെയ്യപ്പെട്ടാല്‍ പലരും തെളിവില്ലാത്തതിനാല്‍ വെറുതെ വിടപ്പെടുന്ന അവസ്ഥയാണിന്ന്. നാം ദൈവത്തിന്റെ മക്കളാണെന്ന കാര്യം വിസ്മരിക്കരുത്.
റോണാല്‍ഡ് റീഗന്‍ (1981-1989)
ഈ അധികാരം ദൈവത്തെ സേവിക്കാന്‍ ഉപകരിക്കട്ടെ എന്നാണെന്റെ അനുദിന പ്രാര്‍ത്ഥന. എന്റെ സര്‍വശക്തിയുമുപയോഗിച്ച് ദൈവത്തെ സേവിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് (1989-1993)
ദൈവതിരുമുമ്പില്‍ മുട്ടിന്മേല്‍ നില്‍ക്കാതെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ഒരുവന് ആവുമെന്ന് തോന്നുന്നില്ല. കാരണം ആ ഭാരം താങ്ങുവാനുള്ള ശക്തി തരുന്നത് ദൈവമാണ്.
അമേരിക്കയുടെ വളര്‍ച്ചയില്‍ എത്രകണ്‍് പ്രധാനപ്പെട്ടതായിരുന്നു വിശ്വാസജീവിതം എന്ന് ഈ നേതാക്കന്മാരുടെ പ്രസ്താവനകളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. അമേരിക്കയില്‍, ദൈവവിശ്വാസം സൃഷ്ടിച്ചത്. ദൈവവിശ്വാസമാണ് അമേരിക്കയെ സൃഷ്ടിച്ചത്. ഇന്ന് ലോകത്തിലെ ഏറ്റവും പ്രബലവും ശക്തവുമായ ഒരു രാഷ്ട്രമായി അമേരിക്ക വളര്‍ന്നതിനു പിന്നില്‍ ദൈവത്തിന്റെ അദൃശ്യകരങ്ങളും ആ കരങ്ങളെ വിശ്വസിച്ച നേതാക്കന്മാരുമാണുള്ളത്.