ടൂറിന്‍:  ബാരി ഷ്വോര്‍ട്‌സ് ഇമേജ് ക്രിയേഷനെക്കുറിച്ചുള്ള സകല ശാസ്ത്രവും മനഃപാഠമാക്കിയ ഒരു യഹൂദ ഗവേഷകനായിരുന്നു. യഹൂദവിശ്വാസം പോലും പ്രാക്ടീസ് ചെയ്യാതിരുന്ന നിരീശ്വരവാദിയായ ഒരു ശാസ്ത്രജ്ഞന്‍.1978 ല്‍ ടൂറിനിലെ തിരുക്കച്ചയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സംഘത്തില്‍ അംഗമാകുന്നതിനുള്ള ക്ഷണം ലഭിച്ചതിലൂടെ അദ്ദേഹത്തിന്റെ ജീവിതം മാറിമറിയുകയായിരുന്നു. ആദ്യം ഈ ക്ഷണം അദ്ദേഹം നിരസിച്ചു. കാരണം കെട്ടിച്ചമച്ച ഏതോ കഥ. അതുമല്ലെങ്കില്‍ ഫോട്ടോ വര്‍ക്കിന്റെ കുടിലത. ഇതൊന്നുമല്ലെങ്കില്‍ ഒരു സാധാരണ ചിത്രം  എന്നൊക്കെയായിരുന്നു പഠനവിഷയമാക്കാനിരിക്കുന്ന കച്ചയെക്കുറിച്ചുള്ള ഷോര്‍ട്‌സിന്റെ വിലയിരുത്തലുകള്‍.

എന്നാല്‍ സുഹൃത്തായി ഒരു ശാസ്ത്രജ്ഞന്റെ വാക്കുകള്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. ഞങ്ങളുടെ ടീമില്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തില്‍ നിന്നൊരാള്‍ ഉണ്‍ാവുന്നത് ദൈവത്തിന് ഇഷ്ടമാണെന്ന് നീ കരുതണം. മറ്റൊരു നാസ ഇമേജിംഗ് സ്‌പെഷ്യലിസ്റ്റും കത്തോലിക്കനുമായ സുഹൃത്തിന്റെ വാക്കുകള്‍ നിര്‍വാഹമില്ലാതെ അനുസരിക്കുകയായിരുന്നു ഷ്വോര്‍ട്‌സ്.

വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ തികഞ്ഞ ദൈവവിശ്വാസിയായി മാറിയിരിക്കുന്നു ഷ്വോര്‍ട്‌സ്. കാരണം മറ്റൊന്നുമല്ല. ശാസ്ത്രത്തിന് വിശദ്ദീകരിക്കാനാവാത്ത എന്തോ ഒന്ന് ടൂറിനിലെ തിരുക്കച്ചയില്‍ ഉണ്‍െന്ന തികച്ചും വ്യക്തമായ ബോധ്യം തന്നെ കാരണം. ശാസ്ത്രത്തിന് മനസ്സിലാക്കാന്‍ പറ്റാത്ത എന്തോ ഇവിടെ ഉണ്‍് എന്ന ശാസ്ത്രീയമായ അറിവുതന്നെയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. യുക്തിയും വിശ്വാസവും ഇഴചേരുന്ന ഒരു പരിണാമം ഈ യഹൂദ ഗവേഷകന്റെ മനസ്സില്‍ ഉരുത്തിരിയുകയായിരുന്നു.

ഈശോയുടെ പീഡാനുഭവവുമായി ബന്ധപ്പെട്ട ഏറ്റവും പ്രസിദ്ധവും പ്രധാനവുമായ ഒരു തിരുശേഷിപ്പാണ് ടൂറിനിലെ കിരുക്കച്ച. ഈശോയുടെ മരണത്തിനുശേഷം അവിടുത്തെ ശരീരം പൊതിയുവാനുപയോഗിച്ച കച്ചയാണിതെന്ന വാദം ശാസ്ത്രീയമായ അനേക ഗവേഷണങ്ങള്‍ക്കുശേഷവും തകര്‍ക്കപ്പെടാതെ നില്‍ക്കുകയാണ്.

വസ്ത്രത്തില്‍ പതിഞ്ഞിരിക്കുന്ന പതിനാലടി നീളമുള്ള ഈ ഇമേജ് മൂന്നരയടി വീതിയുള്ളതാണ്. മരണശേഷം ആരുടെയോ ശരീരം പൊതിഞ്ഞതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തം, കൂടാതെ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതും കുരിശില്‍ തറയ്ക്കപ്പെട്ടതുമായ ഒരു വ്യക്തിയുടെ ശരീരത്തിന്റെ ഇമേജാണ് പതിഞ്ഞിരിക്കുന്നത് എന്ന വസ്തുതയുടെ ശാസ്ത്ര ഗവേഷണത്തിന്റെയൊന്നും സഹായം കൂടാതെ നഗ്നനേത്രങ്ങള്‍ക്ക് മനസിലാക്കാവുന്നതേ ഉള്ളൂ. എന്നാല്‍ ശാസ്ത്രഗവേഷണങ്ങള്‍ നടത്തപ്പെട്ടത് ഇത് ഏതുകരം ഇമേജ് ആണെന്നുള്ളതിനെക്കുറിച്ചാണ് ഫോട്ടോ, എക്‌സേ റേ, ചിത്രരചന, എന്തെങ്കിലും വിരളമായ മഷികൊണ്‍ുള്ള ചിത്രം തുടങ്ങി ലോകത്തില്‍ ലഭ്യമായ സകല ഇമേജുകളേയും ഇക്കാര്യത്തില്‍ പഠനവിധേയമാക്കി. കാരണം ആരെങ്കിലും വരച്ചുാക്കിയതോ, ഫോട്ടോയെടുത്തതോ, മനുഷ്യസൃഷ്ടിയോ ആണോ ഇതെന്ന് വ്യക്തമാകണമല്ലോ.

ബാരി ഷ്വോര്‍ട്‌സ് തന്നെ ഏല്‍പ്പിച്ച മോഖലയില്‍ അത്ഭുതത്തിനുള്ളിലെ ഒരു അത്ഭുതം കണ്‍ു. നെഗറ്റീവുകളും പോസിറ്റീവുകളും എടുത്ത് എക്‌സ് റേ വിശകലനം ചെയ്യുന്നതുപോലെ പ്രകാശത്തിന് നേരെ പിടിച്ച് പഠനങ്ങള്‍ നടത്തിയപ്പോള്‍ ഈ ലോകത്തുള്ള യാതൊരു ഇമേജിനുമില്ലാത്തൊരു വ്യത്യാസം ടൂറിനിലെ തിരുക്കച്ചയ്ക്കുണ്‍െന്ന് അദ്ദേഹം കണ്‍െത്തി. നൂറുകണക്കിന് ഫോട്ടോഗ്രാഫ് അപ്രകാരം ചെയ്തപ്പോഴും അവ്യക്തമായ വളവും, തിരിവുമുള്ള ഇമേജുകളാണുണ്‍ാവുന്നതെങ്കില്‍, ടൂറിനിലെ തിരുക്കച്ചയിലെ ഇമേജ് മാത്രം 3 ഡിയിലുള്ള ഒരു വ്യക്തമായ മനുഷ്യരൂപം കാണിച്ചു. ശരീരത്തില്‍ നിന്ന് നേരിട്ട് ഒരു ഇമേജ് രൂപപ്പെട്ടാല്‍ മാത്രമേ ഇത്തരമൊരു പ്രതിഭാസം കാണാനാവുകയുള്ളൂ. ഇമേജ് ക്രിയേഷനുമായി ബന്ധപ്പെട്ട ശാസ്ത്രം ഇത്രയേറെ വളര്‍ന്നുവെങ്കിലും ഇത്തരമൊരു സൃഷ്ടി നടത്താന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ലെന്നും  ഈ ശാസ്ത്രജ്ഞന്‍ വിലയിരുത്തുന്നു. അത് എത്ര ആഴമായ പഠനത്തിന് വിധേയമാക്കിയിട്ടും  രഹസ്യാത്മകത ചോര്‍ന്നുപോകാത്ത, ശാസ്ത്രത്തിന് പിടിതരാത്ത ഒരു പ്രതിഭാസമായി അവശേഷിക്കുന്നുവെന്ന് ബാരി ഷ്വോര്‍ട്‌സ് പറയുന്നു. അത് പ്രൊജക്ട് ചെയ്യാനാകുന്നില്ല. അതുകൊണ്‍് അതൊരു ഫോട്ടോഗ്രാഫ് അല്ല. ഫോട്ടോഗ്രാഫുകള്‍ക്കോ, ആര്‍ട് വര്‍ക്കിനോ ഇല്ലാത്ത എന്തോ ഒരു സ്വഭാവം ടൂറിനിലെ കച്ചയില്‍ പതിഞ്ഞ ഇമേജിനുണ്‍െന്നാണ് എന്റെ ശാസ്ത്രീയമായ കണ്‍െത്തല്‍. ഞാന്‍ പഠിച്ച ശാസ്ത്രത്തിന് ഈ ഇമേജിനെ വ്യാഖ്യാനിക്കാനാകുമെന്ന് തോന്നുന്നില്ല. ബാരി ഷ്വോര്‍ട്‌സ് തന്റെ ഗവേഷണഫലം പുറത്തുവിടുന്നതിങ്ങനെ. ഒരു മനുഷ്യശരീരവും മറ്റെന്തെങ്കിലും വസ്തുവും തമ്മിലുള്ള കോണ്‍ടാക്ട് മൂലം രൂപപ്പെടുന്ന ഒരു ഇമേജ് ആണിത് എന്നതില്‍ കവിഞ്ഞ് യാതൊരു വിശദ്ദീകരണവും നല്‍കാന്‍ ശാസ്ത്രത്തിന് കഴിയുമെന്നെനിക്ക് തോന്നുന്നില്ല.

ശാസ്ത്രം ഇത്രയേറെ പുരോഗമിച്ച നാളുകളില്‍പോലും അത്തരമൊരു പ്രതിഭാസത്തെ വ്യാഖ്യാനിക്കാനാകുന്നില്ല എന്നതും സമാനസ്വഭാവമുള്ള മറ്റൊരു ഇമേജ് സൃഷ്ടിക്കാനാകുന്നില്ല എന്നതും ആധുനികലോകത്തില്‍ അത്ഭുതം ജനിപ്പിക്കുന്ന വസ്തുതയായി അവശേഷിക്കുകയാണ്. ബാരി ഷ്വോര്‍ട്‌സ് ഈ പഠനങ്ങളെ ക്രോഡീകരിച്ച് ഒരു വെബ്‌സൈറ്റ് തന്നെ ആരംഭിച്ചിരിക്കുന്നു.www.shroud.com
 
മധ്യകാലയുഗത്തില്‍ ആരോ വരച്ച ചിത്രമാണിതെന്ന് വിശ്വസിക്കുന്ന പലര്‍ക്കും ശാസ്ത്രഗവേഷണങ്ങളെ വെല്ലുവിളി സൃഷ്ടിക്കുകയാണ്. ക്രിസ്തീയ വിശ്വാസം സ്വീകരിക്കാന്‍ മാത്രം വലിയ അത്ഭുതമായി ഇത് തനിക്കനുഭവപ്പെട്ടില്ല എന്ന് ഇന്നും യഹൂദനായി ജീവിക്കുന്ന ബാരി ഷ്വോര്‍ട്‌സ് എന്ന ശാസ്ത്രജ്ഞന്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളിലെ ആത്മാര്‍ത്ഥതയും നമുക്ക് മനസ്സിലാകും. ഒരു ആവേശത്തിന്റെ പുറത്ത് പറയുന്ന വാക്കുകളല്ല അത്. പീഡകളേറ്റ് മരിച്ച യേശുവിന്റെ ശരീരത്തിന്റെ ഇമേജാണ് ഇത്. അത് ഉത്ഥാനത്തിന്റെ തെളിവുകള്‍ നല്‍കുന്നില്ല.

യഹൂദവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു ശാസ്ത്രജ്ഞന്റെ വാക്കുകള്‍ യേശു പീഡസഹിച്ചു മരിച്ചുവെന്നും ഇതൊരു തിരുശേഷിപ്പാണെന്നും എനിക്ക് മനസിലാക്കാം. എന്നാല്‍ ഉത്ഥാനം ഇന്നും എനിക്കൊരു രഹസ്യമാണ്. ക്രിസ്ത്യാനികള്‍ക്ക് അതു വിശ്വസിക്കാം. ശാസ്ത്രം എനിക്കത് പറഞ്ഞുതരുന്നില്ല. ദൈവത്തിന്റെ അനന്തജ്ഞാനത്തില്‍ ഞാനൊരു യഹൂദനായി ജനിക്കുവാന്‍ ഇടയായി. അവിടെ തുടരുന്നുതാണ് ദൈവഹിതമെന്ന് ഞാന്‍ കരുതുന്നു.