ഇറ്റലി:  ഫാദര്‍ സാല്‍വത്തോറെ മെല്ലോണ്‍ വൈദീകനാകാന്‍ ആഗ്രഹിച്ചതുപോലെ ഈ ഭൂമിയില്‍ പൗരോഹിത്യത്തെ സ്‌നേഹിച്ച ആരും ഉണ്‍െന്ന് തോന്നുന്നില്ല. വൈദീകപഠനം പൂര്‍ത്തിയാക്കാന്‍ രണ്‍ുവര്‍ഷം ശേഷിക്കേ അദ്ദേഹത്തിന് മാരകവും മരണകരവുമായ ക്യാന്‍സര്‍രോഗം ബാധിച്ചിരിക്കുന്നതായി വൈദ്യശാസ്ത്രം കണ്‍െത്തി. ഒരു പുരോഹിതനാകാന്‍ ജീവിതം മാറ്റിവച്ചിട്ട് എല്ലാം ശൂന്യമായതുപോലെ. പക്ഷേ അദ്ദേഹം തളര്‍ന്നില്ല. സഭാനേതൃത്വവും അദ്ദേഹത്തിനൊപ്പം നിന്നു.

ഫ്രാന്‍സിസ് പാപ്പായുടെ പ്രത്യേക അനുവാദത്തോടെ രണ്‍രമാസം മുമ്പ് അദ്ദേഹത്തിന് പ്രത്യേക പരിഗണന നല്‍കി. പൗരോഹിത്യാഭിഷേകം നല്‍കപ്പെട്ടു. ഇറ്റലിയിലെ ട്രാനിബാര്‍ലേത്ത അതിരൂപതയിലെ വൈദീകനായി അദ്ദേഹം അഭിഷേകം ചെയ്യപ്പെട്ടു.  ആരോഗ്യം അസ്തമിച്ചുകൊണ്‍ിരുന്നപ്പോഴും ദിവസവും ദിവ്യബലിയര്‍പ്പിക്കുകയും ഒരു കുഞ്ഞിന് മാമ്മോദീസാ നല്‍കുകയും ആശുപത്രിയില്‍ അനേകം രോഗികള്‍ക്കുവേണ്‍ി പ്രാര്‍ത്ഥിക്കുകയും ചെയ്തു. വളരെ ഹ്രസ്വവും എന്നാല്‍ അതിശക്തവുമായ രണ്‍രമാസം നീണ്‍ പൗരോഹിത്യശുശ്രൂഷ അവസാനിപ്പിച്ച് ജൂണ്‍ 29 ന് നിത്യസമ്മാനം വാങ്ങുവാനായി 38-ാം മത്തെ വയസ്സില്‍ സ്വര്‍ഗപിതാവിന്റെ സവിധത്തിലേക്ക് അദ്ദേഹം യാത്രയാവുകയും ചെയ്തു. പൗരോഹിത്യ സ്വീകരണം ഏപ്രില്‍ 14 നായിരുന്നു. അതിന് രണ്‍ുദിവസം മുമ്പ് പന്ത്രണ്‍ാം തീയതി വത്തിക്കാനില്‍ നിന്ന് പാപ്പായുടെ നേരിട്ടുള്ള ഫോണ്‍കോള്‍, ഒരു വൈദീകനെന്ന നിലയില്‍ അങ്ങ് നല്‍കുന്ന ആദ്യത്തെ ആശീര്‍വാദം എനിക്ക് നല്‍കി.  ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ പ്രിയപ്പെട്ട സാല്‍വത്തോറെ, ഞാന്‍ അങ്ങയുടെ കൂടെയുണ്‍്. അങ്ങ് പൗരോഹിത്യം സ്വീകരിക്കുകയും വിശുദ്ധ ബലിയര്‍പ്പിക്കുകയും ചെയ്യും. പാപ്പായുടെ ഈ വാക്കുകള്‍ രോഗിയായ സാല്‍വത്തോറെയെ തെല്ലൊന്നുമല്ല ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തത്.

അതിവേഗം പൗരോഹിത്യസ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍. തിരുപ്പട്ട സ്വീകരണത്തിനിടെ ഫാദര്‍ സാല്‍വത്തോറെയുടെ വാക്കുകള്‍ ഇങ്ങനെ. ഇന്ന് ക്രിസ്തുവിന്റെ തോളില്‍ ഉയര്‍ത്തപ്പെടുന്ന അനുഭവമാണെനിക്ക്. ഒരു വൈദീകനെന്ന നിലയില്‍ ലോകരക്ഷയ്ക്കായി ക്രിസ്തുവിന്റെ ഷാള്‍ ഞാന്‍ അണിയും. മാത്രമല്ല, ഒരു ബലിയെങ്കിലും അര്‍പ്പിക്കുക എന്നത് ക്രിസ്തുവിന്റെ പൗരോഹിത്യത്തിലുള്ള എന്റെ പങ്കാളിത്തമായിരിക്കും.

ഇറ്റലിയില്‍ ബര്‍ലേത്തയില്‍ 1977 മാര്‍ച്ച് 9 നായിരുന്നു ഫാ. മെല്ലോണിന്റെ ജനനം. 2011 ലാണ് സെമിനാരിയില്‍ ചേര്‍ന്നത്. യുവാവായിരുന്നപ്പോള്‍ ഏറെയധികമായി പ്രാര്‍ത്ഥിക്കുമായിരുന്നു. അവസാനനാളുകളില്‍ പ്രത്യേകിച്ച് പൗരോഹിത്യസ്വീകരണം കഴിഞ്ഞ് രണ്‍ു മാസം വേദന സഹിച്ച് യാതൊരു നിരാശയുമില്ലാതെ അനേകരുടെ ജീവിതത്തില്‍ അദ്ദേഹം സ്വാന്തനമായി എത്തിയിരുന്നു. കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായി നഷ്ടപ്പെട്ട നാളുകളില്‍ വിശുദ്ധ കുര്‍ബ്ബാന കാണാതെ പഠിച്ചെടുത്താണ് ബലിയര്‍പ്പിച്ചിരുന്നത്. സ്വയം ബലഹീനമായിരന്നെങ്കിലും പ്രാര്‍ത്ഥനകള്‍ എല്ലായ്‌പ്പോഴും ശക്തമായിരുന്നു. അതിരൂപത പുറത്തുവിട്ട മരണശേഷമുള്ള റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.