ഒഹായോ: ഒഹായോയിലെ സ്റ്റൂബന്‍വില്‍ ഫ്രാന്‍സിസ്‌കന്‍ യൂണിവേഴ്‌സിറ്റിയില്‍ ജൂലൈ 24-26 തീയതികളില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ലോകം കണ്‍ മികച്ച വാഗ്മികളില്‍ ഒരാളും പ്രശസ്ത എഴുത്തുകാരനും മുന്‍ പ്രൊട്ടസ്റ്റന്റ് പാസ്റ്ററുമായ ഉള്‍ഫ് എക്മാന്‍ തന്റെ അനുഭവം പങ്കുവയ്ക്കും.
അദ്ദേഹത്തിന്റെ അനുഭവകഥയെ ലോകം മുഴുവനും, പ്രത്യേകിച്ച് പ്രൊട്ടസ്റ്റന്റ്‌സഭാംഗങ്ങള്‍ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. അനേകം രാജ്യങ്ങളില്‍ വേരുകള്‍ വ്യാപിച്ചിട്ടും മുപ്പതു വര്‍ഷമായി താന്‍ അധ്വാനിച്ചും പ്രാര്‍ത്ഥിച്ചും ഉയര്‍ത്തിയെടുത്ത സ്വീഡനിലെ വേഡ് ഓഫ് ലൈഫ് (ലിവ്റ്റ്‌സ് ഓര്‍ഡ്) സഭയെ മറ്റൊരു നേതാവിന് ഭരമേല്‍പ്പിച്ച് 2014 മേയ് മാസത്തില്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചുകൊണ്‍് ലോകത്തെ ഞെട്ടിച്ച വ്യക്തിയാണ് ഉള്‍ഫ് എക്മാന്‍. സ്വീഡനിലെ സെക്കുലര്‍ വാദികളെപ്പോലും അമ്പരപ്പിച്ച ഒരു തീരുമാനമായിരുന്നു അത്. കാരണം അത്രയേറെ വളര്‍ച്ചയും സ്വാധീനശക്തിയുമുണ്‍ായിരുന്ന ഒരു പ്രൊട്ടസ്റ്റന്റ് സഭാനേതാവായിരുന്നു അദ്ദേഹം.
അനേകായിരങ്ങള്‍ അംഗങ്ങളായിരുന്ന സമൂഹത്തെ ഉപേക്ഷിച്ച് എക്മാനും ഭാര്യ ബെര്‍ജിത്തയും ഒരുമിച്ചാണ് ഈ സാഹസ കടമ്പ പിന്നിട്ടത്. സുഹൃത്തുക്കളെയും തന്റെ സഭയിലെ അംഗങ്ങളെയും വര്‍ഷങ്ങളായി കൂടെ അധ്വാനിച്ചവരെയും മറന്ന് പലരുടെയും വാക്കുകള്‍ വേദനയോടെ തിരസ്‌ക്കരിച്ച് കത്തോലിക്കാ വിശ്വാസം സ്വീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ താന്‍ നേരിട്ട മാനസിക സംഘര്‍ഷം തെല്ലൊന്നുമല്ലെന്ന് ഉല്‍ഫ് എക്മാന്‍ പയുന്നു. കോണ്‍ഫറന്‍സിന് മുന്നോടിയായി ക്രമീകരിക്കപ്പെട്ട ഇന്റര്‍വ്യൂവില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ. അത് വല്ലാത്തൊരു അനുഭവമായിരുന്നു. പ്രതിസന്ധികളും പ്രശ്‌നങ്ങളുമെല്ലാം അതിജീവിച്ച് സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ ഒരാളുടെ ആശ്വാസം പോലെ.
വഴിയില്‍ നേരിട്ട പ്രതിസന്ധികളേക്കാള്‍ വീട്ടിലെത്തിയല്ലോ എന്ന ചിന്തയാണ് തന്നെ ആശ്വസിപ്പിച്ചത് എന്ന് അദ്ദേഹം പറയുമ്പോള്‍ ദൈവശാസ്ത്രജ്ഞര്‍പോലും പഠനവിധേയമാക്കിയിരുന്ന, ദൈവശാസ്ത്ര വിദ്യാര്‍ത്ഥികള്‍ പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രം പഠിക്കുമ്പോള്‍ ഉദ്ധരിച്ചിരുന്ന ഒരു അതികായകന്റെ മുഖമല്ല അദ്ദേഹത്തിന് സുരക്ഷിതത്വം തേടി സഭാമാതാവിന്റെ മടിത്തട്ടിലേക്ക് ഓടിയെത്തിയ ഒരു മകന്റെ ദീര്‍ഘനിശ്വാസം വിടരുന്ന മുഖം.
പുതുജീവിതത്തില്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ കത്തോലിക്കാ സഭയിലുള്ള ജീവിതത്തെക്കുറിച്ചും എക്മാന്‍ വിവരിക്കുന്നു. അനേകം സുഹൃത്തുക്കള്‍ നഷ്ടപ്പെട്ടെങ്കിലും മറ്റനേകം സുഹൃത്തുക്കള്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി. ദൈവത്തോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്. ജോണ്‍ ഹെന്‍ട്രി ന്യൂമാനെപ്പോലെ ഞങ്ങള്‍ക്കും പറയാന്‍ സാധിക്കും. സുഹൃത്തുക്കളുടെ ഒരു പൊഴിഞ്ഞുപോക്കു കൂടിയായിരുന്നു ഇത്.
മെത്തഡിസ്റ്റ് സഭയില്‍ നിന്ന് കത്തോലിക്കാ സഭയിലേക്ക് മടങ്ങിവന്ന പ്രശസ്തനായ അലന്‍ ഹണ്‍ിനെപ്പോലെ സഹനത്തിന്റെ അര്‍ത്ഥം കത്തോലിക്കാ സഭയില്‍ അംഗീകരിക്കപ്പെടുന്ന രീതിയും കന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്ന് എക്മാന്‍ പറയുന്നു. ഞാനും ഭാര്യയും വര്‍ഷങ്ങളോളം സഹനത്തിലൂടെ കടന്നുപോയി. വിശുദ്ധ ജോണ്‍ പോള്‍ രണ്‍ാമനും, സിസ്റ്റര്‍ ഫൗസ്റ്റീനയും, വിശുദ്ധ പാദ്രേപിയോയുമാണ് ഞങ്ങള്‍ക്ക് ആ കാലഘട്ടത്തില്‍ ആശ്വാസം വല്‍കിയിരുന്നത്. യേശുവിനോടൊത്ത് സഹിക്കുക എന്ന മനോഹരമായ ആശയംതന്നെ ഞങ്ങള്‍ക്ക് പുതുതായിരുന്നു.
ഇത്തരുണത്തില്‍ വേഡ് ഓഫ് ലൈഫ് സമൂഹത്തിന്റെ ദൈവശാസ്ത്രം കൂടി നാം മനസ്സിലാക്കണം. വേഡ് ഓഫ് ലൈഫ് എന്നതിനേക്കാള്‍ കൂടുതല്‍ ഉപയുക്തമാവുന്നത് വേഡ് ഓഫ് പെയ്‌സ് എന്ന വാക്കാണ്. കാരമം ബൈബിളിലെ വാഗ്ദാനങ്ങള്‍ സ്വന്തമാക്കുവാന്‍ എല്ലാ വിശ്വാസികള്‍ക്കും സാധിക്കും എന്നതായിരുന്നു അവരുടെ ശുശ്രൂഷയുടെ അടിസ്ഥാനം. രോഗികള്‍ക്ക് സൗഖ്യം നല്‍കുകയും സകല സമ്പത്തിന്റെ ഉടയവനായിരിക്കുന്ന ദൈവത്തെ സേവിക്കുകയും ചെയ്യുന്ന ഈ സമൂഹം മീഡിയായുടെ പല ആക്രമണങ്ങള്‍ക്കും വിധേയമായി. അംഗവൈകല്യമുള്ളവരെ തിരസ്‌ക്കരിക്കുന്നുവെന്നും, പാവപ്പെട്ടവര്‍ക്കെതിരെ മുഖം തിരിക്കുന്നുവെന്നും വേഡ് ഓപ് ലൈഫ് അംഗങ്ങള്‍ക്കെതിരെ പരാതികളുയര്‍ന്നു. സമൃദ്ധിയുടെ സുവിശേഷം മാത്രം പ്രസംഗിക്കുന്ന ഇവരെ അത്തരം മനസ്സുള്ളവരാണ് പിന്തുടരുന്നതെന്നും നിര്‍വചനങ്ങളുണ്‍ായി.
യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും എക്മാന്റെ സമൂഹം നേടിയ സ്വീകാര്യത അത്ഭുതകരമായിരുന്നു. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ (ഡെന്‍മാര്‍ക്, നോര്‍വ, സ്വീഡന്‍) കൂടാതെ, ബംഗ്ലാദേശ് റഷ്യ, ഉക്രെയ്ന്‍, അര്‍മേനിയ, അസര്‍ബൈജാന്‍, ടാജികിസ്താന്‍, അഫ്ഗാനിസ്താന്‍, അല്‍ബേനിയ, ഇന്തയ തുടങ്ങി രാജ്യങ്ങളില്‍ ഈ സമൂഹത്തിന്റെ അംഗങ്ങള്‍ സജീവമായിരുന്നു. റഷ്യയിലായിരുന്നു എക്മാനും കൂട്ടരും ഏറ്റവും ശക്തമായി പ്രവര്‍ത്തിച്ചത്. റഷ്യയിലെ മിക്ക വന്‍ നഗരങ്ങളിലും സമൂഹത്തിന്റെ കൂട്ടായ്മകള്‍ സജീവമായി. ആയിരത്തോളം സമൂഹങ്ങള്‍ ഇവിടെ സ്ഥാപിതമായി. അഞ്ചുലക്ഷത്തോളം അനുയായികള്‍ ഇവിടെത്തന്നെയുായിരുന്നതായി കണക്കുകള്‍ രേഖപ്പെടുത്തുന്നു. ഇത്രയൊക്കെയുണ്‍ായിട്ടും കത്തോലിക്കാ സഭയിലേക്കുള്ള മടക്കത്തിന്റെ കാരണം അദ്ദേഹം വിശദ്ദീകരിക്കുന്നതിങ്ങനെ. കത്തോലിക്കാ സഭയുടെ ചരിത്രം, ആധികാരികത, അധികാരം, കൗദാശിക ജീവിതം ഇതൊക്കെയാണ് എന്നെ ആകര്‍ഷിച്ചത്. ഏറ്റവും അധികമായി തന്നെ പിടിച്ചുലച്ച സത്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ. നമ്മുടെ ദൈവം സജീവനായി അള്‍ത്താരയില്‍ എഴുന്നള്ളുന്നതിനെക്കുറിച്ച് എങ്ങനെയാണ് വിവരിക്കുക. സഭയ്ക്ക് നല്‍കിയിരിക്കുന്ന മഹത്തായ ദാനമാണിത്. വിശുദ്ധ കുര്‍ബ്ബാനയെക്കുറിച്ച് അദ്ദേഹം വാചാലനാകുന്നു.
അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ദിവസമാണ് ഉള്‍ഫ് എക്‌സ്മാന്റെ ജന്മദിനം.അതേക്കുറിച്ച് അദ്ദേഹം പറയുന്നു. സഭയിലേക്കുള്ള എന്റെ മടങ്ങി വരവില്‍ മറിയത്തിന്റെ സ്ഥാനം വലുതാണ്. മറിയത്തെ പാടേ തിരസ്‌കരിക്കുന്ന ഒരു സമൂഹമായിരുന്നു വേഡ് ഓഫ് ലൈഫ് കമ്മ്യൂണിറ്റി എന്നതും ഇവിടെ അനുസ്മരിക്കേണ്‍താണ്.
ജീവിതത്തില്‍ വായിച്ച ഏറ്റവും മനോഹരമായ പുസ്തകം കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. ഉള്‍ഫ് എക്മാന്റെ ജീവിതയാത്രയില്‍ വലിയ സ്വാധീനം ചെലുത്തിയ മറ്റ് ചില ഗ്രന്ഥങ്ങള്‍. കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗറുടെ ഇന്‍ട്രഡക്ഷന്‍ ടു ക്രിസ്റ്റ്യാനിറ്റി, ജോണ്‍ പോള്‍ രണ്‍ാമനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വിശുദ്ധ പാദ്രേ പിയോ, ആവിലായിലെ അമ്മത്രേസ്യ, മാക്‌സ്മില്യണ്‍ കോല്‍ബേ തുടങ്ങിയവരുടെ ജീവചരിത്രങ്ങള്‍, ജോണ്‍ ഹെന്‍ട്രി ന്യൂമാന്റെ അപ്പോളോജിയ, ലൂയി ബോയേ, ഇവ് കോംഗാര്‍, പോള്‍ ഹാഫ്‌നര്‍ തുടങ്ങിയവരും ഇഷ്ട എഴുത്തുകാരാണ്.
ഒഹായോയിലെ കോണ്‍ഫറന്‍സിന് മുമ്പായി നടത്തപ്പെട്ട ഇന്റര്‍വ്യൂവില്‍ അദ്ദേഹം ഹൃദയംതുറക്കുന്നു. അധികാരങ്ങളും സ്ഥാനങ്ങളും ഭാരവും എല്ലാം വേെന്നുവച്ചപ്പോള്‍ വളരെ സരളമായി ജീവിക്കാന്‍ സാധിക്കുന്നു എന്നതുതന്നെയാണ് ഏറ്റവും വവലിയ സന്തോഷം.ചിന്തിക്കാനും പ്രാര്‍ത്ഥിയ്ക്കാനും ഇപ്പോള്‍ ഏറെ സമയം ലഭിക്കാറുണ്‍്. ഇനിയും എനിക്കാവുന്നതുപോലെ ഈശോയ്ക്കുവേണ്‍ി ജീവിക്കണം.
എല്ലാ ദിവസവും ഞാനും ഭാര്യയും ഒരുമിച്ച് ജപമാല ചൊല്ലും. ബൈബിള്‍ എന്നും വായിക്കുമായിരുന്നു. ഇപ്പോള്‍ അതോടൊപ്പം വിശുദ്ധ കുര്‍ബ്ബാനയിലുള്ള പങ്കുചേരല്‍ കൂടിയുണ്‍്. ദിവ്യകാരുണ്യ ആരാധനയ്ക്കും സമയം കണ്‍െത്തുന്നു. അതെത്രയോ അത്ഭുതകരമാണ്.
ഇനി മുന്നോട്ടുള്ള നാളുകളില്‍ ഏറ്റവും അധികമായി ചെയ്യുവാന്‍ ഇഷ്ടപ്പെടുന്ന കാര്യമാണ് മാധ്യമപ്രവര്‍ത്തകരെ അമ്പരപ്പിച്ചത്. എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും സാധ്യമായ സകല മാധ്യമങ്ങളിലൂടെയും എനിക്ക് ലോകത്തോട് പറയണം ക്രിസ്തുവിനെ സ്‌നേഹിക്കുകയെന്നാല്‍ സഭയെ സ്‌നേഹിക്കുക എന്നാണര്‍ത്ഥമെന്ന്. എക്മാനും ബിര്‍ജീത്തയ്ക്കും നാലുമക്കളാണുള്ളത്. ആരണ്‍, ജോനാഥന്‍, സാമുവല്‍, ബഞ്ചമിന്‍.