പരിശുദ്ധ കന്യാമറിയമാണ് തന്നെ രക്ഷിച്ചത്. ഐ.എസ് ഭീകരില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വൈദികന്‍ പറയുന്നു.
സിറിയ: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ സിറിയയില്‍ നിന്നും തട്ടിക്കൊണ്ടുപോയ വൈദികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 'തീര്‍ച്ചയായും ദൈവത്തിന്റെ ഇടപെടലാണെന്നും കൊലക്കത്തിയില്‍ നിന്നും രക്ഷിച്ചത് പരിശുദ്ധ മാതാവിന്റെ സഹായമാണെന്നും' ഫാ. ജാക്വസ് മൗറാദ് പറഞ്ഞു. മെയ്മാസത്തില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് രക്ഷപ്പെട്ടത്. െ്രെകസ്തവ വിശ്വാസത്തിനുവേണ്ടി മരിക്കേണ്ടിവരുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ മരണം കാത്തുകഴിയവേയാണ് മുസ്ലിം സഹോദരന്‍ രക്ഷപ്പെടാന്‍ സഹായിച്ചത്.
''എന്റെ ദൈവം എനിക്കുവേണ്ടി പ്രവര്‍ത്തിച്ച അത്ഭുതമാണിത്. തടവിലായിരുന്ന ഞാന്‍ മരമണിയും കാത്ത് പ്രാര്‍ത്ഥനയോടെ കഴിയുകയായിരുന്നു. അപ്പോഴേല്ലാം ആന്തരികമായ സമാധാനം എന്റെ ഹൃദയത്തിന് സാന്ത്വനം പകര്‍ന്നു. യേശുവിനുവേണ്ടി മരിക്കുന്നതിന് എനിക്ക് യാതൊരു പ്രശ്‌നവുമില്ലായിരുന്നു. കാരണം ക്രിസ്തുവിനുവേണ്ടി രക്തം ചിന്തേണ്ടിവരുന്നവരില്‍ ആദ്യത്തെയാളോ അവസാനത്തെ ആളോ അല്ല ഞാനെന്നും ക്രിസ്തുവിനായി രക്തസാക്ഷികളായവരില്‍ ഒരുവന്‍ മാത്രമാകുന്നതിന് തനിക്ക് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും'' അദ്ദേഹം ഇറ്റാലിയന്‍ ടിവി 2000 ത്തോട് പറഞ്ഞു.
''എന്റെ മോചനത്തിനുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി. ഒരു വൈദികന്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുക എന്നത് അസംഭവ്യമാണ്.'' അദ്ദേഹം പറയുന്നു.
സിറിയയിലെ അല്‍ ക്വരിയാടിന്‍ എന്ന നഗരത്തിലെ മാര്‍ ഏലിയന്‍ മൊണാസ്റ്ററിയിലെ പ്രിയോരായിരുന്നു. ഫാ. മൗറാദ്. അദ്ദേഹത്തോടൊപ്പം മറ്റൊരാളെയും ഭീകരര്‍ മെയ് 21ന് പിടികൂടിയിരുന്നു. ആദ്യ നാലുദിവസം മൊണാസ്റ്ററിയിലെ കാറില്‍ മലമുകളിലെത്തിച്ച് അതില്‍ പൂട്ടിയിട്ടു. ഓഗസ്റ്റ് 11ന് ഞങ്ങളെ പാല്‍മറയിലെത്തിച്ചു. അവിടെ അല്‍ ക്വാട്രിയാന്‍ നഗരത്തില്‍ നിന്നുള്ള 250 ക്രിസ്ത്യന്‍ തടവുകാരുണ്ടായിരുന്നു. ഓഗസ്റ്റ് ആറിനായിരുന്നു ഇസ്ലാമിക് ഭീകരര്‍ അല്‍ ക്വാട്രിയാന്‍ പിടിച്ചെടുത്തത്. വെറും 30 ക്രൈസ്തവര്‍ മാത്രമാണ് അവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത്. അദ്ദേഹം തുടര്‍ന്നു.
ഓരോ ദിവസവും കൊടും ഭീകരര്‍ വന്ന് വിശ്വാസം തിരസ്‌ക്കരിക്കുവാന്‍ അജ്ഞാപിക്കും. അപ്പോഴെല്ലാം ക്രിസ്ത്യാനിയായതില്‍ ഞാന്‍ സന്തോഷിക്കുന്നു എന്നാണ് ഞാനവരോട് പറഞ്ഞത്. ഇനിയിത് വീണ്ടും പറഞ്ഞാല്‍ ഞങ്ങള്‍ നിന്റെ കഴുത്ത് മുറിക്കും. എന്ന് ഭീക്ഷണിപ്പെടുത്തിയാണ് പോകാറുള്ളത്. അപ്പോഴെല്ലാം പ്രാര്‍ത്ഥന മാത്രമായിരുന്നു പിന്‍ബലം. ഒരു ദിവസം അവരുടെ ശ്രദ്ധ തെറ്റിയപ്പോള്‍ ഒരു മുസഌം സഹോദരന്‍ രക്ഷകനായി വന്നു. അദ്ദേഹം ബൈക്കില്‍ കയറ്റി എന്നെ രക്ഷപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ അവിടെ തടങ്കലിലുള്ള 200 ക്രൈസ്തവരെകൂടി രക്ഷപ്പെടുത്തുവാനുള്ള പരിശ്രമത്തിലാണ് താനെന്ന് വൈദികന്‍ പറയുന്നു. തന്നോടൊപ്പം അവിടെനിന്നും മറ്റ് 40 പേരും കൂടി രക്ഷപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒക്‌ടോബര്‍ 10ന് ദീര്‍ഘകാലത്തിനുശേഷം അദ്ദേഹം ദിവ്യബലിയര്‍പ്പിച്ചു.
നേരത്തെ ജോലിചെയ്ത അല്‍ ക്വാട്രിയാനില്‍ സിറിയന്‍ പട്ടാളവും വിമതരുമായി ചര്‍ച്ച നടത്തുന്നതിനുള്ള മധ്യവര്‍ത്തിയായിരുന്നു അദ്ദേഹം. 1600 വര്‍ഷം പഴക്കമുള്ളതായിരുന്നു. അദ്ദേഹം വസിച്ച മാര്‍ ഏലിയന്‍ മൊണാസ്റ്ററി. അനേകം അഭയാര്‍ത്ഥികളെ അവിടെ സ്വീകരിച്ചിരുന്നു. എങ്കിലും ഓഗസ്റ്റില്‍ ഇസ്ലാമിക് ഭീകരര്‍ മൊണാസ്റ്ററി പിടിച്ചെടുത്ത് നശിപ്പിച്ചു. റഷ്യ സിറിയിലെ ഇസ്ലാമിക് ഭീകരര്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഭീകരര്‍ ജീവനുവേണ്ടി ഓടിയൊളിക്കുകയാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. റഷ്യയുടെ പട്ടാളമാണ് ഇനി ജനങ്ങളുടെ ഏക പ്രതീക്ഷ.