സ്‌നേഹം  നിറഞ്ഞ ഈശോയെ അവിടുത്തെ മഹത്വപ്പെടുത്തുവാനും ദൈവജനത്തെ പ്രചോദിപ്പിക്കുവാനും വിശുദ്ധ  ചാവറ കുര്യാക്കോസ് ഏലിയാസിനെ മാതൃകയായി നല്‍കിയതിനു ഞങ്ങള്‍ അങ്ങേക്ക്  നന്ദി പറയുന്നു. ആ പുണ്യപിതാവിന്റെ  ജീവിത മാതൃക അനുസരിച്ച് വിശ്വാസം. ശരണം,  സ്‌നേഹം എന്നീ പുണ്യങ്ങളുടെ  വിളനിലമായി വളരുവാനും പാപസാഹചര്യങ്ങളെ വിട്ടകന്നു ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമെ. സ്വയവിശുദ്ധീകരണത്തിനും  ആത്മാക്കളുടെ രക്ഷക്കും വേണ്ടി ജീവിച്ചുകൊണ്ട് കുടുംബങ്ങളുടെ വഴികാട്ടിയും വൈദികരുടെയും സന്യസ്തരുടെയും മാതൃകയുമായി പരിലസിച്ച വിശുദ്ധ  ചാവറ പിതാവേ, ഞങ്ങളുടെ ജീവിതാന്തസ്സിനനുസരിച്ച് ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ ഞങ്ങളെ സഹായിക്കണമേ.  ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സഹനങ്ങളെ കര്‍ത്താവിന്റെ   കുരിശിനോടുചേര്‍ന്ന് സ്വീകരിക്കുവാനുള്ള മനസ്സും ഞങ്ങള്‍ക്കിപ്പോള്‍ ആവശ്യമായിരിക്കുന്ന പ്രത്യേക അനുഗ്രഹവും..... തിരുകുടുംബത്തിന്റെ പ്രത്യക മദ്ധ്യസ്ഥനായ ചാവറ പിതാവേ, ഞങ്ങള്‍ക്കു ലഭിക്കുവാന്‍ ഇടയാക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.   1സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രിത്വ.