ഞങ്ങള്‍ക്കുവേണ്ടി കാല്‍വരിക്കുന്നില്‍ യാഗമായിത്തീര്‍ന്ന ഈശോയെ, അങ്ങയോടുള്ള സ്‌നേഹത്തെപ്രതി രക്തസാക്ഷിത്വം വരിച്ച വി. സെബസ്ത്യാനോസിനെ ഞങ്ങള്‍ക്കു മാതൃകയും മദ്ധ്യസ്ഥനുമായി നല്‍കിയതിനു ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു.
പഞ്ഞം, പട, വസന്ത, മാറാരോഗങ്ങള്‍ മുതലായവയാലും പൈശാചികപീഢകളാലും ക്ലേശിക്കുന്ന എല്ലാവരേയും വിശുദ്ധ സെബസ്ത്യാനോസിന്റെ മദ്ധ്യസ്ഥത്താല്‍ മോചിപ്പിക്കണമേ. മിശിഹായ്ക്കും അവിടുത്തെ സുവിശേഷത്തിനും വേണ്ടി അക്ഷീണം അദ്ധ്വാനിക്കുവാനും പ്രതിസന്ധിയില്‍ തളരാതെ വിശ്വാസ ജീവിതത്തില്‍ അടിയുറച്ചു മുന്നേറുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
ഈശോയെ അങ്ങേക്കുവേണ്ടി ജീവന്‍ ഹോമിച്ച വിശുദ്ധനെ അനുകരിച്ച് അങ്ങേക്കു സാക്ഷികളാകുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങള്‍ക്കിപ്പോള്‍ ആവശ്യമായ അനുഗ്രഹങ്ങള്‍ (നിശബ്ദമായി ആഗ്രഹങ്ങള്‍ സമര്‍പ്പിക്കുക) വിശുദ്ധന്റെ മാദ്ധ്യസ്ഥത്താല്‍ സാധിച്ചു തരണമേ. ആമ്മേന്‍. 1സ്വര്‍ഗ്ഗ. 1നന്മ. 1ത്രി.