അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസേ, അങ്ങേ മദ്ധ്യസ്ഥം തേടുന്നവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ നിരവധിയാണെന്ന് ഞങ്ങള്‍ അറിയുന്നു. ഈശോയുടെ സന്നിധിയിലുള്ള അങ്ങയുടെ മദ്ധ്യസ്ഥ ശക്തിയില്‍ ദൃഢമായി ശരണപ്പെട്ടുകൊണ്ട് ഞങ്ങള്‍ അങ്ങേ മുമ്പില്‍ നില്‍ക്കുന്നു. ദിവ്യനാഥനോടുള്ള അഗാധമായ സ്‌നേഹവും സഹോദരങ്ങളോടുള്ള കാരുണ്യവും മൂലം ഏതൊരത്ഭുതവും പ്രവര്‍ത്തിക്കുന്നതിനുള്ള അമൂല്യമായ വരം ലഭിച്ചിരിക്കുന്ന വിശുദ്ധ അന്തോനീസേ, ആവശ്യനേരങ്ങളില്‍ ഞങ്ങളുടെ സഹായത്തിനെത്തണമെ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും പ്രത്യേകമായി ഇപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യമായ അനുഗ്രഹം... ( ഇവിടെ ആവശ്യം പറയുക...) സാധിച്ചുകിട്ടുന്നതിന് പരമപിതാവിന്റെ സന്നിധിയില്‍ അങ്ങ് മദ്ധ്യസ്ഥം വഹിക്കണമെന്ന് തകര്‍ന്ന ഹൃദയത്തോടെ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.
1സ്വര്‍ഗ്ഗ.1നന്മ.1ത്രി.