മിശിഹായുടെ സ്‌നേഹിതനും വിസ്വസ്തദാസനുമായ വിശുദ്ദ യൂദാശ്ലീഹായേ, ഏറ്റവും  കഷ്ടപ്പെടുന്ന എനിക്കു വേണ്ടി  അപേക്ഷിക്കണമേ. യാതൊരു സഹായവും  ഫലസിദ്ധിയുമില്ലാതെ വരുന്ന സന്ദര്‍ഭത്തില്‍ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന്, അങ്ങേയ്ക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ്  ഉപയോഗിക്കണമെ. എന്റെ  എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ ( ആവശ്യം പറയുക) അങ്ങേ സഹായം ഞാന്‍ അപേക്ഷിക്കുന്നു ഭാഗയപ്പെട്ട യുദാശ്ലീഹായേ! അങ്ങു വഴിയായി ലഭിക്കുന്ന ഈ അനുഗ്രഹത്തിന് ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. എന്നാലാവുംവിധം അങ്ങയുടെ ഭക്തി പ്രചരിപ്പിക്കാമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ആമ്മേന്‍.

1 സ്വര്‍ഗ,  1 നന്‍മ, 1 ത്രിത്വ