ഈശോയുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും മഹനീയ രഹസ്യങ്ങളില്‍ പങ്കുചേരുവാന്‍ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധ അല്‍ഫോന്‍സാമ്മേ, വിശുദ്ധിയില്‍ വളര്‍ന്ന് സ്വര്‍ഗ്ഗീയമഹത്വത്തിന്റെ കിരീടമണിയുവാന്‍ നിനക്കു ഭാഗ്യമുണ്ടായല്ലൊ. ഭാരതസഭയുടെ അലങ്കാരമായ നിന്റെ പക്കല്‍  ഞങ്ങളുടെ മാതൃരാജ്യത്തെയും ഞങ്ങള്‍ ഓരോരുത്തരെയും ഭരമേല്‍പിക്കുന്നു.

ഓ! സഹനത്തിന്റെ പുത്രീ, ഞങ്ങള്‍ മാതൃക അനുരിച്ച് ഞങ്ങളുടെ  തിരുമനസ്സിനു കീഴ് വഴങ്ങി ജീവിക്കുവാനും അവസാനം നിന്നോടുകൂടി സ്വര്‍ഗ്ഗത്തിലെത്തിച്ചരുവാനും വേണ്ട അനുഗ്രഹം പ്രത്യേകിച്ച് ( ആവശ്യം പറയുക) ഞങ്ങള്‍ക്കു സാധിച്ചു തരണമെന്ന് നിന്നോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍. 1 സ്വര്‍ഗ,  1 നന്‍മ, 1 ത്രിത്വ