മാര്‍തോമ്മാശ്ലീഹായെ ഭാരതത്തിന്റെ അപ്പസ്‌തോലനായി ഞങ്ങള്‍ക്കു നല്‍കി അനുഗ്രഹിച്ച  ദൈവമേ.നമുക്കും അവനോടൊപ്പം  പോയി മരിക്കാം എന്നു പറഞ്ഞ്  സഹശിഷ്യര്‍ക്കു ധൈര്യം പകര്‍ന്നുകൊടുക്കുകയും രക്തസാക്ഷിമകുടം ചടുകയും  ധൈര്യം പകര്‍ന്നുകൊടുക്കുകയും രക്തസാക്ഷി മകുടം ചൂടുകയും ചെയ്ത വിശുദ്ധ തോമ്മാശ്ലീഹായേ,  പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കും ത്യാഗപൂര്‍ണ്ണമായ  ജീവിതത്തിനും ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും  ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമെ. എന്റെ കര്‍ത്താവേ എന്റെ ദൈവമേ എന്നു പറഞ്ഞുകൊണ്ട്  ഉത്ഥാനം ചെയ്ത ക്രിസ്തുവിലുള്ള  വിശ്വാസം പ്രഖ്യാപിച്ച വിശുദ്ധനെ അനുകരിച്ച് ദൈവ സ്‌നേഹത്തിലും വിശ്വാസത്തിലും വളര്‍ന്നുവരുവാനുള്ള കൃപ ഞങ്ങള്‍ക്കു നല്‍കണമേ, സഹദരസ്‌നേഹത്തില്‍ ഞങ്ങളെ വളര്‍ത്തുകയും ഏതു പ്രതിസന്ധിഘട്ടത്തെയും ധീരമായി തരണംചെയ്യാനുള്ള ആത്മശക്തി ഞങ്ങള്‍ക്കു നല്‍കുകയും ചെയ്യണമേ. ആമ്മേന്‍.


1 സ്വര്‍ഗ,  1 നന്‍മ, 1 ത്രിത്വ