അല്‍മായര്‍ തിരുസഭയുടെ അധികാര ശ്രേണിയില്‍ രണ്ടാം തരം അംഗങ്ങളല്ലയെന്നും എല്ലാ പരിതസ്ഥിതികളിലും, പ്രവര്‍ത്തനങ്ങളിലും മനുഷ്യബന്ധങ്ങളിലും, സുവിശേഷത്തിന്റെ ഉദാഹരണങ്ങളായി ജീവിക്കുന്ന ക്രിസ്തു ശിഷ്യരാണ് അല്‍മായരെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. അല്‍മായരുടെ പ്രേഷിതവേലയെ പറ്റി, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച ഡിക്രിയുടെ (അുീേെീഹശരമാ അരൗേീശെമേലോ) 50-ാം വാര്‍ഷികത്തില്‍, സാധാരണക്കാര്‍ക്ക് സഭയിലുള്ള സ്ഥാനത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്, പിതാവ്, 'അല്‍മായരുടെ പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ' പ്രസിഡന്റ്, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലോ വില്‍ക്കോയ്ക്ക് അയച്ച സന്ദേശത്തിലാണ് ഇപ്രകാരം പറഞ്ഞത്.
അല്‍മായര്‍ക്ക് തിരുസഭയിലുള്ള പ്രാധാന്യം, നിയോഗം ദൗത്യം എന്നീ വിഷയങ്ങളില്‍, പരമപ്രധാനമായ കല്‍പ്പനകള്‍ പുറപ്പെടുവിച്ചത് അമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ്, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, തിരുസഭയില്‍ അല്‍മായര്‍ക്കുള്ള സ്ഥാനം നിര്‍ണ്ണയിക്കുക മാത്രമല്ല ചെയ്തത്; പ്രത്യുത, അല്‍മേയരുടെ ദൗത്യം ദൈവനിയോഗമാണെന്ന് വ്യക്തമാക്കുകയായിരുന്നു എന്ന് പിതാവ് ചൂണ്ടിക്കാട്ടി. സുവിശേഷ പ്രഘോഷണം, ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി മാറ്റി വെച്ചിട്ടുള്ളതല്ല. ജ്ഞാനസ്‌നാനം സ്വീകരിച്ച വിശ്വാസികള്‍ എല്ലാവരും, ദൈവവചനപ്രഘോഷണത്തിന് ആന്തരീക തൃഷ്ണയുള്ളവരാണ്: അദ്ദേഹം പറഞ്ഞു. അല്‍മായരുമായി ബന്ധപ്പെട്ട, വത്തിക്കാന്‍ കൗണ്‍സിലിന്റെ കൗണ്‍സിലുകള്‍, അല്‍മായ സമൂഹങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമായി; പക്ഷേ, ആത്മീയതലത്തില്‍ അതിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പിക്കുക എന്നത്, സഭാപാലകര്‍ക്കും അല്‍മായര്‍ക്കും ഒരു വെല്ലുവിളിയായി ഇന്നും തുടരുകയാണ്. കാരണം, കൃതജ്ഞതാപൂര്‍വ്വം, ഉത്തരവാദിത്തത്തോടെ സ്വീകരിക്കേണ്ട വിലമതിക്കാനാവാത്ത ഒരു ദൈവാനുഗ്രഹമാണ് അല്‍മായരുടെ പ്രേഷിതവൃത്തി!
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഉപബോധങ്ങള്‍ തിരുസഭയില്‍ പ്രാവ ര്‍ത്തികമാക്കാന്‍, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അതിയായി ആഗ്രഹിച്ചിരുന്നു. അതേ ആഗ്രഹത്തോടെ. അല്‍മായര്‍, കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ പൂര്‍ത്തികരിക്കാനായി, യേശുവിനെ ലോകമെങ്ങും എത്തിക്കാന്‍ പരിശ്രമിക്കണമെന്ന് പിതാവ് ആഹ്വാനം ചെയ്തു.
പിന്നീട് മാര്‍പാപ്പ 5000 പേര്‍ അടങ്ങുന്ന ഒരു തീര്‍ത്ഥയാത്രാ സംഘത്തെ അഭിസംബോധന ചെയ്തു. ഇറ്റലിയിലെ വിശുദ്ധ ലൂയി ഗ്വാനെല്ല സ്ഥാപിച്ച,'ടലൃ്മിെേ ീള ഇവമൃശ്യേ', വേല 'ഉമൗഴവലേൃ െീള ട.േ ങമൃ്യ ീള ജൃീ്ശറലിരല' മിറ വേല 'ഇീിളൃമലേൃിശ്യേ ീള ട.േ ഖീലെുവ' എന്നീ സ്ഥാപനങ്ങളിലെ അംഗങ്ങളാണ് തീര്‍ത്ഥാടനസംഘത്തില്‍ ഉണ്ടായിരുന്നത്.
1915-ല്‍ ഈ ലോകം വിട്ടുപോയ അവരുടെ ആശ്രമസ്ഥാപകന്‍, വിശുദ്ധ ലൂയി അവരോട് പറയുമായിരുന്ന കാര്യം തന്നെയാണ് തനിക്കും പറയാനുള്ളത് എന്ന് സൂചിപ്പിച്ച പിതാവ് അവര്‍ക്ക് ഈ ഉപദേശം കൊടുത്തു.''വിശ്വസിക്കുക, ദൗത്യപൂര്‍ത്തീകരണത്തിനായി ജീവിതത്തെ ക്രമീകരിക്കുക,''ഏതവസ്ഥയിലും ദൈവം നിങ്ങളെ സ്‌നേഹിക്കുമെന്ന് വിശ്വസിക്കുക,''നമ്മള്‍ അകന്നു നില്‍ക്കുമ്പോള്‍ ദൈവം നമ്മുടെ സാമീപ്യം ആഗ്രഹിക്കുന്നു; നമ്മള്‍ അടുത്താല്‍ ദൈവം നമ്മെ ആശ്ലേഷിക്കുന്നു; നമ്മള്‍ വീണാല്‍ ദൈവം നമ്മെ താങ്ങുന്നു; പശ്ചാത്തപിച്ചാല്‍, ക്ഷമിക്കുന്നു; ഈ അനുഗ്രഹങ്ങള്‍ക്ക് അര്‍ഹരാകുവാന്‍, നമ്മള്‍ തീവ്രമായി വിശ്വസിച്ചാല്‍ മാത്രം മതി!''പിതാവ് കൂട്ടിച്ചേര്‍ത്തു.