വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ പല ഭാഗങ്ങളിലും തീവ്രവാദ ആക്രമണങ്ങളുടെ വാര്‍ത്തകള്‍ പരക്കുമ്പോള്‍, ഫ്രാന്‍സിലെ ദുരന്തത്തെ എടുത്തുപറഞ്ഞ ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ ഏറെ ശ്രദ്ധേയമായി.''ആക്രമണങ്ങളെ ന്യായീകരിക്കുവാന്‍ ദൈവത്തിന്റെ പേര് ഉപയോഗിക്കുന്നത് ദൈവദൂഷണമാണ്,'' എന്നാണ് പാപ്പാ ഞായറാഴ്ച സന്ദേശത്തില്‍ വ്യക്തമാക്കിയത്.''മനുഷ്യമഹത്വത്തിനേറ്റ കളങ്കമാണ് പാരീസിലുണ്ടായ ആക്രമണം,'' പരിശുദ്ധ പിതാവ് വ്യക്തമാക്കി.

ഫ്രാന്‍സിലുണ്ടായ ദുരന്തത്തില്‍ അതീവദുഃഖം രേഖപ്പെടുത്തിയ പാപ്പ അത്തരം പ്രവര്‍ത്തികള്‍ എങ്ങനെയാണ് മനുഷ്യഹൃദയത്തില്‍ ഉരുത്തിരിയുന്നതെന്നുപോലും നാം അത്ഭുതപ്പെടുന്നു. എന്നാണ് വ്യക്തമാക്കിയത്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോ ഹോളണ്ടിനോട് അനുശോചനമറിയുക്കുകയും ആക്രമണത്തില്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവരുടെ കുടുംബാംഗങ്ങളെ ദൈവത്തിന്റെ കരുണയ്ക്കായി സമ്മര്‍പ്പിക്കുകയും ചെയ്തു പരിശുദ്ധ പിതാവ്.
''ആക്രമണത്തിന്റെയും വെറുപ്പിന്റെയും പാതയ്ക്ക് ഒരിക്കലും മനുഷ്യകുലത്തി ന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല. പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് ഫ്രാന്‍സിനെയും യൂറോപ്പിനെയും ലോകം മുഴുവനെയും സമ്മര്‍പ്പിക്കുന്നു.'' നിശബ്ദനായ പാപ്പ തീര്‍ത്ഥാടകരോടൊരുമിച്ച് നന്മനിറഞ്ഞ മറിയമേ ചൊല്ലി പ്രാര്‍ത്ഥി ക്കുകയും ചെയ്തു.
ഫ്രാന്‍സില്‍ ഏകദേശം 130 പേരുടെ മരണത്തിനിടയാക്കിയ, ഇനിയും ഏറെ പ്പേരുടെ ജീവന്‍ ഗുരുതരമായ പരിക്കുകളോടെ അവശേഷിക്കുന്ന ആക്രമണം എട്ട് മുസ്ലീം തീവ്രവാദികളുടെ ചാവേറാക്രമണത്തിലായിരുന്നു.''ദൈവം വലിയവനാണെ ന്നുള്ള'' വാക്കുകള്‍ ഉച്ചത്തില്‍ അട്ടഹസിച്ചുകൊണ്ട് ജനക്കൂട്ടത്തെ കൊന്നൊടുക്കിയ തീവ്രവാദികളുടെ പ്രവര്‍ത്തി അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ഈശോയുടെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചും അവസാനനാളുകളെക്കുറി ച്ചും സംസാരിക്കവെയാണ് പാപ്പ ഫ്രാന്‍സിലെ ഭീകരാക്രമണങ്ങളെ അപലപിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തത്. അവസാനനാളുകളുടെ ലക്ഷണത്തെക്കുറിച്ച് ഏറെ ഉത്കണ്ഠപ്പെടേണ്ടതെന്നും, കാരണം നാം കാത്തിരിക്കുന്നത് ഒരു സ്ഥലത്തെയോ, ചില കാര്യങ്ങളെയോ അല്ലെന്നും ക്രിസ്തു എന്ന വ്യക്തിയെയാണെന്നും പാപ്പാ പറഞ്ഞു. ഒരു വ്യക്തിയെ കാത്തിരിക്കുമ്പോള്‍ എന്താണ് കൂടുതല്‍ ചിന്തിക്കേണ്ടത്? ആ വ്യക്തി പറഞ്ഞതനുസരിച്ച് ജീവിക്കാന്‍ സാധിച്ചോ എന്നാണ്. ഈ ലോകത്തെക്കുറിച്ച് അധികമായി വ്യാകുലപ്പെടേണ്ടതില്ല.
പ്രത്യാശ എന്ന പുണ്യം വളരെ ലളിതമെന്ന് തോന്നാമെങ്കിലും അത് ആര്‍ജ്ജിച്ചെടുക്കുക എളുപ്പമുള്ള കാര്യമല്ല.''പ്രത്യാശ ഏതെങ്കിലും കാര്യത്തിലാകുമ്പോഴാണ് അതു വിഷമമാകുന്നത്. ഒരു വ്യക്തിയിലാകുമ്പോള്‍ പ്രത്യാശിക്കുക എളുപ്പമാകും.'' പാപ്പായുടെ വാക്കുകള്‍ ഏറെ അര്‍ത്ഥവത്തായിരുന്നു. കാരണം, നാം പ്രത്യാശിക്കുന്നത് വ്യക്തികളെയാകുമ്പോള്‍ എളുപ്പം നമുക്കതിന് സാധിക്കാറുണ്ട്. എന്നാല്‍ വസ്തുക്കളെയോ, സാഹചര്യങ്ങളെയോ ആകുമ്പോള്‍ അതിനുള്ള ബലം കുറയും. ഇപ്രകാരം ലോകാവസാനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സ്ഥലങ്ങളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും ചിന്തിക്കുന്നതിന് പകരം ക്രിസ്തു എന്ന വ്യക്തിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മില്‍ പ്രത്യാശ നിറയുമെന്ന് പാപ്പ വ്യക്തമാക്കി.
''ക്രിസ്തുവിന്റെ കുരിശാണ് വിജയം വരിച്ചത്. അതുപോലെ, മറ്റുള്ളവര്‍ക്കു വേണ്ടി ത്യാഗങ്ങള്‍ അനുഷ്ഠിക്കുകയും ജീവന്‍ ബലികഴിക്കുകയും ചെയ്താല്‍ അതുമാത്രമെ അന്തിമ വിജയം നേടുകയുള്ളൂ. ഈ ലോകത്തിലെ പ്രതിസന്ധികള്‍ ക്കുള്ള ഉത്തരവും അതാണ്.'' പാപ്പാ ക്രിസ്തുസ്‌നേഹത്തിന്റെ വഴിയും വ്യക്തമാക്കി.