ദൈവസ്‌നേഹത്തിന്റെ പാതയിലൂടെ കാരുണ്യമുളളവരും തുറന്ന മനോഭാവമുളള വരുമായി സഞ്ചരിക്കാന്‍ ഫ്രാന്‍സീസ് പാപ്പാ ഒരിക്കല്‍ കൂടി വിശ്വാസികളെ ഓര്‍മ്മ പ്പെടുത്തുന്നു. കപടനാട്യക്കാരായവര്‍ക്ക് പാപ്പാ നല്‍കുന്ന താക്കതുകൂടിയാകുന്നു ഈ ആഹ്വാനം. 

    സാബത്ത്ദിവസങ്ങളില്‍ രോഗിയായ ആളെ ക്രിസ്തു സുഖപ്പെടുത്തുന്നത് ന്യാ യമാണോ എന്ന ചോദ്യമുള്‍ക്കൊളളുന്ന സുവിശേഷഭാഗത്തെ ആസ്പദമാക്കിയാണ് പാപ്പാ ദിവ്യബലിയില്‍ സന്ദേശം നല്‍കിയത്. സ്‌നേഹത്തിലൂടെയും നീതിയിലൂടെയും എങ്ങനെയാണ് ക്രിസ്തു തന്റെ ജനതയെ തന്റെ പാതയിലേയ്ക്ക് നയിക്കുന്നതെന്ന് ഈ സുവിശേഷഭാഗം വ്യക്തമാക്കുന്നു. 

''കപടനാട്യക്കാരനായ ഫരിസേയനാണ് ക്രിസ്തുവിന്റെ പ്രവൃര്‍ത്തി നീതിയുക്ത മാണോ എന്ന് ചോദിച്ച് വിമര്‍ശിക്കുന്നത്. ഇങ്ങനെയുളളവരില്‍നിന്നും സ്‌നേഹവും നീ തിയും വളരെ അകലെയായിരിക്കും.''പാപ്പ തുടര്‍ന്നു.''ഇവര്‍ നിയമത്തെ പിന്തുടരു കയും നീതിയെ തിരസ്‌കരിക്കുകയും ചെയ്യുന്നു. ഈ സ്വഭാവക്കാരെ ക്രിസ്തു വിശേ ഷിപ്പിക്കുന്നത് 'കപടനാട്യക്കാര്‍' എന്നാണ്. പാപമോചനത്തിന്റെയും പ്രതീക്ഷയുടെയും സ്‌നേഹത്തിന്റെയും വാതില്‍ ഇത്തരക്കാരുടെമുന്നില്‍ അടഞ്ഞു കിടക്കുന്നു. ക്രിസ്തു തന്റെ രക്തവും മാംസവും നല്‍കിയാണ് തന്റെ ജനത്തോടുളള ബന്ധം സ്ഥാപിച്ചത്. നമ്മെ രക്ഷയിലേയ്ക്കു  നയിക്കുന്നതിനു വേണ്ടിയാണ് ക്രിസ്തു ഇങ്ങനെ ചെയ്തത്. ദൈവസ്‌നേഹവും അവിടുത്തെ സംരക്ഷണവും നമ്മെ കാപട്യത്തില്‍നിന്നും സംരക്ഷി ക്കും'' പാപ്പാ പറഞ്ഞു.