''ബാലപീഡനത്തിന് ഇരയായ പിഞ്ചുകുഞ്ഞുങ്ങളില്‍ റോമന്‍ പടയാളികളാല്‍ പീഡി പ്പിക്കപ്പെട്ട ക്രിസ്തുവിന്റെ തിരുമുഖമാണ് താന്‍ കാണുന്നതെന്ന്,'' ഫ്രാന്‍സീസ് പാപ്പാ. തിങ്കളാഴ്ച അതിരാവിലെ സാന്താ മാര്‍ത്തായില്‍വച്ച് മാര്‍പാപ്പാ അര്‍പ്പിച്ച പരിശുദ്ധ കുര്‍ബാനയില്‍ വൈദിക ബാലപീഢനത്തിന് ഇരയായവരും ഉണ്ടായിരുന്നു. 

    ''നിഷ്‌കളങ്കരായ കുട്ടികളെ ദുരുപയോഗിച്ചവര്‍ യഥാര്‍ത്ഥത്തില്‍ തങ്ങളുടെ ദൗത്യത്തോടാണ് വിശ്വാസവഞ്ചന കാണിച്ചത്.'' മാര്‍പാപ്പാ പറഞ്ഞു.

    ''ക്രിസ്തുവിലും അവന്റെ സഭയിലുമുളള വിശ്വാസത്തെ ഒറ്റുകൊടുത്ത ചുരുക്കം ചില വൈദികര്‍ക്കും മെത്രാന്മാര്‍ക്കുംവേണ്ടി ഞാന്‍ നിങ്ങളോട് മാപ്പിരക്കുന്നു. നമ്മുടെ രക്ഷകന്‍ പടയാളികളാല്‍ ചോദ്യം ചെയ്യപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്തു. അവന്റെ തിരുമുഖംകണ്ട് കണ്ണീരണിഞ്ഞ പത്രോസിനെപ്പോലെ പീഢനത്തിനിരയായ വരെ കാണുമ്പോള്‍ വേദനയുടെ കണ്ണീര്‍ പൊഴിക്കാനുളള കൃപയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.'' പാപ്പാ തുടര്‍ന്നു. 'ക്രിസ്തുവിന്റെ ആലയിലേക്ക് ഇനിയും ചെന്നായ് ക്കള്‍ പ്രവേശിക്കാതിരിക്കട്ടെ' എന്ന ആശംസയോടെയാണ് പാപ്പാ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.