കുടുംബത്തിന്റെ ആധാരം പുരുഷനും സ്ത്രീയും ചേര്‍ന്നുള്ള ദാമ്പത്യം തന്നെയാണെന്ന വിശ്വാസത്തെ ദൃഡീകരിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പയുടെ പ്രസ്ഥാവന വീണ്ടും.എന്നേക്കും നിലനില്‍ക്കുന്ന വിവാഹ ബന്ധത്തെ നല്ല വീഞ്ഞിനോടുപമിച്ച പാപ്പ ലിംഗവ്യത്യാസത്തെ ബഹുമാനിക്കുന്നതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു.
സ്ത്രീയും പുരുഷനും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം മനുഷ്യ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്.വിവാഹിതര്‍ ഈ വ്യത്യാസമോര്‍ത്ത് ഭയപ്പെടുന്നില്ല.ഇവിടെ ഈ വ്യത്യാസം പരസ്പര പൂരകമായിത്തീരുകയാണ്.പരസ്പരം ബന്ധിപ്പിക്കുന്നതാണ്. പാപ്പ പറഞ്ഞു.
    സ്ത്രീ പുരഷ വിവാഹം ആനന്ദകരവും കുട്ടികളെ വളര്‍ത്തുന്നതില്‍ അത്യന്താപേക്ഷിതവുമാണ്.തങ്ങളുടെ മാതാപിതാക്കളെ കണ്ടാണ് കുട്ടികള്‍  വളരുന്നത്.പിതാവിന്റെയും മാതാവിന്റെയും സ്‌നേഹം കണ്ടാണ് അവരുടെ വ്യക്തിത്വം പക്വത പ്രാപിക്കുന്ന്.കുട്ടികള്‍ക്ക് വേണ്ടത് തങ്ങളെ സ്‌നേഹിക്കുന്ന മാതാപിതാക്കളെയാണ്.തങ്ങളെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നവരെയാണ്.പാപ്പ പറഞ്ഞു.