നവംബര്‍ 7-ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വച്ച് ഇറ്റാലിയന്‍ നാഷണല്‍ സോഷ്യല്‍ സെക്യൂരിറ്റി ഇന്‍സ്റ്റിറ്റിയൂട്ടിലെ തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് തൊഴിലിന്റെ മഹത്വത്തെപ്പറ്റിയാണ് ഫ്രാന്‍സിസ് പാപ്പാ സംസാരിച്ചത്. തന്റെ പ്രസംഗത്തില്‍ തൊഴില്‍ ചെയ്യുവാനുള്ള അവകാശവും വിശ്രമിക്കുവാനുള്ള അവകാശവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഫ്രാന്‍സിസ് പാപ്പാ വിശദീകരിച്ചു.''നിനക്ക് ജോലി ചെയ്യുവാനുള്ള അവകാശം ഉണ്ടെങ്കില്‍ വിശ്രമിക്കുവാനുമുള്ള അവകാശവും ഉണ്ട്.'' പാപ്പാ പറഞ്ഞു.
വി്രശമിക്കുവാനുള്ള അവകാശത്തെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ഇത് എല്ലാത്തിനും ഉപരിയായി മനുഷ്യര്‍ തങ്ങളുടെ ആത്മീയ അടിസ്ഥാനം നഷ്ടപ്പെടുത്താതെ വേണമെന്നും നമ്മുടെ കാര്യത്തില്‍ നാം തന്നെയായിരിക്കും ഇതിനുത്തരവാദിയെന്നും പാപ്പാ പറഞ്ഞു.
തൊഴില്‍ അവകാശ സംരക്ഷണത്തില്‍ സംഘടനകള്‍ക്കുള്ള പങ്കിനെ പരിശുദ്ധ പിതാവ് അംഗീകരിച്ചുകൊണ്ട് പറഞ്ഞു''ഇത് മനുഷ്യരുടെ പ്രകൃത്യാലുള്ള ശ്രേഷ്ഠമായ അന്തസ്സിന്റെ അടിസ്ഥാനമാണ്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.''വിശ്രമം എന്നത് കൊണ്ടുദ്ദേശിക്കുന്നത് കേവലം നമ്മുടെ അദ്ധ്വാനത്തിനുള്ള ഒരു വിരാമം മാത്രമല്ല മറിച്ച് മക്കളെന്ന നിലയില്‍ പിതാവ് നമുക്ക് തന്നിട്ടുള്ള നമ്മുടെ വ്യക്തിത്വമനുസരിച്ച് ജീവിക്കുന്നതിനുള്ള ഒരവസരം കൂടിയാണ്.'' ഇത് സമര്‍ത്ഥിക്കുന്നതിനായി സൃഷ്ടി പുസ്തകത്തില്‍ നിന്നും ദൈവം ഏഴാം ദിവസം വിശ്രമിക്കുവാന്‍ ആവശ്യപ്പെടുന്ന ഭാഗം ചൂണ്ടിക്കാട്ടികൊണ്ട് വിശ്വാസത്തിന്റെ ഭാഷയില്‍ വിശ്രമത്തിന് മനുഷ്യപരവും അതോടൊപ്പം ദൈവീകവുമായ വ്യാപ്തി ഉണ്ടെന്ന് പാപ്പാ പറഞ്ഞു.
യഥാര്‍ത്ഥ വിശ്രമത്തിന്റെ മൂല്യങ്ങള്‍ പ്രചരിപ്പിക്കുവാനുള്ള തങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റി അദ്ദേഹം ഇറ്റാലിയന്‍ നാഷണല്‍ സോഷ്യല്‍ സെകൂരിറ്റി ഇന്‍സ്റ്റിറ്റിയൂട്ടിലെ തൊഴിലാളികളെ ഓര്‍മ്മിപ്പിച്ചു. തൊഴിലവസരങ്ങളുടെ അഭാവവും, തൊഴില്‍ സുരക്ഷിതത്വമില്ലായ്മയും ഇതിനൊരു പ്രധാന വെല്ലുവിളി ആണെന്ന് അദ്ദേഹം പറഞ്ഞു.
''നാം ഇങ്ങനെയാണ് ജീവിക്കുന്നതെങ്കില്‍ നമുക്ക് എങ്ങിനെ വിശ്രമിക്കാന്‍ സാധിക്കും?'' പാപ്പാ ചോദിച്ചു.''നമുക്ക് ജോലി ഉണ്ടെങ്കില്‍ മാത്രമേ വിശ്രമിക്കുവാന്‍ സാധിക്കുകയുള്ളു.'' ഈ അവകാശത്തിന്റെ പധാന വെല്ലുവിളികള്‍ തൊഴിലില്ലായ്മയും സാമൂഹ്യ അസമത്വവും, അപകടകരമായ ജോലിയുമാണ്.
സ്ത്രീകളുടെ ജോലി സുരക്ഷിതത്വമെന്ന അവകാശത്തിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തുകാട്ടി. സ്ത്രീ തൊഴിലാളികള്‍ക്ക് പ്രത്യേകിച്ച് അമ്മമാര്‍ക്ക് പ്രത്യേക പരിഗണനയും സഹായവും നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.''സ്ത്രീകളെയും അവരുടെ ജേലിയെയും സംരക്ഷിക്കുക'' പിതാവ് കൂട്ടിച്ചേര്‍ത്തു. പ്രായമായവര്‍ക്കും, രോഗികള്‍ക്കും തൊഴിലുമായി ബന്ധപ്പെട്ട് അപകടങ്ങള്‍ക്കിരയായവര്‍ ക്കുള്ള ഇന്‍ഷൂറന്‍സ് ഉറപ്പാക്കണമെന്ന് പരിശുദ്ധ പിതാവ് അവിടെ കൂടിയിരുന്നവരോടഭ്യര്‍ത്ഥിച്ചു. കൂടാതെ പെന്‍ഷന്‍ എന്ന അവകാശ സംരക്ഷണത്തിന് വേണ്ടിയും അദ്ദേഹം സംസാരിച്ചു. തൊഴില്‍ അവകാശം സംരക്ഷിക്കുന്നതിലൂടെ തൊഴിലാളിയുടെ മാന്യമായ നിലനില്‍പ്പ് സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
''തൊഴില്‍, വാസ്തവത്തില്‍ യഥാര്‍ത്ഥത്തില്‍ നിന്നും തെന്നിമാറി വിഭവങ്ങളെ ലാഭമാക്കി മാറ്റുന്ന യന്ത്രത്തിന്റെ ഒരു ചക്രപ്പല്ലായിമാറരുത്, ആദര്‍ശങ്ങളെയും, മൂല്യങ്ങളെയും, ബന്ധങ്ങളെയും ബലികഴിച്ചുകൊണ്ടുള്ള ഒരുല്‍പ്പാദനപ്രക്രിയയായും തൊഴില്‍ മാറരുതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. തൊഴില്‍ ചെയ്യുവാനും വിശ്രമിക്കുവാനുമുള്ള അവകാശങ്ങള്‍ പരസ്പരം ആശ്രയിച്ചിരിക്കുന്നു. ശരിയായ വിശ്രമം ശരിയായി തൊഴില്‍ ചെയ്യുന്നതില്‍ നിന്നുമാണ് ലഭിക്കുന്നത്'' അദ്ദേഹം പറഞ്ഞു.